Latest News

ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കുമ്പോൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വിമാന യാത്രയ്ക്കൊരുങ്ങുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം

covid 19,covid 19 gulf,covid 19 india,covid 19 kerala,covid 19 uae,expats from uae,flights with expats,fly to kerala, കൊവിഡ് 19,കൊവിഡ് 19 ഇന്ത്യ,കൊവിഡ് 19 യുഎഇ,കൊവിഡ് 19 ഗള്‍ഫ്,ആദ്യ വിമാനം കേരളത്തിലേക്ക്,പ്രവാസികള്‍ക്ക് ആശ്വാസം,കേരളത്തിലേക്ക് പ്രവാസികള്‍,യുഎഇയില്‍ നിന്ന് കേരളത്തിലേക്ക്,vande bharat, samudra setu, വന്ദേ ഭാരത്, സമുദ്ര സേതു, ie malayalam, ഐഇ മലയാളം

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനാണ് രാജ്യത്തെ എല്ലാ ഗതാഗത സംവിധാനങ്ങളും റദ്ദാക്കിയത്. എന്നാൽ ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിലേക്ക് എത്തുമ്പോൾ പൊതുഗതാഗതമുൾപ്പടെയുള്ള മേഖലകളിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കാനുള്ള അനുമതി തന്നെയാണ്. മേയ് 25 തിങ്കളാഴ്ച മുതലാണ് ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുന്നത്.

വിമാന യാത്രയ്ക്കൊരുങ്ങുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

Read Also: വിമാനങ്ങളിൽ എത്തുന്നവർക്ക് രണ്ടാഴ്ചത്തെ ക്വാറന്റൈൻ നിർബന്ധം: ആരോഗ്യമന്ത്രി

ആർക്കൊക്കെ വിമാനയാത്ര നടത്താം?

നിലവിലെ സാഹചര്യത്തിൽ കണ്ടെയ്മെന്റ് സോണുകളിൽ നിന്നുള്ളവർക്ക് യാത്ര അനുവദിക്കില്ല. യാത്രയ്ക്കൊരുങ്ങുന്നവരെല്ലാം അവർ കണ്ടെയ്മെന്റ് സോണിൽ നിന്നല്ല വരുന്നതെന്നും കോവിഡ്- 19 രോഗലക്ഷണങ്ങളില്ലായെന്നും സത്യവാങ്മൂലം നൽകണം. ഒന്നിലധികം യാത്രക്കാരുണ്ടെങ്കിൽ ഒരു സത്യവാങ്മൂലം മതിയാകും.

ഇതോടൊപ്പം എല്ലാവരും ആരോഗ്യ സേതു ആപ്ലിക്കേഷനും ഡൗൺലോഡ് ചെയ്യണം. ഇതിലൂടെ നിങ്ങൾ എവിടെ നിന്ന് വരുന്നുവെന്നുള്ള കാര്യങ്ങളടക്കം മനസിലാക്കാൻ സാധിക്കും.

എത്ര ബാഗുകൾ കയ്യിൽ കരുതാം?

ഒരു ക്യാബിൻ ബാഗും ഒരു ചെക്ക്-ഇൻ ബാഗും മാത്രമേ ഇപ്പോൾ വിമാന യാത്രയ്ക്ക് അനുവദിക്കൂ. കാരണം എന്തുതന്നെയായാലും, ഒന്നിൽ കൂടുതൽ ചെക്ക്-ഇൻ ബാഗുകൾ കൊണ്ടുവരാൻ പാടില്ല. ഇതിന് പുറമെ ഒരു ലാപ്ടോപ് ബാഗും അല്ലെങ്കിൽ ഒരു ലേഡീസ് ബാഗും അനുവദിക്കുന്നതാണ്.

വിമാനത്തിൽ ഭക്ഷണം ഇല്ലാത്ത സാഹചര്യത്തിൽ യാത്രക്കാർക്ക് വിശന്നാൽ?

യാത്രക്കാർക്ക് ഡ്രൈ ഫുഡ് ഐറ്റംസ് കയ്യിൽ കരുതാം. എന്നാൽ വിമാനത്തിനുള്ളിൽ വച്ച് കഴിക്കുന്നതിന് അനുവാദമില്ല.

വെബ് ചെക്ക് മാത്രം

സമ്പർക്കം ഒഴിവാക്കുന്നതിന് എല്ലാ യാത്രക്കാർക്കും വെബ് ചെക്ക് മാത്രമാണുള്ളത്. ലഗ്ഗേജിന്റെ പ്രിന്റ് ഔട്ട് എടുത്ത് ബാഗേജിന് പുറത്ത് ഒട്ടിക്കാം.

ലോക്ക്ഡൗണിനെ തുടർന്ന് മാർച്ച് 25 നാണ് രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സർവീസുകളും നിർത്തിവച്ചത്. എന്നാൽ കാർഗോ ഫ്ലൈറ്റുകൾ, മെഡിക്കൽ ഇവാക്വേഷൻ ഫ്ലൈറ്റുകൾ, ഏവിയേഷൻ റെഗുലേറ്റർ ഡിജിസി‌എ അംഗീകരിച്ച പ്രത്യേക ഫ്ലൈറ്റുകൾ എന്നിവ പ്രവർത്തിപ്പിക്കാൻ അനുവദിച്ചിരുന്നു. ഏറെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് തുടങ്ങാൻ തീരുമാനിച്ചത്.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Domestic flights flying on monday or later here are the answers to some questions you might have

Next Story
Explained: ലോക്ക്ഡൗൺ 4.0: സ്റ്റേഡിയങ്ങൾ തുറക്കാൻ അനുമതി ലഭിച്ചതോടെ ഐപിഎല്ലിന്റെ സാധ്യത ഇങ്ങനെ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express