/indian-express-malayalam/media/media_files/wlTCNkDXv8g4sBuNUs8a.jpg)
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം മികച്ച നിരൂപക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. ഈ ചിത്രത്തിൻ്റെ മേക്കിംഗിനെ കുറിച്ചും മോണോക്രോമിൽ ചിത്രീകരിക്കാനുള്ള തീരുമാനത്തെ കുറിച്ചുമെല്ലാം സംവിധായകൻ രാഹുൽ സദാശിവൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രാരംഭ ഘട്ടത്തിൽ പോലും താൻ ഭ്രമയുഗം നിറത്തിൽ സങ്കൽപ്പിച്ചിട്ടില്ലെന്നാണ് സംവിധായകൻ വെളിപ്പെടുത്തുന്നത്. മോണോക്രോം പ്രേക്ഷകരിൽ ജിജ്ഞാസ ഉണർത്താൻ സഹായിക്കുമെന്ന് തനിക്കു ബോധ്യമുണ്ടായിരുന്നുവെന്നും രാഹുൽ പറയുന്നു.
പലരും സമീപകാലത്തെ ഏറ്റവും മികച്ച ഇന്ത്യൻ ഹൊറർ ചിത്രങ്ങളിലൊന്നായി ഭ്രമയുഗത്തെ പുകഴ്ത്തുമ്പോഴും, ഭ്രമയുഗം ആ നിർവചനങ്ങൾക്ക് അനുയോജ്യമല്ലെന്നാണ് രാഹുൽ പറയുന്നത്. “ഞാൻ ഇതിനെ ഒരു മിസ്റ്ററി ത്രില്ലർ അല്ലെങ്കിൽ ഹൊറർ ഘടകങ്ങളുള്ള സൈക്കോളജിക്കൽ ത്രില്ലർ എന്ന് വിളിക്കും. ഇത് നിങ്ങളെ അടിമുടി ഭയപ്പെടുത്തുന്ന ഒരു പരമ്പരാഗത ഹൊറർ ചിത്രമല്ല, ”കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിൽ രാഹുൽ പറഞ്ഞതിങ്ങനെ.
താൻ ഭ്രമയുഗത്തെ ഒരു ഒറ്റ സിനിമയായാണ് വിഭാവനം ചെയ്തതെന്നും അതിനാൽ അതിലേക്ക് പരമാവധി കാര്യങ്ങൾ പകർന്നു നൽകിയെന്നും പറയുമ്പോഴും, ഒരു തുടർഭാഗത്തിനുള്ള സാധ്യത രാഹുൽ തള്ളിക്കളയുന്നില്ല. “ഞാൻ എൻ്റെ മുഴുവൻ ഊർജ്ജവും ആ സിനിമയിൽ നിക്ഷേപിച്ചു, ആ ഊർജ്ജം അവസാനിച്ചു. വ്യാഖ്യാനത്തിന് വിട്ടുകൊടുക്കുന്ന തരത്തിലാണ് അവസാനം രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു തുടർച്ച സംഭവിക്കാം അല്ലെങ്കിൽ സംഭവിക്കാതിരിക്കാം,” രാഹുൽ കൂട്ടിച്ചേർത്തു.
പ്രാരംഭ ഘട്ടത്തിൽ പോലും താൻ ഭ്രമയുഗം നിറത്തിൽ സങ്കൽപ്പിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയ രാഹുൽ, മോണോക്രോം പ്രേക്ഷകരിൽ ജിജ്ഞാസ ഉണർത്താൻ സഹായിക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്ന് മനോരമ ഓൺലൈനോട് പറഞ്ഞു. “ഇതൊരു പീരിയഡ് മൂവി ആയതിനാൽ, കാര്യങ്ങൾ കൃത്രിമമായി തോന്നും. നിറത്തിലാണെങ്കിൽ ഞങ്ങൾ സെറ്റിട്ടത് പോലെ പോലെ തോന്നും. കറുപ്പും വെളുപ്പും കാര്യങ്ങൾ തടസ്സമില്ലാതെ ഒത്തുചേരാൻ സഹായിച്ചു.”കറുപ്പും വെളുപ്പും തിരഞ്ഞെടുക്കുന്നതിന് പിന്നിലെ പ്രധാന കാരണം കളർ സിനിമകൾ മാത്രം കാണുന്ന കാഴ്ചക്കാരുടെ ശീലം തകർക്കുക എന്നതായിരുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Read More Entertainment Stories Here
- പിതാവ് ക്രിസ്ത്യൻ, അമ്മ സിഖ്, ഭാര്യ ഹിന്ദു, സഹോദരൻ ഇസ്ലാം വിശ്വാസി, വീട്ടിലിങ്ങനെയാണ് കാര്യങ്ങൾ: വിക്രാന്ത് മാസി
- വിട പറഞ്ഞത് ഷാരൂഖിന്റെ പ്രിയപ്പെട്ട ക്ലാസ്സ്മേറ്റ്
- ഈ മൊഞ്ചുള്ള വീടാണോ പോറ്റിയുടെ ക്ഷയിച്ച മനയായി മാറിയത്?: അമ്പരപ്പിക്കും ഈ മേക്കോവർ
- രാവിലെ പത്രം ഇട്ടിട്ട് ഒരാൾ പോകുന്നു; നോക്കിയപ്പോ, ഫഹദ് ഫാസിൽ!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us