/indian-express-malayalam/media/media_files/roEI7brXVPs4tqsbGlnd.jpeg)
Photo: Maharaja Movie
വീണ്ടും നായക വേഷത്തിൽ ഗംഭിര മടങ്ങിവരവ് നടത്തിയിരിക്കുകയാണ് തമിഴ് നടൻ വിജയ് സേതുപതി. വിജയ് സേതുപതിയുടെ 50-ാമത്തെ ചിത്രമാണിത്. ഗംഭീര പ്രതികരണമാണ് ചിത്രം തിയേറ്ററിൽ നേടുന്നത്. നിഥിലൻ സ്വാമിനാഥനാണ് ചിത്രത്തിന്റെ സംവിധാനം.' മലയാളി താരം മംമ്ത മോഹൻദാസ്, അനുരാഗ് കശ്യപ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ത്രില്ലർ ജോണറിലൊരുക്കിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് ശേഷം ഏറെ പ്രതീക്ഷയിലായിരുന്നു സേതുപതി ആരാധകർ. ഇപ്പോഴിതാ ആരാധകർക്ക് ആഘോഷിക്കാൻ വകയൊരുക്കുകയാണ് ചിത്രത്തെ കുറിച്ചുള്ള പോസിറ്റീവ് റിപ്പോർട്ടുകൾ.
I don’t know if I’m gonna remember Maharaja a few months from now but it was engaging while it lasted
— Raunaq Mangottil (@RaunaqMangottil) June 14, 2024
but more importantly…
There’s a certain happiness witnessing a huge packed theatre cheering for a man who came from nowhere and made it on his own terms: Vijay Sethupathi🔥 pic.twitter.com/gYOKntTAHc
വിജയ് സേതുപതിക്കൊപ്പം ഈ വർഷം കാര്യമായ ഹിറ്റുകളില്ലാതിരുന്ന തമിഴ് സിനിമ ഇൻഡസ്റ്റ്ടിയുടെകൂടി തിരിച്ചുവരവാണ് മഹാരാജ. 'കുരങ്ങു ബൊമൈ' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ നിതിലൻ സ്വാമിനാഥൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത്.
#VijaySethupathi look in #MahaRaja 😨🔥 pic.twitter.com/Z67PFp5xRi
— FilmiFever (@FilmiFever) June 14, 2024
നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കൽക്കി എന്നിവരും മഹാരാജയിൽ അഭിനയിക്കുന്നുണ്ട്. പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് നിർമ്മാണം. സംഗീതം നൽകിയിരിക്കുന്നത് ബി.അജനീഷ് ലോക്നാഥ് ആണ്.
Read More
- അനിയന്റെ കല്യാണത്തിന് നൃത്തച്ചുവടുകളുമായി രമ്യ നമ്പീശൻ; വീഡിയോ
- നിലയുടെ ജീവിതത്തിലെ പുതിയ തുടക്കം; ചിത്രങ്ങളുമായി പേളി
- 'അഹന്തയിൽ നിന്നും മുക്തി നേടുന്നു': തല മുണ്ഡനം ചെയ്ത് രചന നാരായണൻ കുട്ടി
- ഷൂട്ടിനിടെ പൂജ ബേദിയുടെ പാവാട തലയ്ക്കു മുകളിലേക്ക് പറന്നു, സ്പോട്ട് ബോയ് ബോധംകെട്ടു: മെർലിൻ മൺറോ പോസിനെ കുറിച്ച് ഫറാ ഖാൻ
- വെള്ളക്കാരന്റെ നാട്ടിലായാലും തമിഴ് സ്റ്റൈലിൽ കാര്യങ്ങൾ ചെയ്യുന്നതിന്റെ സന്തോഷം വേറെ തന്നെ: മാളവിക ജയറാം
- അന്നും ഇന്നും അവർ; നികത്താനാവാത്തൊരു നഷ്ടത്തെ ഓർമ്മിപ്പിക്കുന്നു ഈ ചിത്രമെന്ന് ആരാധകർ
- New OTT Release: നടികർ മുതൽ പവി കെയർ ടേക്കർ വരെ: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 9 മലയാള ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.