/indian-express-malayalam/media/media_files/2025/03/03/7zrnEz5dI8kBpBhXRY1z.jpg)
രുദ്ര
/indian-express-malayalam/media/media_files/2025/03/03/actress-rudra-ashwini-nambiar-9-836507.jpg)
മണിചിത്രത്താഴിലെ അല്ലിയെ അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാനാവില്ല. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ശ്രദ്ധ നേടിയ രുദ്ര ആയിരുന്നു മണിച്ചിത്രത്താഴിൽ അല്ലിയായി എത്തിയത്.
/indian-express-malayalam/media/media_files/2025/03/03/actress-rudra-ashwini-nambiar-1-280820.jpg)
മണിച്ചിത്രത്താഴിൽ മാത്രമല്ല, ആയുഷ് കാലം, പോസ്റ്റ് ബോക്സ് നമ്പർ 27, കൗരവർ, മലയാളമാസം ചിങ്ങം ഒന്നിന്, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, പവിത്രം, ബട്ടർഫ്ലൈസ്, ധ്രുവം എന്നിങ്ങനെ നിരവധി മലയാള ചിത്രങ്ങളിലും വേഷമിട്ട നടിയാണ് രുദ്ര
/indian-express-malayalam/media/media_files/2025/03/03/actress-rudra-ashwini-nambiar-4-454980.jpg)
ഒരിടവേളയ്ക്ക് ശേഷം, അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ് രുദ്ര. ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ച സുഴൽ: ദി വോർടെക്സ് സീസൺ 2ലൂടെയാണ് രുദ്ര അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത്.
/indian-express-malayalam/media/media_files/2025/03/03/actress-rudra-ashwini-nambiar-3-131091.jpg)
സുഴലിൽ ലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് രുദ്രയെത്തുന്നത്. മാലതി എന്നാണ് രുദ്രയുടെ കഥാപാത്രത്തിന്റെ പേര്. കതിർ, അമിത് ഭാർഗ്ഗവ്, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
/indian-express-malayalam/media/media_files/2025/03/03/actress-rudra-ashwini-nambiar-6-360132.jpg)
കണ്ണൂർക്കാരിയാണ് രുദ്ര. ആർ വി അശ്വിനി എന്നാണ് രുദ്രയുടെ യഥാർത്ഥ പേര്. സിനിമയ്ക്കായി പേരു മാറ്റുകയായിരുന്നു നടി. ഭാരതി രാജയുടെ തമിഴ് ചിത്രം പുതുനെല്ല് പുതുനാത്തിലൂടെയായിരുന്നു രുദ്രയുടെ അരങ്ങേറ്റം.
/indian-express-malayalam/media/media_files/2025/03/03/actress-rudra-ashwini-nambiar-7-102805.jpg)
അനിൽ സംവിധാനം ചെയ്ത പോസ്റ്റ് ബോക്സ്നമ്പർ 27ൽ മുകേഷിന്റെ നായികയായി രുദ്ര മലയാളത്തിലും അരങ്ങേറ്റം കുറിച്ചു.
/indian-express-malayalam/media/media_files/2025/03/03/actress-rudra-ashwini-nambiar-2-906642.jpg)
പിന്നീട് 'ആയുഷ് കാലം', 'പോസ്റ്റ് ബോക്സ് നമ്പർ 27', 'കൗരവർ', 'മലയാളമാസം ചിങ്ങം ഒന്നിന്', 'പിടക്കോഴി കൂവുന്ന നൂറ്റാണ്ട്', 'പവിത്രം', 'ബട്ടർഫ്ലൈസ്', 'ധ്രുവം' എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ നായിക/ഉപനായികാ വേഷങ്ങളിൽ രുദ്ര തിളങ്ങി
/indian-express-malayalam/media/media_files/2025/03/03/actress-rudra-ashwini-nambiar-8-127691.jpg)
ധ്രുവത്തിൽ വിക്രമിന്റെ നായികയായിട്ടാണ് രുദ്ര എത്തിയത്. കൗരവിലെ വേഷവും ശ്രദ്ധ നേടിയ ഒന്നായിരുന്നു. 'കുടുംബക്കോടതി' (1996) എന്ന ചിത്രത്തിലാണ് രുദ്രയെ മലയാളി പ്രേക്ഷകർ ഒടുവിൽ കണ്ടത്.
/indian-express-malayalam/media/media_files/2025/03/03/actress-rudra-ashwini-nambiar-5-254186.jpg)
ഇടയ്ക്ക് മലയാളം, തമിഴ്, തെലുങ്ക് സീരിയലുകളിലും രുദ്ര അഭിനയിച്ചിരുന്നു. ഭാരതിരാജയുടെ കിഴക്കുസീമയിലെയിലെ രുദ്രയുടെ വേഷവും 'ആത്തങ്കരമരമേ..' എന്ന ഗാനരംഗവും ഏറെ ശ്രദ്ധ നേടിയിരുന്നു. ബാലുമഹേന്ദ്രയുടെ രാമൻ അബ്ദുളളയാണ് രുദ്രയുടെ മറ്റൊരു ശ്രദ്ധേയ തമിഴ് ചിത്രം.
/indian-express-malayalam/media/media_files/2025/03/03/QxDMeyO9tSQvnhX8Jht3.jpg)
വിവാഹിതയായി സിംഗപ്പൂരിൽ സെറ്റിൽഡായ രുദ്ര അവിടെ ടീച്ചറായി ജോലി ചെയ്യുകയായിരുന്നു. 2019ൽ തമിഴ് സീരിയലുകളിലും രുദ്ര സജീവമായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.