ഉറക്കം ഒരാളുടെ ദൈനംദിന ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് നമ്മളെ എത്ര പഠിപ്പിച്ചാലും ഫോണും കയ്യിൽ പിടിച്ചിരുന്നാൽ പലപ്പോഴും കൃത്യസമയത്ത് ഉറങ്ങാൻ സാധിക്കാറില്ല. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ഏറെ സഹായകരമാകുന്ന ഒരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് യുട്യൂബ്. രാത്രിയിൽ ഉറങ്ങാനുള്ള സമയം നമ്മളെ യുട്യൂബ് തന്നെ ഓർമ്മപ്പെടുത്തുകയാണ് ബെഡ്ടൈം റിമൈൻഡറിലൂടെ ചെയ്യുന്നത്.

കൊറോണ വൈറസിന്റെ പശ്ചാലത്തലത്തിൽ ലോകത്ത് പല രാജ്യങ്ങളും ലോക്ക്ഡൗണിലേക്ക് നീങ്ങുകയും ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുകയും ചെയ്ത സാഹചര്യത്തിൽ ആളുകൾ കൂടുതൽ സമയം ചെലവഴിക്കുന്നത് വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലും വീഡിയോ കോളുകളിലും ഗെയ്മിങ്ങിനുമൊക്കെയായിട്ടാണ്.

Also Read: ആമസോണിനും ഫ്ലിപ്കാർട്ടിനും വെല്ലുവിളിയായി ജിയോ മാർട്ട്; ഇ കോമേഴ്സ് രംഗത്ത് ചുവടുറപ്പിച്ച് റിലയൻസും

യുട്യൂബിന്റെ പുതിയ ഫീച്ചറിലൂടെ ആവശ്യമായ നേരത്ത് ഒരു ഇടവേളയെടുക്കാനും കൃത്യമായി ഉറങ്ങാനും സാധിക്കും. ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് യുട്യൂബ്. ഉപയോക്താക്കൾക്ക് തന്നെ ഒരു നിശ്ചിത സമയം ക്രമീകരിച്ച് വച്ചാൽ യുട്യൂബ് അത് നിങ്ങളെ ഓർമ്മപ്പെടുത്തുകയും വീഡിയോ അവസാനിപ്പിച്ച് നിങ്ങൾക്ക് ഉറക്കത്തിലേക്ക് നീങ്ങുകയും ചെയ്യാം.

Also Read: ഫോൺ നമ്പർ കൈമാറേണ്ട: വാട്‌സാപ്പ് മെസഞ്ചറിൽ ഇനി ക്യുആർ കോഡ് വഴി ബന്ധപ്പെടാം

സെറ്റിങ്സിലൂടെ ബെഡ്ടൈം റിമൈൻഡർ എനേബിളാക്കിയാൽ വീഡിയോ തുടരണമോ വേണ്ടയോ എന്ന നോട്ടിഫിക്കഷൻ നിങ്ങൾക്ക് ലഭിക്കും. സ്നൂസ് റിമൈൻഡറും പുതിയ ഫീച്ചറിന്റെ ഭാഗമാണ്.

ബെഡ്ടൈം റിമൈൻഡർ എനേബിൾ ചെയ്യുന്നതിന്

YouTube > Settings > “Remind me when it’s time for bed” > Turn it on or off > Select a start and end time for the reminder.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook