scorecardresearch

നാഗാർജുനയുടെ മരുമകളാവാൻ ഒരുങ്ങുന്ന സൈനബ് റാവ്ജി യഥാർത്ഥത്തിൽ ആരാണ്?

നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനിയുടെ പ്രതിശ്രുതവധു സൈനബ് റാവ്‌ജി ആരെന്നറിയാമോ? 

നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനിയുടെ പ്രതിശ്രുതവധു സൈനബ് റാവ്‌ജി ആരെന്നറിയാമോ? 

author-image
Entertainment Desk
New Update
Nagarjuna Amala

അഖിൽ അക്കിനേനിയും സൈനബ് റാവ്ജിയും തമ്മിലുള്ള വിവാഹനിശ്ചയം ചൊവ്വാഴ്ച നടന്നു

പ്രശസ്ത താരദമ്പതികളായ നാഗാർജുനയുടെയും അമല അക്കിനേനിയുടെയും മകനും തെലുങ്ക് നടനുമായ അഖിൽ അക്കിനേനിയും സൈനബ് റാവ്ജിയും തമ്മിലുള്ള വിവാഹനിശ്ചയം ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. ഹൈദരാബാദ് ജൂബിലി ഹിൽസിലെ അക്കിനേനി വസതിയിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. അഖിലിന്റെയും സൈനബിന്റെയും വിവാഹം 2025ൽ നടക്കും. 

Advertisment

നാഗാർജുനയാണ് അഖിലിൻ്റെയും സൈനബിൻ്റെയും വിവാഹനിശ്ചയ വാർത്ത  സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.  “ഞങ്ങളുടെ മകൻ അഖിൽ അക്കിനേനിയുടെയും സൈനബ് റാവ്ജിയുടെയും  വിവാഹനിശ്ചയം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്! സൈനബയെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു. യുവദമ്പതികളെ അഭിനന്ദിക്കാൻ ഞങ്ങളോടൊപ്പം ചേരുക, അവർക്ക് സ്നേഹവും സന്തോഷവും നിങ്ങളുടെ അകമഴിഞ്ഞ അനുഗ്രഹങ്ങളും വേണം." 

അഖിലും സൈനബിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. "ഫൈൻഡ് മൈ ഫോർ എവർ" എന്നാണ് അഖിൽ കുറിച്ചത്. 

നടൻ നാഗാർജുന അക്കിനേനിയുടെ ഇളയ മകനും നടൻ നാഗ ചൈതന്യയുടെ സഹോദരനുമാണ് അഖിൽ. 2015ൽ ആണ് അഖിൽ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ഹലോ, മിസ്റ്റർ മജ്നു, മോസ്റ്റ് എലിജിബിൾ ബാച്ചിലർ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 

Advertisment
Nagarjuna Naga chaithanya Akhil akkineni
അച്ഛൻ നാഗാർജുനയ്ക്കും സഹോദരൻ നാഗ ചൈതന്യയ്ക്കുമൊപ്പം അഖിൽ 

ആരാണ് സൈനബ് റാവ്ജി?

ഒരു പ്രമുഖ ബിസിനസ്സ് കുടുംബത്തിൽ ആണ് സൈനബ് റാവ്ജി ജനിച്ചത്. പിതാവ് സുൽഫി റാവ്ജി അറിയപ്പെടുന്ന വ്യവസായിയാണ്. സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവല്ല സൈനബ്.  ഹൈദരാബാദിൽ ജനിച്ച 27 കാരിയായ സൈനബ് മുംബൈയിലാണ് താമസം. ചിത്രകാരിയായ സൈനബ് തന്റെ ചിത്രകലയുമായി ബന്ധപ്പെട്ട് ദുബായ്, ലണ്ടൻ എന്നിവയുൾപ്പെടെ വിവിധ നഗരങ്ങളിൽ പര്യവേക്ഷണം നടത്തിയിട്ടുള്ള കലാകാരിയാണ്. വൺസ് അപ്പോൺ ദി സ്കിൻ എന്ന ബ്ലോഗും സൈനബിന്റേതാണ്. 

ചിത്രകലയ്ക്ക് ഒപ്പം അഭിനയരംഗത്തും സൈനബ് തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്.  എംഎഫ് ഹുസൈൻ്റെ മീനാക്സി: എ ടെയിൽ ഓഫ് ത്രീ സിറ്റിയിൽ തബു, കുനാൽ കപൂർ എന്നിവരോടൊപ്പം അഭിനയിച്ചു.

സൈനബിന്റെ  സഹോദരൻ സെയ്ൻ റാവ്‌ജി,  ZR റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡിനെ  ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. 

Read More

Amala Akkineni Nagarjuna Akkineni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: