scorecardresearch

ട്രാൻസ് സ്ത്രീക്ക് ഗാർഹിക പീഡന നിയമം പ്രകാരം പരാതി നൽകാൻ കഴിയുമോ?

2005ലെ ഗാർഹിക പീഡന നിയമത്തിലെ സെക്ഷൻ 2(എ) പ്രകാരം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ ട്രാൻസ് സ്ത്രീയെ ‘പീഡനത്തിനിരയായ വ്യക്തി’യായി പരിഗണിക്കാനാകുമോയെന്ന് കേസ് സുപ്രീം കോടതി പരിഗണിക്കും

2005ലെ ഗാർഹിക പീഡന നിയമത്തിലെ സെക്ഷൻ 2(എ) പ്രകാരം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ ട്രാൻസ് സ്ത്രീയെ ‘പീഡനത്തിനിരയായ വ്യക്തി’യായി പരിഗണിക്കാനാകുമോയെന്ന് കേസ് സുപ്രീം കോടതി പരിഗണിക്കും

author-image
Khadija Khan
New Update
transgender law | Domestic Violence

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ ട്രാൻസ് സ്ത്രീയെ ‘പീഡനത്തിനിരയായ വ്യക്തി’യായി പരിഗണിക്കാനാകുമോ?

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ ട്രാൻസ് സ്ത്രീയെ ഗാർഹിക പീഡന നിയമം 2005-ലെ സെക്ഷൻ 2(എ) യുടെ പരിധിയിൽ "പീഡിപ്പിക്കപ്പെട്ട വ്യക്തി" എന്ന്  പരിഗണനയിൽ ഉൾപ്പെടുമോ എന്നത് സംബന്ധിച്ച് പരിശോധിക്കാൻ സുപ്രീം കോടതി (ഒക്ടോബർ 30) തീരുമാനിച്ചു.

Advertisment

"സ്ത്രീകളുടെ സ്വയം തിരിച്ചറിഞ്ഞ ലിംഗഭേദം തീരുമാനിക്കാനുള്ള അവകാശം വിനിയോഗിച്ചയാൾ" എന്ന നിലയിൽ ട്രാൻസ് സ്ത്രീ, 2005-ലെ ഗാർഹിക പീഡന നിയമത്തിലെ സെക്ഷൻ 2(എ) യുടെ പീഡിപ്പിക്കപ്പെട്ട വ്യക്തി എന്ന പരിധിയിൽ ഉൾപ്പെടുമെന്ന്  ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുമായി ബന്ധപ്പെട്ടാണ് ഈ ചോദ്യം ഉയർന്നത്. ബോംബെ ഹൈക്കോടതി  വിധിക്കെതിരെ ട്രാൻസ് യുവതിയുടെ ഭർത്താവ് സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി  ജസ്റ്റിസുമാരായ വിക്രം നാഥ്, രാജേഷ് ബിന്ദാൽ എന്നിവരടങ്ങിയ ബെഞ്ച് അനുവദിച്ചു.

"അതിക്രമത്തിന് അല്ലെങ്കിൽ പീഡനത്തിന് ഇരയായ വ്യക്തി" ആരാണ്?

2005-ലെ ഗാർഹിക പീഡന നിയമത്തിലെ സെക്ഷൻ 2(എ) "പീഡിപ്പിക്കപ്പെട്ട വ്യക്തിയെ" നിർവചിക്കുന്നത്, "എതിർകക്ഷിയുമായി കുടുംബബന്ധമുള്ളതും   ഗാർഹിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ആരോപിക്കുന്ന ഏതൊരു സ്ത്രീ."

ആക്ടിന്റെ സെക്ഷൻ 2(എഫ്) പ്രകാരം " കുടുംബ ബന്ധം" എന്നാൽ " രക്തബന്ധം, വിവാഹ സമാനമായ ബന്ധം, വിവാഹം,  ദത്തെടുക്കൽ, അല്ലെങ്കിൽ കൂട്ടുകുടുംബത്തിൽ ഒരുമിച്ച് താമസിക്കുന്നവരോ ഉള്ളവരോ ആയ വ്യക്തികൾ തമ്മിലുള്ള ബന്ധം.

