/indian-express-malayalam/media/media_files/2025/03/03/tKnTjPaMhFeQVLUrJkHR.jpg)
Dream Beauties of Bollywood
/indian-express-malayalam/media/media_files/2025/03/03/hema-malini-thorwback-ng-146306.jpg)
ഹേമമാലിനി
70കളിലെ 'ഡ്രീം ഗേൾ' എന്നറിയപ്പെട്ട നടിയാണ് ഹേമ മാലിനി. നടി, എഴുത്തുകാരി, സംവിധായിക, നിർമാതാവ്, ഭരതനാട്യം നർത്തകി എന്നീ നിലകളിലെല്ലാം ശ്രദ്ധേയ.
/indian-express-malayalam/media/media_files/2025/03/03/rekha-throwback-ng-463073.jpg)
രേഖ
ബോളിവുഡിലെ എക്കാലത്തെയും എവർഗ്രീൻ നായികയാണ് രേഖ. മുൻ നിര ചിത്രങ്ങളിലും സമാന്തര സിനിമകളിലും ഒരേ പോലെ മികച്ച അഭിനയം പ്രകടിപ്പിക്കാൻ രേഖക്ക് കഴിഞ്ഞു. 1970കളിൽ തിളങ്ങി നിന്ന രേഖ ഇപ്പോഴും അഭിനയത്തിൽ സജീവമാണ്.
/indian-express-malayalam/media/media_files/2025/03/03/2F74NS4MHXSB57oHqqzC.jpg)
ജയപ്രദ
ബോളിവുഡിന്റെ എവർഗ്രീൻ താരമായ ജയപ്രദ മികച്ചൊരു നർത്തകി കൂടിയാണ്.
/indian-express-malayalam/media/media_files/2025/03/03/zarina-wahab-throwback-ng-371919.jpg)
സറീന വഹാബ്
അഭിനയത്തിനൊപ്പം മോഡലിംഗ് രംഗത്തും തിളങ്ങിയ നടിയാണ് സറീന വഹാബ്. 1970-കളിലെ നിരൂപക ശ്രദ്ധ നേടിയ ചിത്ചോർ, ഗോപാൽ കൃഷ്ണ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച സറീന, ഭരതന്റെ ചാമരം, മദനോത്സവം, പാളങ്ങൾ, ആദാമിന്റെ മകൻ അബു തുടങ്ങിയ മലയാള ചലചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/03/03/nafisa-ali-throwback-ng-639670.jpg)
നഫീസ അലി
വിഖ്യാതനടിയും സാമൂഹ്യപ്രവർത്തകയുമാണ് നഫീസ അലി. പ്രസിദ്ധ ഫോട്ടോഗ്രാഫർ അഹ്മദ് അലിയുടെ മകളായ നഫീസ ദേശീയ നീന്തൽ ചാമ്പ്യനായിരുന്നു. പത്തൊൻപതാം വയസിൽ ഫെമിന മിസ്സ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടു. ബിഗ് ബിയിൽ മേരി ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ ഇഷ്ടവും കവർന്നു.
/indian-express-malayalam/media/media_files/2025/03/03/nargis-dutt-ng-187551.jpg)
നർഗീസ് ദത്ത്
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന നർഗീസ് ദത്ത് 1950 കളിലും 1960 കളിലും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായിരുന്നു. ആറാമത്തെ വയസ്സിലാണ് നർഗീസ് അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. മകൻ സഞ്ജയ് ദത്ത്, റോക്കി എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമകളിൽ അരങ്ങേറ്റം കുറിക്കുന്നതിന് വെറും മൂന്ന് ദിവസം മുൻപായിരുന്നു നർഗീസിന്റെ മരണം.
/indian-express-malayalam/media/media_files/2025/03/03/madhubala-throwback-ng-871252.jpg)
മധുബാല
ഒരുകാലത്ത് ബോളിവുഡിലെ മുൻനിര നായികയായി അറിയപ്പെട്ട മധുബാല അറുപതോളം ചിത്രങ്ങളിൽ വേഷമിട്ടു. 22 വർഷത്തെ കരിയറിൽ, റൊമാന്റിക് മ്യൂസിക്കൽ മുതൽ സ്ലാപ്സ്റ്റിക് കോമഡികൾ, ക്രൈം ത്രില്ലറുകൾ, ചരിത്ര നാടകങ്ങൾ തുടങ്ങി മിക്കവാറും എല്ലാതരം ജോണർ ചിത്രങ്ങളിലും മധുബാല അഭിനയിച്ചു. 1969ൽ ഫെബ്രുവരി 23ന് തന്റെ 36-ാം വയസ്സിലാണ് മധുബാല അന്തരിക്കുന്നത്.
/indian-express-malayalam/media/media_files/2025/03/03/smita-patil-ng-244558.jpg)
സ്മിത പാട്ടിൽ
എഴുപതുകളിലെ ഇന്ത്യന്‍ സമാന്തര സിനിമകളുടെ പെണ്‍മുഖമായിരുന്നു സ്മിത പാട്ടിൽ. അഭിനയം കൂടാതെ സ്ത്രീ പുരോഗന സംഘടനകളിലും സ്മിത പ്രവർത്തിച്ചിരുന്നു.1977 ൽ ഭൂമിക എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു. 1986ലാണ് സ്മിത പാട്ടിൽ അന്തരിച്ചത്.
/indian-express-malayalam/media/media_files/2025/03/03/sharmila-tagore-throwback-ng-431252.jpg)
ശർമിള ടാഗോർ
1959ൽ സത്യജിത് റേ സംവിധാനം ചെയ്ത അപുർ സൻസാർ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം തുടങ്ങിയ നടിയാണ് ശർമിള ടാഗോർ. സത്യജിത് റായുടെ ഒരു പാട് ചിത്രങ്ങളിൽ ശർമിള പിന്നീട് അഭിനയിച്ചു. അക്കാലത്ത് ശർമിളയുടെ കൂടെ അധികവും അഭിനയിച്ചത് സൌമിത്ര ചാറ്റർജി ആയിരുന്നു. ശർമിള വിവാഹം ചെയ്തിരിക്കുന്നത് മൻസൂർ അലി പട്ടോടി ഖാനെയാണ്. അഭിനേതാക്കളായ സെയ്ഫ് അലി ഖാൻ, സോഹ അലി ഖാൻ എന്നിവർ മക്കളാണ്.
/indian-express-malayalam/media/media_files/2025/03/03/sridevi-throwback-ng-843624.jpg)
ശ്രീദേവി
ഇന്ത്യന്‍ സിനിമയുടെ ബ്യൂട്ടി ഐക്കണ്‍. അംഗഭംഗിയുടെ അവസാനവാക്ക് എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട ശ്രീദേവിയുടെ തുടക്കം തമിഴിലായിരുന്നു. നാലാംവയസില്‍ ബാലതാരമായായിട്ട് തുടക്കം. പിന്നീട് ബോളിവുഡിലെയും സൂപ്പർസ്റ്റാർ നായികയായി. 2018 ഫെബ്രുവരിയിൽ തന്റെ 54–ാം വയസ്സില്‍ ആയിരുന്നു ശ്രീദേവിയുടെ മരണം.
/indian-express-malayalam/media/media_files/2025/03/03/jaya-bachchan-throwback-ng-895991.jpg)
ജയ ബച്ചൻ
ജയ ബാധുരി ബച്ചൻ, 1963 ൽ സത്യജിത് റേ യുടെ മഹാനഗർ എന്ന ചിത്രത്തിലൂടെ ആണ് സിനിമാ പ്രവേശനം നടത്തിയത്. അമിതാഭ് ബച്ചന്റെ ഭാര്യ കൂടിയായ ജയ ബച്ചൻ രാഷ്ട്രീയത്തിലും സജീവമാണ്.
/indian-express-malayalam/media/media_files/2025/03/03/shabana-azmi-throwback-ng-571278.jpg)
ഷബാന ആസ്മി
പ്രശസ്ത ചലച്ചിത്രനടിയും സാമൂഹ്യപ്രവർത്തകയുമാണ് ശബാന ആസ്മി. സമാന്തര സിനിമാരംഗത്താണ് ഈ കലാകാരി കൂടുതൽ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. മികച്ച നടിക്കുള്ള ദേശീയപുരസ്കാരം അഞ്ച് തവണ നേടിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us