scorecardresearch

അമിതാഭ് ബച്ചൻ ഡയലോഗ് പറയില്ലെന്നായപ്പോൾ ഞാൻ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയി: സംവിധായകൻ ടിന്നു ആനന്ദ്

വലിയ വഴക്കുകൾക്ക് കാരണമായ ഡയലോഗിനോട് പ്രേക്ഷകർ എങ്ങനെ പ്രതികരിച്ചെന്നും സംവിധായകൻ വെളിപ്പെടുത്തി

വലിയ വഴക്കുകൾക്ക് കാരണമായ ഡയലോഗിനോട് പ്രേക്ഷകർ എങ്ങനെ പ്രതികരിച്ചെന്നും സംവിധായകൻ വെളിപ്പെടുത്തി

author-image
Entertainment Desk
New Update
Amitabh Bachan, Kaalia

1981ൽ പുറത്തിറങ്ങിയ കാലിയ എന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ

ബോളിവുഡിലെ താരപതവിയിൽ കൊടുമുടി കൈയ്യാളുന്ന സമയത്താണ് അമിതാഭ് ബച്ചനെ നായകനാക്കി ടിന്നു ആനന്ദ് 'കാലിയ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ടിന്നു ആനന്ദിന്റെ ആദ്യ ചിത്രമായിരുന്നു കാലിയ. സിനിമയുടെ ചിത്രീകരണത്തിനിടെ അമിതാഭ് ബച്ചനുമായി വലിയ വഴക്കുണ്ടായതായി അടുത്തിടെ ഒരു അഭിമുഖത്തിൽ ടിന്നു വെളിപ്പെടുത്തി. സിനിമയിൽ നിന്ന് മാറിനിൽക്കാൻ പോലും താൻ തയ്യാറായതായി ടിന്നു പറഞ്ഞു.

Advertisment

അമിതാഭ് ഒരു ഡയലോഗ് പറയാൻ വിസമ്മതിച്ചതോടെയാണ് വാക്കുതർക്കങ്ങൾ ആരംഭിച്ചതെന്ന് സംവിധായകൻ അനുസ്മരിച്ചു. മുതിർന്ന എഴുത്തുകാരനായിരുന്ന തൻ്റെ പിതാവ് ഇന്ദർ രാജ് ആനന്ദ്, അദ്ദേഹം എഴുതുന്ന സംഭാഷണങ്ങളിൽ വളരെ കർക്കശക്കാരൻ ആയിരുന്നുവെന്നും, ദിലീപ് കുമാർ ഉൾപ്പെടെയുള്ള ഒരു നടനെയും താൻ എഴുതിയ സക്രിപ്റ്റിൽ നിന്ന് മാറാൻ അനുവദിച്ചിട്ടില്ലെന്നും ലെഹ്‌റൻ പോഡ്‌കാസ്റ്റിനോട് സംസാരിക്കവേ ടിന്നു പറഞ്ഞു.

"കാലിയയുടെ സംഭാഷണങ്ങളും അച്ഛനാണ് എഴുതിയത്. അന്ന് അമിതാഭ് സെറ്റിൽ വന്നപ്പോൾ, അദ്ദേഹത്തിൻ്റെ മാനസികാവസ്ഥ മോശമായിരുന്നു. ഒരു രംഗത്തിലെ ഡയലോഗ് ആദ്ദേഹത്തോട് പറഞ്ഞപ്പോൾ, “ഞാൻ ഈ ഡയലോഗ് പറയില്ല” എന്നാണ് ബച്ചൻ പറഞ്ഞത്. എന്തുപറഞ്ഞിട്ടും 'ഇല്ലാ' എന്നു മാത്രമാണ് അമിതാബ് പറഞ്ഞത്. ഒരു ഘട്ടത്തിൽ ഞാൻ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയി, ആ സിനിമയിൽ നിന്ന് ഒഴിവാകുകയാണെന്നും മറ്റൊരു സംവിധായകനെ കണ്ടെത്താനും നിർമ്മാതാവിനോട് പറഞ്ഞു. 

ഞാനും അച്ഛനും പുലർച്ചെ 3 മണിവരെ ഇരുന്നാണ് കൈയ്യടികിട്ടുമെന്ന് ഉറപ്പുള്ള ആ ഡയലോഗുകൾ എഴുതിയത്. എനിക്ക് അറിയാമായിരുന്നു ആ രംഗങ്ങൾക്ക് തിയേറ്ററിൽ കൈയ്യടി ലഭിക്കുമെന്ന്. ആദ്യ ചിത്രം സംവിധാനം ചെയ്യുന്ന എനിക്ക് അത് എങ്ങനെ ഉറപ്പുപറയാൻ പറ്റുമെന്നാണ് അമിതാഭ് എന്നോട് ചോദിച്ചത്. 'ഈ രംഗങ്ങളിൽ നിങ്ങൾക്ക് തീർച്ചയായും കൈയ്യടി കിട്ടുമെന്ന് എല്ലാ സംവിധായകരും എന്നോട് പറയാറുള്ളതാണ്, പക്ഷേ തിയേറ്ററിൽ കൈയ്യടി ഒന്നും കാണാറില്ലെന്ന്' അമിതാഭ് പറഞ്ഞു. പിന്നീട് എനിക്ക് അദ്ദേഹത്തിനോട് സത്യം ചെയ്യേണ്ടി വന്നു," ടിന്നു ആനന്ദ് പറഞ്ഞു.

Advertisment

ആ രംഗങ്ങളിൽ കൈയ്യടി ലഭിച്ചില്ലെങ്കിൽ താൻ സിനിമ ഉപേക്ഷിക്കുമെന്ന് അമ്മയെ ആണയിട്ട് സത്യം ചെയ്തതയി ടിന്നു ഓർത്തു. ഇതു കേട്ട അമിതാഭ് കസേരയിൽ നിന്ന് എഴുന്നേറ്റ് ലെറ്റ് ഓണാക്കാൻ ആവശ്യപ്പെട്ട്, "അവൻ ഒരു പിടിവാശിക്കാരനായ സംവിധായകനാണ്, അവൻ വഴങ്ങില്ല. ഞാൻ ഡയലോഗ് പറയാം" എന്ന് പറഞ്ഞ് അഭിനയം തുടങ്ങിയെന്നും ടിന്നു കൂട്ടിച്ചേർത്തു. ചിത്രം പ്രദർശിപ്പിച്ച എല്ലാ തിയേറ്ററിലും ആ ഡയലോഗുകളിൽ കൈയ്യടി കിട്ടിയെന്നും സംവിധായകൻ ഓർമ്മിച്ചു.

Read More Entertainment Stories Here

Amitabh Bachchan Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: