scorecardresearch

ബുർജ് ഖലീഫ ലോകത്തെ ഏറ്റവും ഉയരവും ചെലവും കൂടിയ ബിൽബോർഡ്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പരസ്യ പ്ലാറ്റ്‌ഫോം കൂടിയാണ്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പരസ്യ പ്ലാറ്റ്‌ഫോം കൂടിയാണ്

author-image
WebDesk
New Update
Burj khalifa nw

ഫൊട്ടോ: ഗിന്നസ് വേൾഡ് റെക്കോർഡ്സ്

ലോകത്തിലെ ആഡംബര കെട്ടിടങ്ങളുടെ സർവ്വ പ്രതാപങ്ങളും കടപുഴക്കിക്കൊണ്ട് എത്തിയ ബുർജ് ഖലീഫാ അഥവാ ബുർജ്ജ് ദുബായിക്ക് ഇന്ന് 14 വയസ്സ്. ആഢംബര ഹോട്ടൽ, ആഡംബര വസതികൾ, റെസ്റ്റോറന്റുകൾ, ഒബ്സർവേറ്ററികൾ എന്നിവ അടങ്ങിയ ഈ ഉയരം കൂടിയ സ്വപ്ന നിർമ്മിതി വികസിപ്പിച്ചെടുത്തത് ലോകത്തിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനികളിലൊന്നായ എമാർ പ്രോപ്പർട്ടീസാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ ഏറ്റവും ഉയരം കൂടിയ പരസ്യ പ്ലാറ്റ്‌ഫോം കൂടിയാണ്. 

Advertisment

കെട്ടിടത്തിന്റെ ഉയരത്തിനപ്പുറം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബിൽബോർഡ് കൂടിയാണ് ബുർജ്ജ് ഖലീഫ. ഒരു പുതിയ ഉൽപ്പന്നമോ സിനിമയോ അവതരിപ്പിക്കുന്നതിനോ അല്ലെങ്കിൽ ഒരു പ്രധാന സന്ദേശം പങ്കിടുന്നതിനോ ഈ അംബരചുംബിയുടെ  പുറംഭാഗങ്ങൾ ഒരു ഭീമൻ പരസ്യ പ്ലാറ്റ്ഫോം പോലെ പ്രവർത്തിക്കുന്നു, ദുബായിലും ലോകമെമ്പാടുമുള്ള കാഴ്ചക്കാരെ ഇത് ആകർഷിക്കുന്നു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പരസ്യ പ്ലാറ്റ്‌ഫോമായി ബുർജ് ഖലീഫ മാറിയതെങ്ങനെ

മനുഷ്യ നിർമ്മിതമായ ഏറ്റവും ഉയരം കൂടിയ ഘടന

മൊത്തത്തിൽ 829.8 മീറ്റർ ഉയരമാണ് കെട്ടിടത്തിനുള്ളത്. അതായത് 11.5-ലധികം കുത്തബ് മിനാറുകൾക്ക് തുല്യമെന്നർത്ഥം. ഒന്നിനു മുകളിൽ ഒന്നായി അടുക്കിവച്ചിരിക്കുന്ന തരത്തിലുള്ള ബുർജ് ഖലീഫയുടെ ഘടന ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ഉയരം കൂടിയ മനുഷ്യ നിർമ്മിതമായ ഒന്നാണ്. 160-ലധികം നിലകളിൽ 57 ലിഫ്റ്റുകൾ സർവീസ് നടത്തിയതോടെ  അംബരചുംബിയായ തായ്പേയ് 101 (508.2 മീറ്റർ ഉയരം) ബുർജ്ജ് ഖലീഫയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തായി. 

Advertisment

2004-ൽ നിർമ്മാണം ആരംഭിച്ച കെട്ടിട ഭീമന്റെ നിർമ്മാണം 2009-ലാണ് പൂർത്തിയായത്. 2010 ജനുവരി 4-നാണ് ബുർജ് ഖലീഫയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. ദുബായുടെ ഹൃദയഭാഗത്ത്  സ്ഥിതി ചെയ്യുന്ന ബുർജ്ജ് ഖലീഫ എണ്ണ വ്യാപാരത്തിൽ നിന്നുമുള്ള സാമ്പത്തിക വരുമാനത്തിന് പുറമേ വാണിജ്യം, ടൂറിസം, ആഡംബരം എന്നിവയെ കേന്ദ്രീകരിച്ചുള്ള സമ്പദ്‌വ്യവസ്ഥയെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തെ കൂടി അടിസ്ഥാനമാക്കി നിർമ്മിച്ചതാണ്. 

കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നതിനിടെ എമാർ അഭിമുഖീകരിച്ച സാമ്പത്തിക പ്രശ്‌നങ്ങൾക്കിടയിൽ പദ്ധതിക്ക് ധനസഹായം നൽകിയ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ അന്നത്തെ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫയോടുള്ള ബഹുമാനാർത്ഥമാണ് ബുർജ്ജ് ദുബായ്  ബുർജ് ഖലീഫയായി മാറിയത്. 

ലോകത്തിലെ ഏറ്റവും ഉയരമുള്ള പരസ്യബോർഡ്

തുടക്കം മുതൽ തന്നെ ബുർജ് ഖലീഫയെ പ്രീമിയം അഡ്വർട്ടൈസിംഗ് പ്ലാറ്റ്ഫോമായി വിഭാവനം ചെയ്തിരുന്നു. പരസ്യങ്ങൾ ശ്രദ്ധയാകർഷിക്കുന്ന തരത്തിൽ പ്രദർശിപ്പിക്കാൻ കഴിയുന്ന നിരവധി ലൊക്കേഷനുകൾ വാഗ്ദാനം ചെയ്യുന്ന കെട്ടിടം എന്നതായിരുന്നു ഇതിന് പിന്നിലെ കാരണം.  

ഒരാൾക്ക് പരസ്യങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന നിരവധി ലൊക്കേഷനുകൾ ഇത് വാഗ്ദാനം ചെയ്യുന്നു - കെട്ടിടത്തിനുള്ളലെ എലിവേറ്ററുകൾ, ആളുകൾ കൂടുന്ന പൊതുവായ സ്പോട്ടുകൾ, കെട്ടിടത്തിന്റെ വിശാലമായ പുറംചുവരുകൾ എന്നിങ്ങനെ കെട്ടിടത്തിന് അകത്തും പുറത്തുമായി പരസ്യം ചെയ്യുന്നതിന് അനുയോജ്യമായ സ്ഥലങ്ങൾ ഏരെയാണെന്നതും ബുർജ് ഖലീഫയുടെ പ്രത്യേകതയാണ്.

എന്നാൽ പരസ്യത്തിന് ചിലവ് ഏറുമെന്നതാണ് അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം. ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ പരസ്യ പ്ലാറ്റ്ഫോമാണ് ഇന്ന് ബുർജ് ഖലീഫ. അറേബ്യൻ ബിസിനസ്സ് പ്രകാരം, ഒരു പരസ്യം, മൂവി ടീസർ അല്ലെങ്കിൽ സന്ദേശം പ്രദർശിപ്പിക്കുന്നതിന് ഏകദേശം 250,000 ദിർഹെസ് (അല്ലെങ്കിൽ ഏകദേശം $ 70,000), മുതലാണ് തുടക്കം. വാരാന്ത്യങ്ങളിൽ 350,000 ദിർഹങ്ങൾ (ഏകദേശം $ 100,000) വരെയാണ് നിരക്ക്. നിർദ്ദിഷ്ട തീയതി, സമയം, ദൈർഘ്യം, പരസ്യ തരം എന്നിവയെ ആശ്രയിച്ച് റേറ്റുകളും മാറുന്നു.

എന്നാൽ യതാർത്ഥത്തിലുള്ള പരസ്യത്തിന്റെ റേറ്റുകൾ ഇതിലുമൊക്കെ കൂടുതലാണെന്നാണ് വിവരം. അത് ഔദ്യോഗികമായി വെളിപ്പെടുത്താൻ അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. കെട്ടിടത്തിന്റെ പല മേഖലയിലും പല റേറ്റാണ് പരസ്യത്തിന് ഈടാക്കുന്നതെന്നുള്ളതാണ് യഥാർത്ഥ റേറ്റ് പരസ്യപ്പെടുത്താത്തതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

വർഷങ്ങളായി ദി ലയൺ കിങ്ങ്, അവഞ്ചേഴ്സ്, എൻഡ് ഗെയിം തുടങ്ങിയ ലോകോത്തര സനിമകളുടെ പ്രമോഷനുവേണ്ടി  Noon.com, Cartier, Huawei, Walt Disney തുടങ്ങിയ കമ്പനികൾക്കായി ഉയർന്ന മാർക്കറ്റിംഗ് കാമ്പെയ്‌നുകൾക്കായി  ബുർജ് ഖലീഫ ഉപയോഗിക്കുന്നു. 

ഇതെല്ലാം എങ്ങനെ പ്രവർത്തിക്കുന്നു?

1.2 ദശലക്ഷത്തിലധികം പിക്സലുകൾ ഘടിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക് ഡിസ്പ്ലേയാണ് ബുർജ് ഖലീഫയിലുള്ളത്. 2014 ൽ ഇൻസ്റ്റാൾ ചെയ്ത ഈ ഡിസ്പ്ലേ 2015 ലെ പുതുവത്സരാഘോഷത്തിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്.

പരസ്യങ്ങൾക്കായുള്ള വിഷ്വലുകൾ ഒരു "മെയിൻ ബ്രെയിൻ" സെർവറിലേക്ക് അയയ്ക്കുകയും അത് ഫൈബർ ഒപ്‌റ്റിക്‌സിന്റെയും ചെറിയ തലച്ചോറുകളുടെയും ഒരു ശൃംഖലയിലൂടെ പരസ്യ ബോർഡുകളിലേക്കെത്തിക്കുന്ന നൂതന സംവിധാനമാണ് ബുർജ് ഖലീഫയിൽ സജ്ജീകരിച്ചിരിക്കുന്നത്. ദൂരെ നിന്ന് ഒരുമിച്ച് കാണുമ്പോൾ, 1.2 ദശലക്ഷം എൽഇഡികൾ കൂടിച്ചേർന്നുള്ള വിഷ്വലിന്റെ ഇംപാക്ട് കാഴ്ച്ചക്കാരന് ലഭിക്കുന്നു.

വൈദ്യുതി ബില്ല്?

ലൈറ്റുകൾ സാധാരണയായി 40 ശതമാനം തെളിച്ചത്തിലാണ് സജ്ജീകരിച്ചിരിക്കുന്നതെങ്കിലും, മൊത്തം ശേഷിയിൽ, ഡിസ്പ്ലേ മണിക്കൂറിൽ 790 കിലോവാട്ട് വൈദ്യുതി വലിച്ചെടുക്കുന്നു എന്നതാണ് കണക്ക്. 3-സ്റ്റാർ റേറ്റഡ് സ്പ്ലിറ്റ് എയർ കണ്ടീഷണറിന്റെ ഊർജ്ജ ഉപഭോഗത്തിന്റെ ഏകദേശം 720 മടങ്ങാണിത്. 

Read More

Burj Khalifa Dubai

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: