/indian-express-malayalam/media/media_files/2024/12/11/cSrEmeazQpH13UT4StOs.jpg)
I Am Kathalan OTT Release Date & Platform
I Am Kathalan OTT Release: യുവതാരം നസ്‌ലെനും സംവിധായകൻ ഗിരീഷ് എ.ഡിയും ഒന്നിച്ച ചിത്രമാണ് ഐ ആം കാതലൻ. ഒരു ദേശി ഹാക്കറുടെ കഥ പറഞ്ഞ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. നവംബർ ഏഴിന് തിയേറ്ററുകലിലെത്തിയ ചിത്രം ജനുവരി മൂന്നിന് ഒടിടിയിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, പറഞ്ഞ ദിവസം ചിത്രം എത്തിയിരുന്നില്ല. ഒടിടി റിലീസ് തീയതി നീട്ടുകയായിരുന്നു. ഇപ്പോൾ, ഒടിടി റിലീസിന്റെ പുതുക്കിയ തീയതി പുറത്തുവന്നിരിക്കുകയാണ്.
ലിജോമോള്‍ ജോസ്, ദിലീഷ് പോത്തൻ, അനിഷ്‍മ അനില്‍കുമാര്‍, വിനീത് വാസുദേവൻ, സജിൻ ചെറുകയില്‍, വിനീത് വിശ്വം, സരണ്‍ പണിക്കര്‍, അര്‍ജുൻ കെ, ശനത് ശിവരാജ്, അര്‍ഷാദ് അലി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സജിൻ ചെറുകയിലാണ്. ഛായാഗ്രാഹണം ശരണ്‍ വേലായുധൻ. സംഗീതം സിദ്ധാര്‍ഥ് പ്രദീപ്.
I Am Kathalan OTT: ഐ ആം കാതലൻ ഒടിടി
മനോരമ മാക്സിലൂടെയാണ് ഐ ആം കാതലൻ ഒടിടിയിലെത്തുന്നത്. ചിത്രം ജനുവരി 17ന് ഒടിടിയിൽ എത്തും.
Read More
- ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു: അസഭ്യ പരാമർശങ്ങൾക്ക് ചുട്ടമറുപടിയുമായി ഹണിറോസ്
- എന്തിനാണ് സിനിമകളിൽ ഇത്രയും വയലൻസ്?
- New OTT Release: ഒടിടിയിൽ പുതിയ സിനിമകൾ തിരയുന്നവരാണോ? ഇപ്പോൾ കാണാം 20 ചിത്രങ്ങൾ
- ഞാനൊരു വിവാഹം കഴിച്ചു, പിന്നെ ഡിവോഴ്സായി, ഡിപ്രഷനായി, ഇപ്പോൾ തിരിച്ചെത്തി: അർച്ചന കവി
- 'ഇനി ഇവിടെ ഞാൻ മതി;' ഒടുവിൽ ആ നേട്ടവും സ്വന്തമാക്കി ഉണ്ണി മുകുന്ദന്റെ 'മാർക്കോ'
- പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിൾ ലൂണാർ; ഗംഭീര തിരിച്ചുവരവിനൊരുങ്ങി ജഗതി ശ്രീകുമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.