scorecardresearch

'ഞങ്ങൾ വിശ്വാസികളാണ്..ജയ് ശ്രീറാം'; രാം ലല്ലയുടെ ചിത്രം പങ്കുവെച്ച് നടി രേവതി

പരസ്യമായ രാഷ്ട്രീയ നിലപാടുകൾ ഒന്നും തന്നെ വ്യക്തമാക്കാത്ത രേവതി 1996 ലെ തമിഴ് നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിച്ച് 42,906 വോട്ടുകൾ നേടിയിരുന്നു

പരസ്യമായ രാഷ്ട്രീയ നിലപാടുകൾ ഒന്നും തന്നെ വ്യക്തമാക്കാത്ത രേവതി 1996 ലെ തമിഴ് നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിച്ച് 42,906 വോട്ടുകൾ നേടിയിരുന്നു

author-image
Entertainment Desk
New Update
Revathi

അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ രാം ലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠ നടത്തിയതിന് പിന്നാലെ ഒട്ടേറെ സെലിബ്രിറ്റികളാണ് രാമക്ഷേത്ര പ്രതിഷ്ഠയെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയത്. മിക്കവരും തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് രാമക്ഷേത്ര പ്രതിഷ്ഠയുടെ ചിത്രങ്ങളടക്കം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ മലയാളത്തിന്റെ പ്രയപ്പെട്ട താരം രേവതിയും രാം ലല്ലയുടെ മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ട് രാമക്ഷേത്രം തനിക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. 

Advertisment

ജയ് ശ്രീറാം വിളിയോട് കൂടിയാണ് രേവതി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ രാം ലല്ലയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതുവരെയും പരസ്യമായ രാഷ്ട്രീയ നിലപാടുകൾ ഒന്നും തന്നെ വ്യക്തമാക്കാത്ത രേവതി 1996 ലെ തമിഴ് നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിച്ചിരുന്നു. മദ്രാസ് സൗത്തിൽ നിന്നും ജനവിധി തേടിയ താരം 42,906 വോട്ടുകളും നേടിയിരുന്നു. ആ തരത്തിൽ തമിഴ് നാട്ടിൽ ആധിപത്യം പുലർത്താൻ പാടുപെടുന്ന ബിജെപി രേവതിയുടെ നിലപാടിനെ ഏറെ ശ്രദ്ധയോടെയാവും നോക്കിക്കാണുന്നത്. തമിഴ് നാട്ടിൽ നിന്നുള്ള മറ്റൊരു താരമായ ഖുശ്ബുവും ഇന്ന് ബിജെപിയുടെ ദേശീയ മുഖമാണ്. 

രേവതിയുടെ ഇൻസ്റ്റഗ്രാം  പോസറ്റ് ഇങ്ങനെ
 
മറക്കാനാവാത്ത ഒരു ദിവസമായിരുന്നു ഇന്നലെ!!! രാം ലല്ലയുടെ വശീകരിക്കുന്ന മുഖം കാണുമ്പോൾ എനിക്ക് തോന്നുന്ന ഈ ആവേശം എന്റെ ഉള്ളിൽ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ ഉള്ളിൽ എന്തോ വല്ലാത്ത മാറ്റം, അത്യധികം സന്തോഷം തോന്നി. ഹിന്ദുവായി ജനിച്ചതിനാൽ നാം നമ്മുടെ വിശ്വാസങ്ങൾ നമ്മിൽത്തന്നെ സൂക്ഷിക്കുന്നു, മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നു, നമ്മെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നു... മതേതര ഇന്ത്യയാണ് നമുക്ക് ശക്തമായി തോന്നുന്നതും നമ്മുടെ മതവിശ്വാസങ്ങളെ വ്യക്തിപരമാക്കുന്നതും. എല്ലാവർക്കും ഇങ്ങനെ വേണം. എന്നാൽ ശ്രീരാമന്റെ ഗൃഹപ്രവേശം പലരിലും കാര്യങ്ങളെ മാറ്റിമറിച്ചു.. ഞങ്ങൾ അത് ഉറക്കെ പറഞ്ഞു, ഞങ്ങൾ 'വിശ്വാസികളാണ്'!!! ജയ് ശ്രീറാം 

Advertisment

നേരത്തെ ബോളിവുഡ് താരം ശില്പ ഷെട്ടി, തെന്നിന്ത്യൻ താരസുന്ദരി സമന്ത, മലയാളത്തിന്റെ പ്രിയ തടി ദിവ്യാ ഉണ്ണി എന്നിവരും രാം ലല്ലയുടെ ചിത്രം പങ്കുവെച്ചിരുന്നു. 

Read More Entertainment Stories Here

Revathy Ayodhya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: