scorecardresearch

കട്ട റൊമാൻസുമായി ഡബിൾ മോഹൻ; വിലായത്ത് ബുദ്ധയിലെ ഗാനമെത്തി

Vilaayath Budha Kaattu Raasa Song: പൃഥ്വിരാജിന്റെ ജന്മദിനത്തിൽ ആരാധകർക്ക് ആവേശം പകർന്ന് വിലായത്ത് ബുദ്ധനിലെ ആദ്യഗാനമെത്തി. പ്രിയംവദയാണ് ചിത്രത്തിലെ നായിക

Vilaayath Budha Kaattu Raasa Song: പൃഥ്വിരാജിന്റെ ജന്മദിനത്തിൽ ആരാധകർക്ക് ആവേശം പകർന്ന് വിലായത്ത് ബുദ്ധനിലെ ആദ്യഗാനമെത്തി. പ്രിയംവദയാണ് ചിത്രത്തിലെ നായിക

author-image
Entertainment Desk
New Update

Vilaayath Budha Kaattu Raasa Song: പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധനിലെ ആദ്യഗാനമെത്തി. പൃഥ്വിരാജിന്റെ ജന്മദിനത്തിൽ ആരാധകർക്കുള്ള സമ്മാനമായിട്ടാണ് ആദ്യഗാനം പുറത്തുവിട്ടിരിക്കുന്നത്. 

Advertisment

Also Read: The Pet Detective Review: ഇത് ഷറഫുദ്ദീന്റെ 'സിഐഡി മൂസ'; ഫൺ റൈഡായി ദി പെറ്റ് ഡിറ്റക്ടീവ്, റിവ്യൂ

മറയൂരിലെ ചന്ദനമലമടക്കുകളിൽ ലക്ഷണമൊത്ത ഒരു ചന്ദനമരത്തെച്ചൊല്ലി ഗുരുവും ശിഷ്യനും നടത്തുന്ന യുദ്ധത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. ഉർവ്വശി തീയേറ്റേഴ്സ്, എ.വി.എ പ്രൊഡക്ഷൻസ് ബാനറുകളിൽ സന്ധീപ് സേനനും ഏ.വി.അനൂപും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

Also Read: മമ്മൂട്ടിയുടെ നായിക, വിനീതിന്റെയും; 2000 കോടിയുടെ ആസ്തിയുള്ള താരസുന്ദരിയെ മനസ്സിലായോ?

Advertisment

പൃഥ്വിരാജിനൊപ്പം ഷമ്മി തിലകൻ, അനുമോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്,ടീ. ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ, ടി.എസ്.കെ. രാജശീ നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട് ചിത്രത്തിൽ. പ്രിയംവദാ കൃഷ്ണനാണ് നായിക. 

Also Read: ലോകത്തിലെ ഏറ്റവും സുന്ദരിമാരായ 10 സ്ത്രീകളിൽ ഒരാൾ ദീപിക; മറ്റുള്ളവർ ആരൊക്കെ?

കഥാകൃത്ത് ജി.ആർ. ഇന്ദുഗോപൻ്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് ജി.ആർ.ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സംഗീതം ജെയ്ക്സ്  ബിജോയ്. ഛായാഗ്രഹണം -അരവിന്ദ് കശ്യപ് - രണദിവെ. എഡിറ്റിംഗ്- ശ്രീജിത്ത് ശ്രീരംഗ്.

Also Read: അന്ന് പൂവുമായി പിറകെ നടന്നവൻ; ഇന്ന് 'മേരി'യുടെ നായകൻ

Video Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: