scorecardresearch

മാനത്തുനിന്ന് ഇന്ത്യയെ പകർത്തൂ, കപ്പടിക്കൂ

വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവുമായി സഹകരിച്ച് ബ്രോഡ്‌കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡാണ് (ബിഇസിഐഎൽ) ആകാശക്കാഴ്ച മത്സരം സംഘടിപ്പിക്കുന്നത്

വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവുമായി സഹകരിച്ച് ബ്രോഡ്‌കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡാണ് (ബിഇസിഐഎൽ) ആകാശക്കാഴ്ച മത്സരം സംഘടിപ്പിക്കുന്നത്

author-image
Entertainment Desk
New Update
Mahakumbh aerial shot

ഇന്ത്യയുടെ അതിശയിപ്പിക്കുന്ന സൗന്ദര്യവും വൈവിധ്യവും ആകാശ ഛായാഗ്രഹണത്തിലൂടെ പകർത്താൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാ നിങ്ങൾക്കൊരു സന്തോഷവാർത്ത. ക്രിയേറ്റ് ഇൻ ഇന്ത്യ മത്സരങ്ങളുടെ ഭാഗമായി,  ഇന്ത്യയുടെ അതിശയിപ്പിക്കുന്ന സൗന്ദര്യവും വൈവിധ്യവും പകർത്താൻ ഡ്രോൺ പൈലറ്റുമാരെയും ചലച്ചിത്ര നിർമാതാക്കളെയും ക്ഷണിക്കുന്നു.

Advertisment

രാജ്യത്തിന്റെ ഭൂപ്രകൃതി, പൈതൃകം, ഊർജസ്വലമായ ജീവിതം എന്നിവ പക്ഷികളുടെ വീക്ഷണകോണിൽ ദൃശ്യവല്‍ക്കരിക്കുന്ന 2 മുതല്‍ 3 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോ നിര്‍മിക്കുകയാണ് മത്സരാര്‍ത്ഥികളുടെ ചുമതല. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവുമായി സഹകരിച്ച് ബ്രോഡ്‌കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡാണ് (ബിഇസിഐഎൽ) ആകാശക്കാഴ്ച മത്സരം സംഘടിപ്പിക്കുന്നത്.

ഈ സംരംഭം ലോകമെങ്ങുമുള്ള ക്രിയേറ്റീവ് കാൻറ്റെൻറ്റ് നിര്‍മാതാക്കള്‍ക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിന് വേദിയൊരുക്കുന്നു. 

വീഡിയോകൾ സമർപ്പിക്കേണ്ട അവസാന തീയതി 2025 മാർച്ച് 15. കൂടുതല്‍ വിവരങ്ങള്‍ 
https://www.becil.com/wave-registration-detail ലഭ്യമാണ്.

ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടി (വേവ്സ്) 

Advertisment

2025 മെയ് 1 മുതൽ 4 വരെ മുംബൈയില്‍ നടക്കാനിരിക്കുന്ന ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടിയുടെ (വേവ്സ്) മുന്നോടിയായ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ സംരംഭം. മാധ്യമ-വിനോദ മേഖലയുടെ സമഗ്ര സംയോജനത്തിനായി സജ്ജീകരിച്ചിരിക്കുന്ന  സവിശേഷ കേന്ദ്രീകൃത വേദിയാണ് വേവ്സിന്റെ ആദ്യപതിപ്പ്.

സുപ്രധാന ആഗോള പരിപാടിയെന്ന നിലയിൽ അന്താരാഷ്ട്ര മാധ്യമ-വിനോദ വ്യവസായത്തിന്റെ ശ്രദ്ധ ഇന്ത്യയിലേക്ക് കൊണ്ടുവരാനും ഇന്ത്യൻ മാധ്യമ-വിനോദ മേഖലയുമായും രാജ്യത്തെ വിപുലമായ പ്രതിഭാ വിഭവശേഷിയുമായും അതിനെ ബന്ധിപ്പിക്കാനും വേവ്സ് ലക്ഷ്യമിടുന്നു.

നാല് പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ് വേവ്സ് രൂപകല്പന ചെയ്തിരിക്കുന്നത് - സംപ്രേഷണവും വിവരവിനോദവും, എവിജിസി എക്സ്ആര്‍ (ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിംഗ്, കോമിക്സ്, എക്സ്റ്റെൻഡഡ് റിയാലിറ്റി), ഡിജിറ്റൽ മാധ്യമങ്ങളും നൂതനാശയങ്ങളും, ചലച്ചിത്രം. ആദ്യ സ്തംഭമായ സംപ്രേഷണവും വിവരവിനോദവും ഭാഗത്തിന് കീഴിലാണ് ഇന്ത്യ: ഒരു ആകാശക്കാഴ്ച മത്സരം വരുന്നത്. 

Read More

Digital India Photography India Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: