/indian-express-malayalam/media/media_files/Ut18r1njejyIVe1resSG.jpg)
ബഡേ മിയാൻ ചോട്ടെ മിയാൻ ഏപ്രിൽ 10ന് തിയേറ്ററിലെത്തും
ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതത്തിന്റെ വിജയത്തിന് പിന്നാലെ തന്റെ ബോളിവുഡ് ചത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. അക്ഷയ് കുമാറും ടൈഗർ ഷ്റോഫും ഒന്നിക്കുന്ന 'ബഡേ മിയാൻ ഛോട്ടേ മിയാൻ' എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് വിശേഷങ്ങൾ അടുത്തിടെ താരം ആരാധകരുമായി പങ്കുവച്ചിരുന്നു.
ചിത്രത്തിന്റെ ഭാഗമായതിൽ തനിക്ക് അധിയായ സന്തോഷമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. "ഞാൻ സാലറിന്റെയും മറ്റൊരു ബോളുവുഡ് ചിത്രത്തിന്റെയും തിരക്കിലായിരുന്ന സമയത്തായിരുന്നു ഈ ചിത്രത്തിന്റെ ഓഫർ വരുന്നത്. നായകന്മാർ ഒന്നിലധികം സിനിമകൾ ഒരുമിച്ച് ചെയ്യുന്ന രീതി മലയാളത്തിൽ ഇല്ല. ഒരു സിനിമ ചിത്രീകരിച്ച് ശേഷമേ അടുത്ത ചിത്രത്തിൽ അഭിനയിക്കു. ഞാൻ ഈ ചിത്രങ്ങളുടെ ഷൂട്ടിങ്ങിനായി വിദേശത്തായിരുന്ന സമയത്താണ് സംവിധായകൻ അലി അബ്ബാസ് സഫർ എന്നെ സമീപിക്കുന്നതും, എനിക്ക് ഈ മികച്ച തിരക്കഥയും കഥാപാത്രവും നൽകുന്നത്.
അലി എല്ലാം 'റിയൽ' ആയി ഷൂട്ടുചെയ്യാൻ ശ്രമിക്കുന്ന സംവിധായകനാണ്. ചിത്രത്തിന്റെ കഥ ആദ്യം കേട്ടപ്പോൾ ഞാൻ കരുതിയിത്, 40-50 ദിവസം ഏതെങ്കിലും സ്റ്റുഡിയോയിൽ ഗ്രീൻസ്ക്രീനിലായിരിക്കും ചിത്രം ഷൂട്ടു ചെയ്യുന്നത് എന്നായിരുന്നു. പക്ഷെ ഈ ചിത്രത്തിൽ ഒറ്റ സീനിൽ പോലും ഞാൻ ഗ്രീൻ സ്ക്രീൻ കണ്ടില്ല. സ്കോട്ട്ലൻഡിലെ ഗ്ലെൻ നെവിസിലാണ് എൻ്റെ ഇൻട്രൊഡക്ഷൻ സീക്വൻസ് ചിത്രീകരിച്ചത്.
ആ സമയത്ത് ഞാൻ മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിനായി മണാലിയിൽ എവിടെയോ ആയിരുന്നു. ഞാൻ ഇതിനായി മണാലിയിൽ നിന്ന് കുളുവിലേക്ക് പോയി, അവിടെ നിന്ന് ചണ്ഡീഗഡിലേക്ക് വിമാനം കയറി. പിന്നീട് ഡൽഹി, ബോംബെ, ദുബായ്, ഒടുവിൽ ദുബായിൽ നിന്ന് എഡിൻബർഗിലേക്ക്. എന്നിട്ട് അവിടുന്ന് ഗ്ലെൻ നെവിസിലേക്ക് മുഖംമൂടി ധരിച്ച് നാല് മണിക്കൂർ മാത്രമുള്ള ഷൂട്ടിന് വേണ്ടി പോയി. പിന്നീട് ഞാൻ മണാലിയിൽ ചിത്രീകരിക്കുന്ന സിനിമയ്ക്കായി, ഈ മുഴുവൻ റൂട്ടും തിരിച്ചുവന്നു.
യഥാർത്ഥ ലൊക്കേഷനിൽ, യഥാർത്ഥ നടനും, യഥാർത്ഥ ഹെലികോപ്റ്ററുമായി ഷൂട്ടു ചെയ്യണമെന്ന് അലിക്ക് നിർബന്ധമുണ്ടായിരുന്നു. 100 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയാക്കിയിത്. ഞാൻ അതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു," പൃഥ്വിരാജ് പറഞ്ഞു.
ചിത്രത്തിന്റെ സെറ്റിൽ പൃഥ്വിരാജ് എത്തുമ്പോഴെല്ലാം, അക്ഷയ് കുമാറും ടൈഗർ ഷ്രോഫും തങ്ങൾക്ക് ഇനി ഇവിടെ പ്രസക്തിയില്ലെന്ന് പരിഹസിക്കുമായുരുന്നെന്ന് സംവിധായകൻ അലി അബ്ബാസ് സഫർ പറഞ്ഞു. "രണ്ട് വലിയ സിനിമകൾ ഒരേസമയം ഷൂട്ട് ചെയ്യുന്നതിനാൽ 4 മണിക്കൂർ മാത്രമേ പൃഥ്വി സെറ്റിൽ വന്നിരുന്നുള്ളൂ, അക്ഷയ്യും ടൈഗറും എന്നോട് പറയുമായിരുന്നു, 'ഇന്നി ഞങ്ങൾ ജൂനിയർ ആർട്ടിസ്റ്റുകളാണ്, കാരണം എല്ലാ ശ്രദ്ധയും അവനിലാണ്," അലി അബ്ബാസ് പറഞ്ഞു.
മാനുഷി ചില്ലർ, അലയ എഫ്, സോനാക്ഷി സിൻഹ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ബഡേ മിയാൻ ചോട്ടെ മിയാൻ ഏപ്രിൽ 10നാണ് തിയേറ്ററുകളിലെത്തുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.