scorecardresearch

വിജയ്ക്ക് പിന്നാലെ വിശാലും രാഷ്ട്രീയത്തിലേക്കോ? പ്രസ്താവന പുറത്ത്

ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം മറ്റുപല താരങ്ങളും രാഷ്ട്രീയത്തിലിറങ്ങുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു

ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം മറ്റുപല താരങ്ങളും രാഷ്ട്രീയത്തിലിറങ്ങുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു

author-image
Entertainment Desk
New Update
Vishal | Tamil Actor Vishal

ചിത്രം: ഇൻസ്റ്റഗ്രാം/വിശാൽ

നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം വലിയ തരംഗമാണ് തമിഴ് ചലച്ചിത്രമേഖലയിൽ സൃഷ്ടിച്ചത്. തെന്നിന്ത്യൻ സിനിമാ വ്യവസായത്തിൽ വലിയ സ്വാധീനമുള്ള തരമായതുകൊണ്ടുതന്നെ, പാർട്ടി പ്രഖ്യാപനവും പേരുവെളിപ്പെടുത്തലുമെല്ലാം സോഷ്യൽ മീഡിയയിലുൾപ്പെടെ ട്രെന്റിങ്ങായിരുന്നു. ഇതോടെ തമിഴിലെ പല താരങ്ങളുടെയും രാഷ്ട്രീയ പ്രവശനം ചർച്ചയാകുകയും ചെയ്തു. ഇപ്പോഴിതാ, പലവട്ടം രാഷ്ട്രീയ പ്രവേശനമുണ്ടാകുമെന്ന് സൂചനകൾ നൽകിയട്ടുള്ള തമിഴ് നടൻ വിശാലിന്റെ പേരും ഉയർന്ന് വരികയാണ്. ഇതോടെ സംഭവത്തിൽ പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് താരം.

Advertisment

രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള സാധ്യത തള്ളിക്കളയാതെയാണ് വിശാലിന്റെ പ്രസ്താവന. ആരാധസംഘടനയിലൂടെ ആയിരിക്കും തൽക്കാലം സാമൂഹിക സേവനം നടത്തുക എന്നാണ് വിശദമായ പ്രസ്താവനയിലൂടെ താരം വ്യക്തമാക്കുന്നത്.

തമിഴ്നാട്ടിലുടനീളം തന്റെ ആരാധകസംഘടന നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾ താരം പ്രസ്താവനയിൽ വിശദീകരിച്ചു. വിശാലിന്റെ അമ്മയുടെ പേരിലുള്ള ദേവി എന്ന ട്രെസ്റ്റിലൂടെ നിരാലംബരായ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് സഹായം ചെയ്യാറുണ്ടെന്നും, സിനിമാ സെറ്റുകളിൽ കണ്ടുമുട്ടുന്ന പാവപ്പെട്ട വ്യക്തികൾക്ക് വേണ്ട എല്ലാ സഹായവും ചെയ്യാറുണ്ടെന്നും താരം പറഞ്ഞു.

Advertisment

'നന്മയെക്കുറിച്ചുള്ള ചിന്ത വിട്ടുകളയുന്നത് ഒരിക്കലും നല്ലതല്ല' എന്ന തിരുവള്ളുവരുടെ വാക്കുകളെ പിന്തുടർന്ന്, ഈ പ്രവൃത്തികൾ ഞാൻ എൻ്റെ കടമയായാണ് ചെയ്യുന്നത്. രാഷ്ട്രീയത്തിൽ ഇറങ്ങുക എന്ന ഉദ്ദേശത്തോടെ ഞാനൊരിക്കലും ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാറില്ല. ഞാൻ എൻ്റെ വെൽഫയർ സംഘടനയിലൂടെ എൻ്റെ എല്ലാ സേവനവും തുടരും. ഭാവിയിൽ മറ്റൊരു തീരുമാനത്തിലേക്ക് സാഹചര്യങ്ങൾ എന്നെ നയിച്ചാൽ, ജനങ്ങൾക്കുവേണ്ടി ഇറങ്ങാൻ ഞാൻ മടിക്കില്ല, വിശാൽ പറഞ്ഞു.

2017ൽ ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിശാൽ ശ്രമിച്ചെങ്കിലും, ആവശ്യമായ ഒപ്പുകളുടെ കുറവിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിൻ്റെ നാമനിർദ്ദേശ പത്രിക തള്ളിയിരുന്നു. ഹരി സംവിധാനം ചെയ്യുന്ന രത്നം എന്ന ചിത്രത്തിലാണ് വിശാൻ ഇപ്പോൾ അഭിനയിക്കുന്നത്.

Read More Entertainment Stories Here

Vishal Actor Vijay Politics

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: