/indian-express-malayalam/media/media_files/B3XY4zuukBpvv36EOfqe.jpg)
നെയ്‌ഗ്ലേരിയ ഫൗളറി അഥവാ ബ്രെയിൻ ഈറ്റിങ് അമീബ മൂലമുണ്ടാകുന്ന പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (പിഎഎം) ബാധിച്ച് കേരളത്തിൽ അഞ്ച് വയസ്സുകാരി മരിച്ചിരുന്നു
നെയ്‌ഗ്ലേരിയ ഫൗളറി അഥവാ ബ്രെയിൻ ഈറ്റിങ് അമീബ മൂലമുണ്ടാകുന്ന അപൂർവ അണുബാധയായ പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (പിഎഎം) ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരി തിങ്കളാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചിരുന്നു. മുമ്പും അപൂർവവും മാരകവുമായ ഈ അണുബാധ നിരവധി ജീവനുകൾ അപഹരിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് ഒരാൾക്ക് ഇത് ബാധിക്കുക? അതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്? ഞങ്ങൾ വിശദീകരിക്കുന്നു.
എന്താണ് പ്രാഥമിക അമീബിക് മെനിംഗോ എൻസെഫലൈറ്റിസ്?
പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (PAM) നെയ്‌ഗ്ലേരിയ ഫൗളറി മൂലമുണ്ടാകുന്ന അപൂർവ മസ്തിഷ്‌ക അണുബാധയാണ്. ഇത് സ്വതന്ത്രമായി ജീവിക്കുന്ന അമീബ അല്ലെങ്കിൽ ഏകകോശ ജീവിയാണ്. ലോകമെമ്പാടുമുള്ള ചൂടുള്ള ശുദ്ധജലത്തിലും മണ്ണിലുമാണ് നെഗ്ലേരിയ ഫൗളേരി ജീവിക്കുന്നത്. ഇത് മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നതിലൂടെയാണ് മനുഷ്യരെ ബാധിക്കുന്നത്.
115°F (46°C) വരെയുള്ള ഉയർന്ന ഊഷ്മാവ് അതിൻ്റെ വളർച്ചയ്ക്ക് അനുകൂലമാണ്. ചൂടുള്ള ചുറ്റുപാടുകളിൽ ഇതിന് ഹ്രസ്വകാലത്തേക്ക് അതിജീവിക്കാൻ കഴിയും. തടാകങ്ങൾ, നദികൾ, നീന്തൽക്കുളങ്ങൾ, സ്പ്ലാഷ് പാഡുകൾ, സർഫ് പാർക്കുകൾ അല്ലെങ്കിൽ, മോശമായി പരിപാലിക്കപ്പെടാത്തതോ കുറഞ്ഞ അളവിൽ ക്ലോറിനേറ്റ് ചെയ്തതോ ആയ മറ്റ് വിനോദ പാർക്കുകൾ എന്നിവിടങ്ങളിലെ ചൂടുള്ള ശുദ്ധജലത്തിൽ ഈ അപകടകാരിയായ അമീബയെ കാണാം.
നെഗ്ലേരിയ ഫൗളറി എങ്ങനെയാണ് ആളുകളെ ബാധിക്കുന്നത്?
സാധാരണയായി ആളുകൾ നീന്തുമ്പോൾ മൂക്കിലൂടെയാണ് നെഗ്ലേരിയ ഫൗലേരി ശരീരത്തിൽ പ്രവേശിക്കുന്നത്. ഇത് പിന്നീട് തലച്ചോറിലേക്ക് നീങ്ങുന്നു. അവിടെ അത് മസ്തിഷ്ക കോശങ്ങളെ തിന്നു നശിപ്പിക്കുകയും വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. അടുത്തിടെ കോഴിക്കോട് നടന്ന സംഭവത്തിൽ, പ്രദേശത്തെ ഒരു നദിയിൽ നീന്തുന്നതിനിടെയാണ് പെൺകുട്ടിക്ക് രോഗം ബാധിച്ചതായി സംശയിക്കുന്നത്.
മെയ് ഒന്നിന് അവൾ നാല് കുട്ടികളോടൊപ്പം നദിയിൽ കുളിച്ചെങ്കിലും മറ്റുള്ളവർക്ക് രോഗലക്ഷണങ്ങൾ കാണിക്കാത്തതിനാൽ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. അമീബ കലർന്ന വെള്ളം കുടിക്കുന്നതിലൂടെ ആളുകൾക്ക് നെഗ്ലേറിയ ഫൗളറി ബാധിക്കില്ല എന്നത് ശ്രദ്ധേയമാണ്. പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസും (പിഎഎം) ആളുകൾക്കിടയിൽ പരസ്പരം പകരാത്തവയാണ്.
പ്രൈമറി അമീബിക് മെനിംഗോഎൻസെഫലൈറ്റിസിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
പ്രാരംഭ ഘട്ടത്തിൽ തലവേദന, പനി, ഓക്കാനം, ഛർദ്ദി എന്നിവയാണ് ലക്ഷണങ്ങൾ. പിന്നീട്, രോഗിക്ക് കഴുത്ത് ഞെരുക്കം ഉണ്ടാകുകയും ആശയക്കുഴപ്പം, അപസ്മാരം, ഭ്രമാത്മകത എന്നിവ അനുഭവപ്പെടുകയും കോമ അവസ്ഥയിലേക്ക് വഴുതി വീഴുകയും ചെയ്യാം. യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) റിപ്പോർട്ട് പ്രകാരം, “പിഎഎം ഉള്ള മിക്ക ആളുകൾ രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നു മുതൽ 18 ദിവസത്തിനുള്ളിൽ മരിക്കുന്നു. ഇത് സാധാരണയായി 5 ദിവസത്തിന് ശേഷം കോമയിലേക്കും മരണത്തിലേക്കും നയിക്കുന്നു," എന്നാണ് കണ്ടെത്തൽ.
പ്രാഥമിക അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് ചികിത്സ എന്താണ്?
നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, രോഗത്തിനുള്ള ഫലപ്രദമായ ചികിത്സകളൊന്നും ഇതുവരെ ശാസ്ത്രജ്ഞർക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. നിലവിൽ, ആംഫോട്ടെറിസിൻ ബി, അസിത്രോമൈസിൻ, ഫ്ലൂക്കോണസോൾ, റിഫാംപിൻ, മിൽറ്റെഫോസിൻ, ഡെക്സമെതസോൺ എന്നിവ ഉൾപ്പെടെയുള്ള മരുന്നുകൾ സംയോജിപ്പിച്ചാണ് ഡോക്ടർമാർ ചികിത്സിക്കുന്നത്.
അണുബാധയുടെ മുൻകാല സംഭവങ്ങൾ
ഇന്ത്യയിൽ 20 പ്രാഥമിക അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (PAM)കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് കേസ് കേരളത്തിൽ ഇത്തരത്തിലുള്ള ഏഴാമത്തെ അണുബാധയാണ്. 2023 ജൂലൈയിൽ ആലപ്പുഴയിൽ 15 വയസ്സുള്ള ഒരു ആൺകുട്ടി മരിച്ചു. കേരളത്തിലെ ആദ്യത്തെ സംഭവം 2016ൽ ആലപ്പുഴയിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒരുപക്ഷേ ഇവിടുത്തെ ജലസ്രോതസ്സുകളുടെ എണ്ണം കൂടിയത് കൊണ്ടാവാം. അതിനു ശേഷം മലപ്പുറം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലാണ് അണുബാധ റിപ്പോർട്ട് ചെയ്തത്.
Read More
- 'കൈയ്യടിക്കാനും പാത്രം കൊട്ടാനുമൊക്കെ പറയും' ; ഇനി മോദി കരയുമെന്നും രാഹുൽ ഗാന്ധി
- കേരളംവിധിയെഴുതുന്നു, സംസ്ഥാനത്ത് മികച്ച പോളിങ്
- വോട്ട് ചെയ്യാൻ ഉപയോഗിക്കാവുന്ന തിരിച്ചറിയൽ രേഖകൾ ഏതൊക്കെ?
- വോട്ടര് സ്ലിപ് കിട്ടിയില്ലേ? പോളിങ് ബൂത്ത് മിനിറ്റുകൾക്കുള്ളിൽ കണ്ടെത്താം
- ചരിത്രത്തിനും വർത്തമാനത്തിനുമിടയിൽ 20 ലോക്സഭ മണ്ഡലങ്ങളുടെ രാഷ്ട്രീയചിത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.