/indian-express-malayalam/media/media_files/2024/11/30/rQN7W6VWY0rXQOp969sX.jpg)
കുഞ്ചാക്കോ ബോബൻ, അല്ലു അർജുൻ, രാജ് കലേഷ്
മാജിക്, പാചകം, അവതരണം, അഭിനയം, നൃത്തം തുടങ്ങി ഒട്ടനവധി മേഖലകളിൽ തിളങ്ങി നിൽക്കുകയാണ് നടനും അവതാരകനുമായ രാജ് കലേഷ്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് ആരാധകർ കല്ലു എന്നു വിളിക്കുന്ന രാജ് കലേഷ്. ഇൻസ്റ്റഗ്രാമിൽ കലേഷ് പങ്കുവച്ച രസകരമായൊരു പോസ്റ്റാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ, അല്ലു അർജുൻ, രാജ് കലേഷ് എന്നിവരെയാണ് ഇൻസ്റ്റഗ്രാം ചിത്രത്തിൽ കാണാനാവുക. സൂക്ഷിച്ചുനോക്കിയാൽ, മൂവരും ധരിച്ചിരിക്കുന്നത് ഒരേ ടൈപ്പ് ഷർട്ടാണെന്നു മനസ്സിലാവും.
"അല്ലു കല്ലു കുഞ്ചു! ഞങ്ങളിങ്ങനെയാ," എന്ന ക്യാപ്ഷനോടെയാണ് ഈ ചിത്രങ്ങൾ രാജ് കലേഷ് പങ്കുവച്ചത്.
"രമേശന്റെ കടേന്നാണല്ലേ വാങ്ങിയത്?"
"സത്യം പറ ഇത് സുഡിയോയിൽ നിന്നു വാങ്ങിയതല്ലേ?"
"ആഹാ! കൊള്ളാലോ! ഒരച്ചിൽ ഇട്ടു വാർത്ത പോലെ ഉണ്ട്! ഒരമ്മ പെറ്റ മക്കൾ ആണന്നെ പറയൂ!" എന്നിങ്ങനെ പോവുന്നു കമന്റുകൾ.
ടെലിവിഷൻ ചാനലുകളിലെ കുക്കറി ഷോകളിലൂടെയാണ് രാജ് കലേഷ് വീട്ടമ്മമാരുടെ ഇഷ്ടതാരമായി മാറിയത്. രാജ് കലേഷ് അവതരിപ്പിച്ച കുക്കറി ഷോ വലിയ തരംഗമായിരുന്നു. അതിനൊപ്പം മാജീക് കാണിച്ചും താരം എല്ലാവരെയും കൈയിലെടുത്തു. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ജനകീയ പരിപാടി ഉടന്‍ പണത്തിന്റെ അവതാരകനായും രാജ് കലേഷ് തിളങ്ങിയിരുന്നു.
Read More
- ഞാനൊരു ബഡഗയെ വിവാഹം കഴിക്കണമെന്നാണ് അവരെന്നോട് പറഞ്ഞത്: സായ് പല്ലവി: Sai Pallavi marriage statement
- ധനുഷ് നയൻതാരയ്ക്ക് കൊടുക്കാത്ത വീഡിയോ ക്ലിപ്പുകൾ എന്താണ്? എന്ത് കൊണ്ടാണ് അത് അവർക്ക് പ്രധാനപ്പെട്ടതാകുന്നത്?
- Vivekanandan Viralanu OTT: വിവേകാനന്ദൻ വൈറലാണ് ഇപ്പോൾ ഒടിടിയിൽ കാണാം
- എന്റെ മകളുടെ പേര് ഞാൻ ശരീരത്തിൽ ടാറ്റൂ ചെയ്തിട്ടുണ്ട്: പാർവതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.