/indian-express-malayalam/media/media_files/8dhM9DMY9baWqFYa3APm.jpg)
വയനാട്: ഉരുള്‍പൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി തെലുങ്ക് സിനിമാ താരങ്ങളായ ചിരഞ്ജീവിയും രാംചരണും. ഒരു കോടി രൂപയാണ് ഇരുവരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുന്നത്. ചിരഞ്ജീവി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
"കഴിഞ്ഞ ദിവസം കേരളത്തിലുണ്ടായ പ്രകൃതി ക്ഷോഭത്തിൽ നഷ്ടമായത് നൂറുകണക്കിന് വിലപ്പെട്ട ജീവനുകളാണ്. വയനാട് ദുരന്തത്തിനിരയായവരോട് എന്റെ അനുശോചനം രേഖപ്പെടുത്തുന്നു. ദുരിതബാധിതർക്കുള്ള ഞങ്ങളുടെ കൈത്താങ്ങായി ഞാനും ചരണും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യുന്നു. വേദനിക്കുന്ന എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കാൻ എൻ്റെ പ്രാർത്ഥനകൾ" എക്സിൽ ചിരഞ്ജീവി കുറിച്ചു.
Deeply distressed by the devastation and loss of hundreds of precious lives in Kerala due to nature’s fury in the last few days.
— Chiranjeevi Konidela (@KChiruTweets) August 4, 2024
My heart goes out to the victims of the Wayanad tragedy. Charan and I together are contributing Rs 1 Crore to the Kerala CM Relief Fund as a token of…
ഉരുൾപൊട്ടൽ നാശംവിതച്ച വയനാട്ടിലെ ജനതയ്ക്ക് കൈത്താങ്ങായി സിനിമാ മോഖലയിൽ നിന്ന് നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. ദുരിതബാധിത പ്രദേശം സന്ദർശിച്ച ശേഷം മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആദ്യഘട്ടത്തിൽ മൂന്നുകോടി രൂപ നൽകുമെന്ന് മോഹൻലാൽ അറിയിച്ചു. നേരത്തെ 25 ലക്ഷം രൂപ മോഹൻലാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരുന്നു.
മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയും കഴിഞ്ഞ ദിവസം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. ഫഹദിന്റെയും നസ്രിയയുടെയും ഉടമസ്ഥതയിലുളള ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണക്കമ്പനി 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. നടൻ സൗബിൻ 20 ലക്ഷം രൂപ വയനാടിനായി നൽകിയിട്ടുണ്ട്.
നടിയും അവതാരകയുമായ പേളി മാണിയും ശ്രീനിഷ് അരവിന്ദും അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിട്ടുണ്ട്. അന്യഭാഷാ താരങ്ങളും വയനാടിന് സഹായഹസ്തം നീട്ടി രംഗത്തെത്തിയിട്ടുണ്ട്. വിക്രം, സൂര്യ, ജ്യോതിക, കാർത്തി, രശ്മിക മന്ദാന എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകിയിരുന്നു. വിക്രം 20 ലക്ഷം രൂപയും സൂര്യയും ജ്യോതികയും കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം രൂപയും, രശ്മിക മന്ദാന 10 ലക്ഷം രൂപയുമാണ് ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്.
Read More
- വയനാടിനെ ഓർക്കുമ്പോൾ സന്തോഷിക്കാനാകുന്നില്ല; വികാരാധീനനായി മമ്മൂട്ടി
- വയനാടിന് കൈതാങ്ങായി സൗബിൻ, ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ നൽകി
- കല്യാണം കൂടാനെത്തിയ മോഹൻലാലും ശോഭനയും; ഈ ത്രോബാക്ക് ചിത്രത്തിലെ വരനെ മനസ്സിലായോ?
- ലാലേട്ടന് അങ്ങ് പാകിസ്താനിലുമുണ്ട് പിടി; വീഡിയോ
- നൂർ ജലീലയെ എനിക്ക് നേരത്തെയറിയാം, ഞങ്ങൾ പഴേ ഫ്രണ്ട്സാ: മമ്മൂട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.