scorecardresearch

വഖഫ് ബില്ലിലെ പുതിയ ഭേദഗതികൾ എന്തെല്ലാം?

സംയുക്ത പാര്‍ലമെന്‍ററി സമിതി നിര്‍ദ്ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ പുതുക്കിയ വഖഫ് ബില്ലിനെ കഴിഞ്ഞ ദിവസങ്ങളിലാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. പുതുക്കിയ ബില്ലിനെ ഭേദഗതികൾ അറിയാം

സംയുക്ത പാര്‍ലമെന്‍ററി സമിതി നിര്‍ദ്ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ പുതുക്കിയ വഖഫ് ബില്ലിനെ കഴിഞ്ഞ ദിവസങ്ങളിലാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. പുതുക്കിയ ബില്ലിനെ ഭേദഗതികൾ അറിയാം

author-image
WebDesk
New Update
waqaf new bil

വഖഫ് ബില്ലിലെ പുതിയ ഭേദഗതികൾ എന്തെല്ലാം?

പുതിക്കിയ വഖഫ് ബില്ലിന് കഴിഞ്ഞ ദിവസങ്ങളിലാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. സംയുക്ത പാര്‍ലമെന്‍ററി സമിതി നിര്‍ദ്ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ ബില്ലിനാണ് അംഗീകാരം നൽകിയത്. വരുന്ന ആഴ്ചകളിൽ പുതിയ ബിൽ പാർലമെൻറിൽ അവതരിപ്പിക്കുമെന്നാണ് വിവരം. 

Advertisment

ബിജെപിയുടെ 22 ഭേദഗതികൾ അംഗീകരിച്ച ജെപിസി പ്രതിപക്ഷത്തിന്‍റെ 44 ഭേദഗതികൾ നേരത്തെ തള്ളിയിരുന്നു. സംയുക്ത പാർലമെന്ററി കമ്മിറ്റി നിർദ്ദേശിച്ച 23 മാറ്റങ്ങളിൽ 14 എണ്ണം മന്ത്രിസഭ അംഗീകരിച്ചത്. എന്തൊക്കെയാണ് പുതുക്കിയ വഖഫ് ബില്ലിലെ നിർദേശങ്ങൾ? പരിശോധിക്കാം

സമയപരിധി നീട്ടി

സംസ്ഥാനസര്‍ക്കാര്‍ വഖഫ് പട്ടിക വിജ്ഞാപനംചെയ്താല്‍ 90 ദിവസത്തിനകം വഖഫ് പോര്‍ട്ടലിലും ഡേറ്റാ ബേസിലും അപ്‌ലോഡ്‌ചെയ്യണം . തര്‍ക്കമുള്ള കേസുകളില്‍ വഖഫ് സ്വത്തുക്കള്‍ വിജ്ഞാപനംചെയ്ത് രണ്ടുവര്‍ഷം കഴിഞ്ഞാലും കൃത്യമായ തെളിവുണ്ടെങ്കില്‍ കേസിന് പോകാം.

ഇതിനുപുറമേ അഞ്ചുവര്‍ഷം പ്രകടിതമായി ഇസ്ലാംമതം ആചരിച്ചാലേ വഖഫിന് സ്വത്ത് നല്‍കാനാവൂ എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി.വഖഫ് നിയമം എന്നത് 'ഉമീദ്' (യൂണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി, ആന്‍ഡ് ഡിവലപ്മെന്റ് ആക്ട്) എന്നാക്കി നിയമപരമായി അവകാശമുള്ളയാള്‍ക്കുമാത്രമേ വഖഫിന് സ്വത്ത് കൈമാറാനാവൂ.

കളക്ടർക്ക് പകരം മുതിർന്ന ഉദ്യോഗസ്ഥർ

Advertisment

വഖഫ് സ്വത്തിൻമേലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള​ ചുമതല കളക്ടർമാർക്കായിരുന്നു നൽകിയിരുന്നത്. എന്നാൽ, പുതിയ ഭേദഗതിയിൽ തർക്കപരിഹാരത്തിനുള്ള ചുമതലകളിൽ നിന്ന് കളക്ടറെ ഒഴിവാക്കി. പകരം ഈ ചുമതല മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് നല്കും.

വഖഫ്സ്വത്താണോ സര്‍ക്കാര്‍സ്വത്താണോ എന്ന് തീരുമാനിക്കാന്‍ വഖഫ് കമ്മിഷണര്‍ക്ക് അധികാരം നല്‍കിയത്, സംസ്ഥാനസര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ എന്നാക്കി.

സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍മാരായി യോഗ്യരായ ആര്‍ക്കും വരാം നിലവില്‍ വഖഫ് രജിസ്ട്രേഷന്‍ ഇല്ലാത്ത സ്വത്തുക്കള്‍ വഖഫ് രജിസ്ട്രേഷന്‍ ഇല്ലാത്ത സ്വത്തുക്കള്‍ വഖഫ് രജിസ്റ്റര്‍ചെയ്യുമ്പോള്‍ പത്രപ്പരസ്യം നല്‍കണം വഖഫ് സംബന്ധിച്ച ട്രിബ്യൂണലിന്റെ വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാം .

Read More

Modi Government Parliament

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: