ലോക്ക്ഡൗണിൽ വീട്ടിലിരിക്കുന്നതിനാൽ തന്നെ ശരീര ഭാരം കൂട്ടാൻ എളുപ്പമാണ്. പക്ഷേ, ആരോഗ്യത്തോടെ ഇരിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിലും ദിവസേനയുളള ശാരീരിക പ്രവർത്തനങ്ങളിലും ബോധമുണ്ടായിരിക്കണം. ലോക്ക്ഡൗണിൽ ശരീരഭാരം കുറയ്ക്കുകയാണ് നിങ്ങളുടെ പ്രധാന ലക്ഷ്യമെങ്കിൽ, വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പാനീയം പരീക്ഷിക്കാം. ആരോഗ്യകരവും രുചികരവുമാണ് ഈ പാനീയം.

വെറും രണ്ടു വസ്തുക്കൾ മാത്രം മതിയാവും ഈ പാനീയം തയ്യാറാക്കാൻ- ശർക്കര, നാരങ്ങ. ഇവ രണ്ടും മിക്ക സമയത്തും നമ്മുടെ അടുക്കളയിലുണ്ടാവും. ഇവയ്ക്ക് രണ്ടിനും ആരോഗ്യ ഗുണങ്ങളേറെയുണ്ട്. അപ്പോൾ പിന്നെ രണ്ടും കൂടി ചേർത്ത് ഉപയോഗിക്കുമ്പോൾ പിന്നെ പറയേണ്ടതില്ലല്ലോ.

നിങ്ങൾ ഭക്ഷണത്തിൽ ശർക്കര ഉൾപ്പെടുത്തുന്നതിലൂടെ ശരീരത്തിന്റെ മെറ്റബോളിസം വർധിപ്പിക്കും, ഇത് വയറിനു ചുറ്റുമുള്ള കൊഴുപ്പ് വേഗത്തിൽ ഇല്ലാതാക്കാൻ സഹായിക്കുന്നു. ചർമ്മത്തിൽ മാജിക് സൃഷ്ടിക്കാൻ നാരങ്ങയ്ക്ക് അല്ലെങ്കിൽ നാരങ്ങ വെളളത്തിന് കഴിയും. ടോക്സിനുകളെ പുറന്തള്ളുന്നതിലൂടെ ശരീരത്തെ വൃത്തിയാക്കാൻ ഇത് സഹായിക്കുന്നു, അതുവഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

Read Also: പപ്പായ വിത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയാമോ?

ശർക്കരയും നാരങ്ങയും ചേർത്തുളള പാനീയത്തിലൂടെ ശരീരത്തിന് വിറ്റാമിൻ സിയും വെള്ളവും ആൻറി ഓക്സിഡന്റുകളും സിങ്കും ലഭിക്കുന്നു. ശർക്കരയിൽ കലോറി കുറവാണ്, പക്ഷേ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഘടകങ്ങളാൽ സമ്പന്നമാണ്.

ഈ പാനീയം തയ്യാറാക്കാൻ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം, ഒരു ടീസ്പൂൺ നാരങ്ങ നീര്, ഒരു ചെറിയ കഷണം ശർക്കര എന്നിവ ആവശ്യമാണ്. ഇവ മൂന്നും നന്നായി യോജിപ്പിക്കുക. വെളളത്തിൽ ശർക്കര അലിഞ്ഞുചേരുന്നതുവരെ നന്നായി ഇളക്കുക. അതുകഴിഞ്ഞാൽ പാനീയം കുടിക്കാൻ തയ്യാറായി കഴിഞ്ഞു. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഈ പാനീയം കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും.

ചൂട് കാലമായതിനാൽ ഈ പാനീയത്തിൽ കുറച്ച് പുതിനയിലയും ചേർക്കുന്നത് നല്ലതാണ്, അതുവഴി ശരീരത്തെ തണുപ്പിക്കുകയും നിങ്ങൾക്ക് ഉന്മേഷം നൽകുകയും ചെയ്യും. പാനീയത്തിന് മധുരം കൂടുതലാണെന്ന് തോന്നിയാൽ അടുത്ത തവണ ശർക്കരയുടെ അളവ് കുറയ്ക്കുക.

Read in English: Have you tried this weight loss drink featuring jaggery and lemon?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook