scorecardresearch

‘ലോറൻസ് ബിഷ്‌ണോയി സംഘത്തെ പൂട്ടും’: സൽമാൻ ഖാനെ സന്ദർശിച്ച് ഏകനാഥ് ഷിൻഡെ

ബാന്ദ്രയിലെ വസതിയിലെത്തി സൽമാനെ സന്ദർശിച്ച ഷിൻഡെ താരത്തിനും കുടുംബത്തിനും സംരക്ഷണവും ഉറപ്പ് നൽകി

ബാന്ദ്രയിലെ വസതിയിലെത്തി സൽമാനെ സന്ദർശിച്ച ഷിൻഡെ താരത്തിനും കുടുംബത്തിനും സംരക്ഷണവും ഉറപ്പ് നൽകി

author-image
Entertainment Desk
New Update
Salman-Shinde

വെടിവെപ്പിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൽമാനെ സന്ദർശിച്ച ശേഷം ഷിൻഡെ പറഞ്ഞു

മുംബൈ: നടൻ സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായതിന് പിന്നാലെ താരത്തെ വീട്ടലെത്തി സന്ദർശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ബാന്ദ്രയിലെ വസതിയിലെത്തി സൽമാനെ സന്ദർശിച്ച ഷിൻഡെ താരത്തിനും കുടുംബത്തിനും സംരക്ഷണവും ഉറപ്പ് നൽകി. വെടിവെപ്പിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൽമാനെ സന്ദർശിച്ച ശേഷം ഷിൻഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Advertisment

“മുംബൈയിൽ ഒരു സംഘവും ഇല്ല. അധോലോകത്തിന് മുംബൈയിൽ ഇടം ഇല്ല. ഇത് മഹാരാഷ്ട്രയാണ്, ഇത് മുംബൈയാണ്. ഞങ്ങൾ ലോറൻസ് ബിഷ്‌ണോയി സംഘത്തെ അവസാനിപ്പിക്കും,  ആരും ഇത്തരത്തിലൊരു കുറ്റം ചെയ്യാൻ ധൈര്യപ്പെടരുത്, ”ഖാന്റെ വസതിക്ക് നേരെ വെടിയുതിർക്കുന്നതിനെ പരാമർശിച്ച് ഷിൻഡെ പറഞ്ഞു.

ഖാന്റേയും കുടുംബാംഗങ്ങളുടെയും സുരക്ഷ ശക്തമാക്കാൻ മുംബൈ പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.“സർക്കാർ അദ്ദേഹത്തിന്റെ പിന്നിൽ നിൽക്കുമെന്നും താരത്തിന്റെ സുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഞാൻ സൽമാൻ ഖാന് ഉറപ്പുനൽകിയിട്ടുണ്ട്. മുംബൈയിൽ ഇത്തരമൊരു പ്രവൃത്തി ചെയ്യാൻ ആരും ധൈര്യപ്പെടില്ലെന്ന് സർക്കാർ ഉറപ്പ് വരുത്തും" ഷിൻഡെ പറഞ്ഞു.

ഞായറാഴ്ച ഖാന്റെ വീടിനുനേരെ ആക്രമണം നടത്തിയ ശേഷം ഒളിവിലായിരുന്ന വിക്കി ഗുപ്ത (24), സാഗർ പാൽ (21) എന്നിവരെ തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ കച്ച് ജില്ലയിലെ ഒരു ക്ഷേത്ര പരിസരത്ത് നിന്ന് പിടികൂടിയിരുന്നു. ഇവരിൽ ഒരാൾ ബൈക്ക് ഓടിച്ചുകൊണ്ട് അഞ്ച് റൗണ്ട് വെടിയുതിർത്തു അതിൽ ഒന്ന് ഖാന്റെ വസതിയുടെ മതിലിലും മറ്റൊന്ന് ഗാലറിയിലും പതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Advertisment

“പോലീസ് അന്വേഷിക്കുന്നുണ്ട്, സത്യം പുറത്തുവരും. സംഭവത്തിന് പിന്നിൽ ആരാണെന്ന് പോലീസ് കണ്ടെത്തും. ഇവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഷിൻഡെ പറഞ്ഞു.

ഷിൻഡെയുടെ സന്ദർശന വേളയിൽ മുൻ എംഎൽഎ ബാബ സിദ്ദിഖി, അദ്ദേഹത്തിന്റെ മകനും കോൺഗ്രസ് എംഎൽഎയുമായ സീഷൻ സിദ്ദിഖി, ശിവസേന നേതാവ് രാഹുൽ കനാൽ എന്നിവരും ഖാന്റെ വസതിയിൽ ഉണ്ടായിരുന്നു.

Read More Entertainment Stories Here

Salman Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: