/indian-express-malayalam/media/media_files/2024/10/24/raiW4CNuS7WX3OiEtrpR.jpg)
തിയേറ്ററിൽ പോയി കാണാൻ കഴിയാത്ത ചിത്രങ്ങൾ ഒടിടിയിലെത്തുമ്പോൾ കാണാം എന്നു കരുതുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുണ്ട്. അതിനാൽ, തന്നെ തിയേറ്റർ റിലീസോളം തന്നെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ ഒടിടി റിലീസിനു വേണ്ടി കാത്തിരിക്കുന്നതും.
തിയേറ്റർ റിലീസ് കഴിഞ്ഞ് 45 ദിവസത്തിനുള്ളിൽ ചിത്രങ്ങൾ ഒടിടിയിൽ എത്തുന്നതാണ് പതിവു രീതി. എന്നാൽ, ചില ചിത്രങ്ങൾ ഈ പതിവു തെറ്റിക്കും. തിയേറ്ററിൽ എത്തി മാസങ്ങൾക്കു ശേഷവും ഒടിടിയിൽ എത്തിയിട്ടില്ലാത്ത, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏതാനും ചിത്രങ്ങളുമുണ്ട്. അത്തരത്തിൽ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 13 ചിത്രങ്ങൾ... എപ്പോഴെത്തും ഒടിടിയിൽ?
1. Secret Home OTT: സീക്രട്ട് ഹോം ഒടിടി
കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അധികരിച്ച് അഭയകുമാർ കെ സംവിധാനം ചെയ്ത ചിത്രമാണ് 'സീക്രട്ട് ഹോം'. ഈ ക്രൈം ഡ്രാമാ ചിത്രത്തിന്റെ നിർമ്മാണം സന്തോഷ് ത്രിവിക്രമനാണ്. അനിൽ കുര്യൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൈന പ്ലേയിൽ ചിത്രം സ്ട്രീമിംഗിനെത്തുമെന്ന് മുൻപ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതുവരെ ചിത്രം റിലീസിനെത്തിയിട്ടില്ല. മാർച്ച് 22നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
2. Gaganachari OTT: ഗഗനചാരി
അരുണ്‍ ചന്ദു സംവിധാനം ചെയ്ത ഡിസ്ടോപ്പിയന്‍ ഏലിയന്‍ ചിത്രമാണ് ഗഗനചാരി. ആഗോള തലത്തില്‍ വിവിധ ഫെസ്റ്റിവലുകളിൽ അംഗീകാരം നേടാനും ചിത്രത്തിനു സാധിച്ചിരുന്നു. മികച്ച ചിത്രം, മികച്ച വിഷ്വല്‍ എഫക്ട്സ് എന്ന വിഭാഗങ്ങളില്‍ ന്യൂ യോര്‍ക്ക് ഫിലിം അവാര്‍ഡ്‌സ്, ലോസ് ഏഞ്ചലസ് ഫിലിം അവാര്‍ഡ്‌സ്, തെക്കന്‍ ഇറ്റലിയില്‍ വെച്ച് നടന്ന പ്രമാണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും 'ഗഗനചാരി' പ്രദര്‍ശിപ്പിച്ചിരുന്നു.
തിയേറ്ററിൽ ചിത്രം കാണാനാവാതെ പോയ പ്രേക്ഷകരെല്ലാം തന്നെ ഏറെ ആകാംക്ഷയോടെ ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ്. എന്നാൽ റിലീസ് ചെയ്ത് നാലു മാസം പിന്നിടുമ്പോഴും ചിത്രം ഇതുവരെ ഒടിടിയിൽ എത്തിയിട്ടില്ല. ജൂണ്‍ 21 നാണ്ചിത്രം തിയേറ്ററുകളിലെത്തിയത്. ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരിക്കാര്‍, അജു വര്‍ഗീസ്, കെ ബി ഗണേഷ് കുമാര്‍, എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
'സായാഹ്നവാര്‍ത്തകള്‍', 'സാജന്‍ ബേക്കറി' എന്നീ ചിത്രങ്ങള്‍ക്കുശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്ത ചിത്രമാണിത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകയാണ് ചിത്രം നിർമ്മിച്ചത്. ആമസോൺ പ്രൈം വീഡിയോയിലൂടെ ഈ മാസം അവസാനത്തോടെ ചിത്രം ഒടിടിയിൽ എത്തും എന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമോ നിർമാതാക്കളെ ഇതുവരെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
3. Oru Sarkar Ulpannam OTT: ഒരു സർക്കാർ ഉത്പന്നം ഒടിടി
മാർച്ച് എട്ടിന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഒരു സർക്കാർ ഉത്പന്നം. സുബീഷ് സുധി,ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി വി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണിത്. അജു വർഗീസ്,ഗൗരി ജി കിഷൻ,ദർശന എസ് നായർ,ലാൽ ജോസ്, വിനീത് വാസുദേവൻ ,ജാഫർ ഇടുക്കി, ഗോകുൽ, രാജേഷ് അഴീക്കോടൻ എന്നിവരും ചിത്രത്തിലുണ്ട്. ഒരു സർക്കാർ ഉത്പന്നം ഇതുവരെ ഒരു ഒടിടി പ്ലാറ്റ്ഫോമിലും എത്തിയിട്ടില്ല.
4. Perumani OTT: പെരുമാനി
സണ്ണി വെയ്ൻ, ലുക്മാൻ, വിനയ് ഫോർട്ട്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി മജു സംവിധാനം ചെയ്ത ചിത്രമാണ് 'പെരുമാനി'. ധാരാളം പ്രത്യേകതകളുള്ള പെരുമാനി എന്ന ഫിക്ഷണലൈസ്ഡായൊരു ​ഗ്രാമത്തിന്റെയും അവിടുള്ളവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയത്. നവാസ് വള്ളിക്കുന്ന്, ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, വിജിലേഷ്, ഫ്രാങ്കോ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. മേയ് 10ന് തിയേറ്ററുകളിലെത്തിയ പെരുമാനി എപ്പോൾ ഒടിടിയിൽ എത്തുമെന്നാണ് സിനിമാപ്രേമികൾ അന്വേഷിക്കുന്നത്.
5. Madanolsavam OTT: മദനോത്സവം
രതീഷ് ബാലകൃഷ്ണ പൊതുവാളിൻറെ രചനയിൽ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രമാണ് മദനോത്സവം. സുരാജ് വെഞ്ഞാറമ്മൂട്, ബാബു ആൻറണി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം 2023 ഏപ്രിൽ 14-നാണ് റിലീസ് ചെയ്തത്. എന്നാൽ, റിലീസ് ചെയ്ത് ഒന്നര വർഷം പിന്നിടുമ്പോഴും ചിത്രം ഒരു ഒടിടി പ്ലാറ്റ്ഫോമിലും എത്തിയിട്ടില്ല.
വിനായക അജിത്ത് നിർമ്മിച്ച ചിത്രത്തിൽ രാജേഷ് മാധവൻ, ഭാമ അരുൺ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ഒരു പൊളിറ്റിക്കൽ സറ്റയർ ചിത്രമാണിത്.
6. Nadikar OTT: നടികർ
ടൊവിനോ നായകനായ നടികറിന്റെ ഒടിടി റിലീസും പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ടൊവിനോയ്ക്കും ഭാവനയ്ക്കും പുറമേ, സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, അനൂപ് മേനോൻ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ചന്ദു സലിംകുമാർ, ഇന്ദ്രൻസ്, മധുപാൽ, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള തുടങ്ങിയവരും അണിനിരന്ന ചിത്രം സംവിധാനം ചെയ്തത് ജൂനിയർ ലാലായിരുന്നു.
മൈത്രി മൂവി മെക്കേഴ്‌സ്, നവീൻ യർനേനി, വൈ. രവി ശങ്കർ എന്നിവർ ഭാഗമാകുന്ന ചിത്രത്തിന്റെ നിർമ്മാണം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവർ ചേർന്നാണ് നിർവഹിച്ചത്. സുവിന്‍ എസ് സോമശേഖരനാണ് ചിത്രത്തിന്റെ തിരക്കഥ. ആൽബി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് രതീഷ് രാജാണ്.
നെറ്റ്ഫ്ളിക്സിൽ കഴിഞ്ഞ ജൂണിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതുവരെ ചിത്രം റിലീസിനെത്തിയിട്ടില്ല.
7. Sureshinteyum Sumalathayudeyum Hridayahariyaya Pranayakatha OTT: സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ
'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രങ്ങളായ സുരേശനെയും സുമലത ടീച്ചറെയും കേന്ദ്രകഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കിയ ചിത്രമാണ് 'സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'. രാജേഷ് മാധവനും ചിത്രാ നായരുമാണ് യഥാക്രമം സുരേശനെയും സുമലതയെയും അവതരിപ്പിച്ചത്. തിരക്കഥയും സംവിധാനവും രതീഷ് തന്നെ കൈകാര്യം ചെയ്യുന്ന ചിത്രത്തിന് മലയാളത്തിലെ ആദ്യ സ്പിൻ ഓഫ് ചിത്രമെന്ന സവിശേഷതയുമുണ്ട്. മേയ് 16ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതുവരെ ഒരു ഒടിടി പ്ലാറ്റ്ഫോമിലും എത്തിയിട്ടില്ല.
8. Gu OTT: ഗു ഒടിടി
മണിയൻ പിള്ള രാജു നിർമ്മിച്ച ഗു സംവിധാനം ചെയ്തത് നവാഗതനായ മനു രാധാകൃഷ്ണൻ ആണ്. സദാസമയവും ഗുളികൻ, യക്ഷി, പ്രേതം ബാധ എന്നൊക്കെ കേട്ട് ഭീതിയോടെ കഴിയുന്ന ഒരു കൂട്ടം കുട്ടികളുടെ കഥയാണിത്. മാളികപ്പുറത്തിൽ ബാലതാരമായി തിളങ്ങിയ ദേവ നന്ദയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. സൈജു കുറുപ്പ്, നിരഞ്ജ് മണിയൻപിള്ള, മണിയൻപിള്ള രാജു, കുഞ്ചൻ, അശ്വതി മനോഹരൻ, നന്ദിനി ഗോപാലകൃഷ്ണൻ, ലയാനിംസൺ, ദേവേന്ദ്രനാഥ്, ശങ്കരനാരായണൻ, വിജയ് നെല്ലീസ്, ഗൗരി ഉണ്ണിമായാ അനീനാ ആഞ്ചലോ, ഗോപികാ റാണി, ആൽവിൻ മുകുന്ദ്, പ്രയാൻ, പ്രജേഷ് , ആദ്യാ അമിത്, അഭിജിത്ത് രഞ്ജിത്ത് എന്നിവരും ചിത്രത്തിലുണ്ട്. മേയ് 17ന് റിലീസ് ചെയ്ത ചിത്രവും ഇതുവരെ ഒടിടി കണ്ടിട്ടില്ല.
9. DNA OTT: ഡിഎന്‍എ ഒടിടി
കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്, ഉപ്പുകണ്ടം ബ്രദേർസ്, മാന്യന്മാർ, സ്റ്റാൻലിൻ ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ ടി.എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് ഡിഎൻഎ. യുവ നടൻ അഷ്‌കർ സൗദാന്‍ നായകനാകുന്ന ചിത്രത്തിൽ റായ് ലക്ഷ്മി, റിയാസ് ഖാന്‍, ബാബു ആന്റണി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഹന്നാ റെജി കോശി, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, സജ്നാ (ബിഗ് ബോസ്), അഞ്ജലി അമീർ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ, രവി വെങ്കിട്ടരാമൻ, ശിവൻ ശ്രീനിവാസൻ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. ജൂൺ 14നു തിയേറ്ററിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ച് സ്ഥിരീകരണങ്ങളൊന്നുമില്ല.
10. Panchayath Jetty OTT: പഞ്ചായത്ത് ജെട്ടി ഒടിടി
'മറിമായം' പരമ്പരയുടെ അണിയറപ്രവർത്തകർ ഒരുക്കിയ 'പഞ്ചായത്ത് ജെട്ടി' ജൂലൈ അവസാനവാരമാണ് തിയേറ്ററുകളിലെത്തിയത്. മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് സപ്ത തരംഗ് ക്രിയേഷൻസും ഗോവിന്ദ് ഫിലിംസും ചേർന്നാണ്. യാത്രാ സൗകര്യങ്ങൾ കുറഞ്ഞ കുടുങ്ങാശ്ശേരി എന്ന ഗ്രാമവും അവിടെ നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മറിമായം പരമ്പരയിലെ മുഴുവൻ താരങ്ങളും ചിത്രത്തിലുണ്ട്.
മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, സലിം കുമാർ, നിയാസ് ബക്കർ , റിയാസ്, വിനോദ് കോവൂർ , രചനാ നാരായണൻകുട്ടി, സ്നേഹ ശ്രീകുമാർ, ഉണ്ണി രാജാ, രാഘവൻ, മണി ഷൊർണൂർ, ഗീതി സംഗീത, ഒ.പി.ഉണ്ണികൃഷ്ണൻ, ഉണ്ണി നായർ എന്നിവരാണ് ചിത്രത്തിലെ പ്രഘാന അഭിനേതാക്കൾ. തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ ചിത്രവും ഒടിടിയിൽ എത്തിയിട്ടില്ല ഇതുവരെ.
11. Hunt OTT: ഹണ്ട് ഒടിടി
ഷാജി കൈലാസ് ചിത്രം ഹണ്ട് ഓഗസ്റ്റ് 23നാണ് തിയേറ്ററിലെത്തിയത്. മെഡിക്കൽ പശ്ചാത്തലത്തിലൂള്ള ഹൊറർ ത്രില്ലർ ചിത്രത്തിൽ ഭാവനയാണ് നായികയായത്. അതിഥി രവി, രാഹുൽ മാധവ്, അജ്മൽ അമീർ, അനു മോഹൻ, ചന്തു നാഥ്, രൺജി പണിക്കർ, ഡെയ്ൻ ഡേവിഡ്, നന്ദു, വിജയകുമാർ, ജി.സുരേഷ് കുമാര്, ബിജു പപ്പൻ, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായർ, സോനു എന്നിവരുമുണ്ട് ചിത്രത്തിൽ. ഹണ്ടിന്റെ ഒടിടി റിലീസിനെ കുറിച്ചും പ്രഖ്യാപനങ്ങളൊന്നുമില്ല ഇതുവരെ.
12. Paalum Pazhavum OTT: പാലും പഴവും ഒടിടി
മീര ജാസ്മിൻ, അശ്വിൻ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.കെ.പ്രകാശ് സംവിധാനം ചെയ്ത പാലും പഴവും ഓഗസ്റ്റ് 23നാണ് തിയേറ്ററിലെത്തിയത്. വലിയ പ്രായവ്യത്യാസമുള്ള ഒരു യുവാവിൻ്റേയും, യുവതിയുടേയും കഥയാണ് ചിത്രം പറയുന്നത്. ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, മിഥുൻ രമേശ്, നിഷാസാരംഗ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചനാ രായണൻകുട്ടി,സന്ധ്യാ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ ,ഷിനു ശ്യാമളൻ തുഷാരാ ,ഷമീർഖാൻ, ഫ്രാങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ രഞ്ജിത്ത് മണമ്പ്ര ക്കാട്ട്, അതുൽ രാംകുമാർ, പ്രണവ് യേശുദാസ് . ആർ.ജെ. സുരേഷ് എന്നിവരും ചിത്രത്തിലുണ്ട്. രണ്ടുമാസം പിന്നിടുമ്പോഴും ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ച് വിവരമൊന്നുമില്ല.
13. Footage OTT: ഫൂട്ടേജ് ഒടിടി
എഡിറ്റർ സൈജു ശ്രീധരന്റെ ആദ്യ സംവിധാന സംരംഭമാണ് ഫൂട്ടേജ്. മഞ്ജു വാരിയർക്കൊപ്പം പ്രധാന കഥാപാത്രങ്ങളായി വിശാഖ് നായർ, ഗായത്രി അശോക് എന്നിവരും അഭിനയിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ്. ഓഗസ്റ്റ് 23നാണ് ഫൂട്ടേജ് തിയേറ്ററുകളിലെത്തിയത്. എന്നാൽ ഇതുവരെ ഒടിടി റിലീസ് തീയതിയെ കുറിച്ച് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടില്ല.
Read More
- പുതിയ വീടിന്റെ വിശേഷങ്ങളുമായി ജിപിയും ഗോപികയും
- പ്രസവശേഷമുള്ള സെക്സ്, നേരിട്ട ബുദ്ധിമുട്ടുകളേറെ: തുറന്നു പറഞ്ഞ് കൽക്കി കൊച്ച്ലിൻ
- Meiyazhagan OTT: കാഴ്ചക്കാരുടെ കണ്ണുനനയിപ്പിച്ച മെയ്യഴകൻ ഒടിടിയിലേക്ക്
- 80 കോടി പടം കൂപ്പുകുത്തി; സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷനായി സംവിധായകൻ
- Mrudhu Bhave Dhruda Kruthye OTT: മൃദുഭാവേ ദൃഢ കൃത്യേ ഒടിടിയിൽ എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.