Advertisment

"ഭരണഘടനയ്ക്ക് കീഴിൽ ഉറപ്പുനൽകുന്ന സ്ത്രീകളുടെ അവകാശങ്ങൾ കൂടുതൽ ഫലപ്രദമായി സംരക്ഷിക്കുക" എന്ന ലക്ഷ്യത്തോടെയാണ് 2005ലെ  നിയമം പാസാക്കിയത്. മജിസ്‌ട്രേറ്റിന്റെ ഉത്തരവനുസരിച്ച്, "ഗാർഹിക പീഡനത്തിന്റെ ഫലമായി ദുരിതബാധിതയായ വ്യക്തിക്ക് ഉണ്ടായ ചെലവുകളും നഷ്ടങ്ങളും നികത്തുന്നതിന്" എതിർകക്ഷി, സാമ്പത്തിക സഹായം നൽകാനുള്ള വ്യവസ്ഥകൾ ഈ നിയമത്തിലുണ്ട്.

നിലവിലെ കേസിൽ, 2016 ജൂണിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഒരു ട്രാൻസ് വനിത, ഗാർഹിക പീഡന നിരോധന നിയമപ്രകാരം (ഡി വി ആക്ട്) ഇടക്കാല മെയിന്റനൻസ് ആവശ്യപ്പെട്ട് അപേക്ഷ നൽകി, "ട്രാൻസ്‌ജെൻഡറിൽ നിന്ന് സ്ത്രീയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു", അതുകൊണ്ട് ഈ നിയമപ്രകാരം "അതിക്രമത്തിന് ഇരയായ വ്യക്തി" എന്ന നിർവചനത്തിന് പരിധിയിൽ വരുമെന്നും വാദിച്ചു.

എന്തായിരുന്നു ഈ കേസ്?

ട്രാൻസ് സ്ത്രീയും പുരുഷ പങ്കാളിയും 2016 ജൂലൈയിൽ വിവാഹിതരായി.  ഭിന്നതകൾ കാരണം, ട്രാൻസ് സ്ത്രീ 2005 ലെ നിയമപ്രകാരം ഇടക്കാല ജീവനാംശം ആവശ്യപ്പെട്ട് അപേക്ഷ നൽകി.

ഇതിനെത്തുടർന്ന് 2019 നവംബർ 11 ന് വിചാരണ കോടതി ട്രാൻസ് സ്ത്രീക്ക്  പ്രതിമാസം 12,000 രൂപ നൽകണമെന്ന് നിർദ്ദേശിച്ചു. 2019 നവംബറിലെ ഉത്തരവിനെതിരെ ഭർത്താവ് നൽകിയ അപ്പീൽ കോടതി തള്ളി. ഇതിനെതിരെ ഭർത്താവ് ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

ഗാർഹിക ബന്ധങ്ങളിൽ "സ്ത്രീകൾക്ക്" അത്തരമൊരു അവകാശം നൽകുന്നതിനാൽ ട്രാൻസ് പേഴ്‌സൺ "പീഡിതനായ വ്യക്തി" എന്നതിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നില്ലെന്ന് ബോംബെ ഹൈക്കോടതിക്ക് മുമ്പാകെ, ഹർജിക്കാരനായ ഭർത്താവ് വാദിച്ചു. കൂടാതെ, ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് ( പ്രൊട്ടക്ഷൻ ഓഫ് റൈറ്റസ് ) ആക്‌ട്, 2019 ലെ സെക്ഷൻ 7 പ്രകാരം അവർക്ക് ഒരു സർട്ടിഫിക്കറ്റും നൽകിയിട്ടില്ലെന്നും അതിനാൽ ഗാർഹിക പീഡന നിരോധന നിയമ പ്രകാരം  സ്ത്രീയായി കണക്കാക്കാൻ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു.

ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് അവരുടെ ലിംഗഭേദം മാറ്റാനുള്ള പ്രക്രിയ എന്താണ്?

2019 ലെ നിയമം ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ഐഡന്റിറ്റി തിരിച്ചറിയാൻ അനുവദിക്കുന്നു. ആ നിയമപ്രകാരം  “ഈ നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് അങ്ങനെ അംഗീകരിക്കപ്പെടാനുള്ള അവകാശമുണ്ട്,” കൂടാതെ ട്രാൻസ്‌ജെൻഡറുകൾക്കും “സ്വയം തിരിച്ചറിയുന്ന ലിംഗ സ്വത്വത്തിനുള്ള അവകാശം” ഉണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

നിയമത്തിന്റെ 5-ാം വകുപ്പ് ട്രാൻസ്‌ജെൻഡർമാർക്ക് ഒരു ട്രാൻസ്‌ജെൻഡർ വ്യക്തിയെന്ന നിലയിൽ “തിരിച്ചറിയൽ സർട്ടിഫിക്കറ്റ്” നൽകുന്നതിന്  രേഖകൾ സഹിതം, നിർദ്ദേശിച്ച ഫോമിലും രീതിയിലും, ജില്ലാ മജിസ്‌ട്രേറ്റിന് മുമ്പാകെ അപേക്ഷകൾ സമർപ്പിക്കാൻ അനുവദിക്കുന്നു.

ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് ഐഡന്റിറ്റി സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞാൽ, സെക്ഷൻ 7-ൽ പറഞ്ഞിരിക്കുന്ന പ്രക്രിയ പ്രകാരം അവർക്ക് അവരുടെ ലിംഗഭേദം മാറ്റാനും ശ്രമിക്കാവുന്നതാണ്. ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് അവരുടെ ലിംഗഭേദം മാറ്റാൻ ശസ്ത്രക്രിയ നടത്തിയാൽ, അവർക്ക് ഒരു അപേക്ഷ നൽകാമെന്ന് സെക്ഷൻ 7 പറയുന്നു. അവർ ശസ്ത്രക്രിയയ്ക്ക് വിധേയരായ മെഡിക്കൽ സ്ഥാപനത്തിലെ മെഡിക്കൽ സൂപ്രണ്ടോ ചീഫ് മെഡിക്കൽ ഓഫീസറോ അതിനായി നൽകിയ സർട്ടിഫിക്കറ്റ് സഹിതം, ഒരു “പുതുക്കിയ സർട്ടിഫിക്കറ്റ്” ജില്ലാ മജിസ്ട്രേറ്റിന് നൽകണം. ഈ സർട്ടിഫിക്കറ്റ് ലഭിക്കുമ്പോൾ, ട്രാൻസ് വ്യക്തിക്ക് അവരുടെ ജനന സർട്ടിഫിക്കറ്റിലെ ആദ്യ നാമവും അവരുടെ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട മറ്റ് എല്ലാ ഔദ്യോഗിക രേഖകളും മാറ്റാൻ അർഹതയുണ്ട്.

എന്നാൽ, ഈ കേസിൽ,  ലിംഗമാറ്റ ശസ്ത്രക്രിയ  നടന്നതായി ഹൈക്കോടതിക്ക് മുമ്പാകെ സ്ഥിരീകരിക്കുന്നതിന്  മെഡിക്കൽ സർട്ടിഫിക്കറ്റ് മാത്രമാണ് ട്രാൻസ് സ്ത്രീ  സമർപ്പിച്ചത്. നാൽസയും ഇന്ത്യാ ഗവൺമെന്റും (NALSA vs UoI)എന്ന 2014 ലെ കേസിൽ  സുപ്രീം കോടതിയുടെ വിധിയിൽ, ലിംഗഭേദം മാറ്റുന്ന വ്യക്തികളുടെ അവകാശങ്ങൾ സുപ്രീം കോടതി  അംഗീകരിച്ചിട്ടുണ്ടെന്നും അതിനാൽ അവരുടെ പുതിയ ലിംഗ ഐഡന്റിറ്റിക്ക് അംഗീകാരം നൽകാമെന്നും ട്രാൻസ് സ്ത്രീയുടെ  അഭിഭാഷക പറഞ്ഞു.

ബോംബെ ഹൈക്കോടതിയുടെ വിധി എന്തായിരുന്നു?

മാർച്ച് 16-ന് ജസ്റ്റിസ് അമിത് ബോർക്കറുടെ സിംഗിൾ ബെഞ്ചാണ് ഈ കേസിൽ വിധി പറഞ്ഞത്.  "ഗാർഹിക ബന്ധം" എന്ന പദം ഗാർഹിക പീഡന നിരോഡന നിയമ (ഡിവി ആക്ട്) പ്രകാരം ലിംഗ-നിഷ്പക്ഷമായ പദങ്ങളിൽ  നിർവചിച്ചിട്ടുണ്ടെങ്കിലും, "അതിക്രമത്തിനിരയായ  വ്യക്തി" എന്നതിലെ നിർവചനത്തിൽ  'സ്ത്രീ' എന്ന വാക്ക് സെക്ഷൻ 2 (എ) ൽ ഉപയോഗിച്ചിട്ടുണ്ട്.

എന്നിരുന്നാലും, "സ്ത്രീ" എന്ന പദത്തെ വ്യാഖ്യാനിക്കുമ്പോൾ കോടതി വിശാലമായ സമീപനം സ്വീകരിച്ചു, "ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഒരു വ്യക്തിയെ 'സ്ത്രീ' എന്ന് വിളിക്കാമോ എന്ന ചോദ്യം ഇനി ഇതുവരെ തീരുമാനമെടുത്തിട്ടില്ലാത്ത ഒന്നല്ല. ദേശീയ നിയമ സേവന അതോറിറ്റിയുടെ (നാൽസ) കാര്യത്തിൽ സുപ്രീം കോടതിയുടെ ആധികാരിക വിധി വന്നിട്ടുള്ളതാണ്”.

നാൽസ (NALSA) കേസിലെ 2014 ലെ സുപ്രീം കോടതി വിധിയെ പരാമർശിച്ചുകൊണ്ട് കോടതി പറഞ്ഞു, “മെഡിക്കൽ സയൻസിലെ പുരോഗതിയിലൂടെ ഒരു വ്യക്തിക്ക് തന്റെ ലിംഗ സ്വഭാവത്തിനും ധാരണയ്ക്കും അനുസൃതമായി സ്വന്തം ലിംഗഭേദം മാറ്റിയിട്ടുണ്ടെങ്കിൽ,  നിയമപരമായ തടസ്സമില്ലാത്ത മെഡിക്കൽ എത്തിക്‌സിൽ അത് അനുവദിക്കുമ്പോൾ, എസ്‌ആർ‌എസിന് ശേഷം ലൈംഗികതയെ പുനർനിർമ്മിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള ലിംഗ ഐഡന്റിറ്റിക്ക് അർഹമായ അംഗീകാരം നൽകുന്നതിൽ നിയമപരമോ മറ്റോ ആയ തടസ്സം  ഞങ്ങൾ  കാണുന്നില്ല".

ഗാർഹിക പീഡന നിരോധന നിയമം (ഡിവി ആക്ട്) പോലുള്ള നിയമങ്ങൾ പാസാക്കേണ്ടതിന്റെ ആവശ്യകത ഉടലെടുത്തത് നിലവിലുള്ള സിവിൽ നിയമങ്ങളിലെ അപര്യാപ്തതയിൽ നിന്നാണ്, ഭർത്താക്കന്മാരാലും കുടുംബാംഗങ്ങളാലും സ്ത്രീകൾ ക്രൂരതയ്ക്ക് വിധേയരാകുന്നത്, "അതിക്രമത്തിനിരയായ വ്യക്തി" എന്ന പദത്തെ "സാധ്യമായ വിശാലമായ നിബന്ധനകൾ ഉപയോഗിച്ച് വ്യാഖ്യാനിക്കേണ്ടതുണ്ട്" എന്ന് കോടതി നിരീക്ഷിച്ചു.

2005ലെ ഗാർഹിക പീഡന നിയമത്തിലെ സെക്ഷൻ 2(എ) പ്രകാരം, സ്വയം തിരിച്ചറിഞ്ഞ ലിംഗം തീരുമാനിക്കാനുള്ള അവകാശം വിനിയോഗിച്ചയാൾ പീഡനത്തിനിരയായ വ്യക്തിയാണെന്നു കരുതി, നേരത്തെ സെഷൻസ് കോടതി നിർദ്ദേശിച്ച തുക ജീവനാംശം നൽകാനും  ഭർത്താവിനോട് കോടതി നിർദേശിച്ചു. 

Check out More Explained Copies  Here

Supreme Court Explained Trans Person

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: