/indian-express-malayalam/media/media_files/dEgAPUgbN3paXZugkfYe.jpg)
ആടുജീവിതം ഓഡിയോ ലോഞ്ച്
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് പൃത്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന 'ആടുജീവിതം' റിലീസിനൊരുങ്ങുന്നത്. 2008ൽ പ്രാരംഭ ജോലികള്‍ ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14ന് പൂർത്തിയായതായി നിർമ്മാതാക്കൾ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് ഗംഭീര ഓഡിയോ ലോഞ്ച് ഇവന്റാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്.
എ.ആർ. റഹ്മാൻ, മോഹൻലാൽ തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവർത്തകർ മുഖ്യതിഥിയാകുന്ന ചടങ്ങ്, മാർച്ച് 17 വൈകുന്നേരം 4 മണി മുതൽ ഏഷ്യാനെറ്റ് ചാനലിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്. പൃഥ്വിരാജ്, ടൊവിനോ, റെജിഷ വിജയൻ, റോഷൻ മാത്യു, അമല പോൾ, ശങ്കർ രാമകൃഷ്ണൻ, വിൻസി, മല്ലിക സുകുമാരൻ, ബ്ലെസി, റസൂൽ പൂക്കുട്ടി, സത്യൻ അന്തിക്കാട്, ബെന്യാമിൻ, റഫീഖ് അഹമ്മദ്, എം ജയചന്ദ്രൻ തുടങ്ങി വൻ താരനിരയാണ് ചടങ്ങിന് സാക്ഷ്യം വഹിക്കുന്നത്.
വിജയ് യേശുദാസ്, ചിന്മയി, സുദീപ്, ജിതിൻ രാജ് തുടങ്ങിയ കലാകാരന്മാരോടൊപ്പം എ.ആർ. റഹ്മാനും ആലപിച്ച ഗാനങ്ങളുമായി, പ്രേക്ഷകക്ക് വിസ്മയത്തിന്റെ സമാനതകളില്ലാത്ത സായാഹ്നം സമ്മാനിക്കുന്നു.
അടുത്തിടെ യൂട്യൂബിലൂടെ പുറത്തിറക്കിയ ചിത്രത്തിന്റെ ട്രെയിലറും വലിയ പ്രേക്ഷകപ്രീതിയാണ് നേടിയത്. ബെന്യാമിന്റെ ആടുജീവിതത്തോട് നീതിപുലർത്തുന്ന വിഷ്യലുകളാണ് ട്രെയിലർ പങ്കുവച്ചത്. ചിത്രം പുറത്തിറങ്ങുന്നതോടെ ദേശിയ തലത്തില്‍ ചര്‍ച്ചയാകുമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കിയത്. മരുഭൂമിയിൽ ഒറ്റപ്പെടുന്ന നജീബ് എന്ന നായക കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്.
എ.ആർ. റഹ്മാൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ, ശബ്ദമിശ്രണം റസൂൽ പൂക്കുട്ടിയും, ക്യാമറ കൈകാര്യം ചെയ്യുന്നത് കെ.യു. മോഹനനുമാണ്. പൃഥ്വിരാജ്, അമല പോൾ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, സന്തോഷ് കീഴാറ്റൂർ, ലെന തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
Read More Related Stories
- ഷാരൂഖിന്റെ മകൾ സുഖാന ഖാൻ ബീച്ച് പ്രോപ്പർട്ടിക്കായി മുടക്കിയത് കോടികൾ; റിയൽ എസ്റ്റേറ്റിൽ പിടിമുറുക്കാൻ താരപുത്രി
- താടിയെടുത്താൽ ആളിങ്ങനെ മാറുമോ?; ജീൻ പോളിനെ കണ്ട് അമ്പരന്ന് പ്രേക്ഷകർ
- മഞ്ഞുമ്മൽ ബോയ്സ് കണ്ടപ്പോൾ മരണത്തിലേക്ക് ആണ്ടുപോയ എന്റെ ചേട്ടനെ ഓർത്തു: ഷാജി കൈലാസ്
- പ്രേക്ഷകരെ ചതിക്കാൻ പറ്റാത്തതുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തത്: അക്ഷയ് കുമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.