/indian-express-malayalam/media/media_files/7ilXrzoBzLHbgOClAnaq.jpg)
ഫൊട്ടോ: ഫ്രീ പിക്
2024 വന്നെത്തുകയും, പുതുവർഷത്തെ ഏറെ സന്തോഷത്തോടെ ലോകമെമ്പാടുമുള്ള ജനത സ്വീകരിക്കുകയും ചെയ്ത അവസരത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പുതിയ വർഷം കടന്നെത്തുമ്പോൾ 2024 ലെ കലണ്ടർ എല്ലാവരും ഇതിനകം തന്നെ ശ്രദ്ധിച്ചു കാണും. ഇത്തവണ ഫെബ്രുവരിക്ക് ഒരു പ്രത്യേകതയുണ്ട്. നാല് വർഷത്തിലൊരിക്കൽ ഫെബ്രുവരി മാസത്തിന് 29 ദിവസം ഉണ്ടാവും എന്ന് നാം കേട്ടിട്ടുണ്ട്. അത്തരത്തിൽ 2024 ഫെബ്രുവരിക്കും ഉണ്ട് 29 ദിവസം. പുതുവർഷത്തിന്റെ രണ്ടാം മാസത്തിന് ഒരു അധിക ദിവസമുണ്ടാകുന്നതിനെ അധിവർഷം അഥവാ ലീപ്പ് ഇയർ എന്നാണ് പറയപ്പെടുന്നത്.
അങ്ങനെ നോക്കുമ്പോൾ 2024 ഒരു അധിവർഷമാണ്. ഓരോ നാല് വർഷത്തിലും ഒരു അധിവർഷം സംഭവിക്കുമെന്ന് പൊതുവെ അറിയാമെങ്കിലും, കൃത്യമായി എന്താണ് ഒരു അധിവർഷം? അങ്ങനെ ഒരു വർഷത്തിന്റെ ആവശ്യകതയെന്ത് ? എല്ലാ നാലാം വർഷവും ഒരു അധിവർഷമാണോ? എന്നിങ്ങനെ പല പല ചോദ്യങ്ങളാകും നമ്മളുടെ മനസ്സിലൂടെ കടന്നുപോവുക. അറിയാം നമുക്ക് ലീപ്പ് ഇയറിനെ പറ്റി വിശദമായി, ചില വിരങ്ങളിതാ
എന്താണ് ഒരു അധിവർഷം(ലീപ്പ് ഇയർ)?
സാധാരണ 365 ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു അധിവർഷത്തിന് ഒരു വർഷത്തിൽ 366 ദിവസങ്ങളുണ്ട്. വർഷത്തിലെ ഏറ്റവും ചെറിയ മാസമായ ഫെബ്രുവരിയിൽ അധിക ദിവസം ഫെബ്രുവരി 29 ആയി ചേർന്നു വരുന്നു. ഒരു സൗര കലണ്ടറിൽ ഒരു വർഷം ഭൂമി സൂര്യനെ ചുറ്റുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് സംഭവിക്കുന്നത്. ഭൂമി സൂര്യനെ ചുറ്റാൻ 365 ദിവസവും 5 മണിക്കൂറും 48 മിനിറ്റും 46 സെക്കൻഡും എടുക്കുന്നു. ഒരു സാധാരണ വർഷത്തിന്റെ ദൈർഘ്യം അങ്ങനെ 365 ദിവസമായാണ് കണക്കാക്കുന്നത്.ഓരോ നാലാം വർഷത്തിലും അധിക സമയം കണക്കാക്കാൻ, ആറ് മണിക്കൂർ വരെ, 24 മണിക്കൂർ - ഒരു മുഴുവൻ ദിവസം എന്നിങ്ങനെ അധികമായി ചേർക്കുന്നു.
ജൂലിയൻ കലണ്ടറിന് സാധാരണയായി 365 ദിവസം ദൈർഘ്യമുള്ള ഒരു വർഷമുണ്ടായിരുന്നു. പിന്നീടാണ് നാല് വർഷത്തിലൊരിക്കൽ 366-ാം ദിവസം ചേർത്തു. തുടങ്ങിയത്. റോയൽ മ്യൂസിയം ഗ്രീൻവിച്ചിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, ഇസ്ലാമിക് കലണ്ടർ അൽ-ഹിജ്‌റയിൽ അധിവർഷങ്ങളിൽ 12-ാം മാസമായ സുൽ ഹിജ്ജയിൽ ഒരു അധിക ദിവസം ചേർത്തിട്ടുണ്ട്.
എന്നിരുന്നാലും, ഈ രീതിയിലും തെറ്റുകൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. കാരണം കണക്കുകൂട്ടാൻ ഉപയോഗിക്കുന്ന ആറ് മണിക്കൂർ യഥാർത്ഥ 5 മണിക്കൂർ, 48 മിനിറ്റ്, 46 സെക്കൻഡിൽ നിന്ന് വ്യത്യസ്തമാണ്, ഇത് കലണ്ടർ വർഷത്തെ സൗരവർഷത്തേക്കാൾ അൽപ്പം ദൈർഘ്യമുള്ളതാക്കുന്നുവെന്നും പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
അങ്ങനെ, 16-ാം നൂറ്റാണ്ടിൽ, അതുവരെയുള്ള കലണ്ടർ വർഷങ്ങളിൽ 10 അധിക ദിവസങ്ങൾ കൂടിച്ചേർന്നതായി കണക്കാക്കപ്പെട്ടു. 1582-ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ കലണ്ടറിൽ നിന്ന് 10 ദിവസം ഒഴിവാക്കിക്കൊണ്ട് ഉത്തരവിട്ടതിനെ തുടർന്ന കലണ്ടറിൽ രസകരമായ മാറ്റമാണ് സംഭവിച്ചത്, അതേ വർഷം ഒക്ടോബർ 4 കഴിഞ്ഞ് കലണ്ടറിലെ ഡേറ്റ് ഒക്ടോബർ 15 ആയിരുന്നു.
എന്തുകൊണ്ട് നാല് വർഷം കൂടുമ്പോൾ ഒരു അധിവർഷം വരുന്നില്ല?
പോപ്പ് ഗ്രിഗറി പതിമൂന്നാമന്റെ നടപടി പ്രശ്നം പരിഹരിക്കാൻ പര്യാപ്തമായിരുന്നില്ല. അങ്ങനെ, ചില അധിവർഷങ്ങൾ - ഓരോ നൂറ്റാണ്ടിലും ഏകദേശം ഒരു അധിവർഷങ്ങൾ - അധിക ദിവസം കൈകാര്യം ചെയ്യുന്നതിനായി ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇതിനായി തിരഞ്ഞെടുത്തത് 00 ൽ അവസാനിക്കുന്ന വർഷങ്ങളായിരുന്നുവെന്നതും ചരിത്രം.
എന്നിരുന്നാലും, 00-ൽ അവസാനിക്കുന്ന എല്ലാ വർഷങ്ങളിൽ നിന്നും അധിവർഷം ഒഴിവാക്കുന്നത് കണക്കുകൂട്ടൽ വീണ്ടും തെറ്റിക്കും. അവസാനമായി, ഗ്രിഗോറിയൻ കലണ്ടറിൽ, 400 കൊണ്ട് ഹരിക്കാവുന്ന 00 വർഷങ്ങൾ അധിവർഷങ്ങളായി അവസാനിച്ചു. അങ്ങനെ നോക്കുമ്പോൾ 1900 ഒരു അധിവർഷമല്ലാതാവുകയും 2000 അധിവർഷമാവുകയും ചെയ്തു.
Read More
- ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം
- ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
- പന്നൂൻ വധശ്രമ ഗൂഢാലോചന ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ ബാധിക്കുമോ ? യുഎസുമായുള്ള ബന്ധത്തിന് എന്ത് സംഭവിക്കും?
- ആവേശം ആകാശത്തോളം; ഉയർന്ന് പൊങ്ങി പപ്പാഞ്ഞി, ഈ വർഷം 80 അടി
- ഖത്തറില് മലയാളി ഉള്പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി
- അടവുകൾ പഠിച്ചും, പഠിപ്പിച്ചും രാഹുൽ ഗാന്ധിയും ബജ്റംഗ് പൂനിയയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.