scorecardresearch

അന്ന് വിഘ്നേഷുമായി വഴക്കായി, നയൻതാര പോലും ഇടപെട്ടു: വിജയ് സേതുപതി

വിഘ്നേഷ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കാൻ കുറച്ചു ദിവസമെടുക്കുമെന്നും വിജയ് സേതുപതി പറഞ്ഞു

വിഘ്നേഷ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കാൻ കുറച്ചു ദിവസമെടുക്കുമെന്നും വിജയ് സേതുപതി പറഞ്ഞു

author-image
Entertainment Desk
New Update
Vijay Sethupathi, Vignesh Shivan, Nayantara

ചിത്രം: ഇൻസ്റ്റഗ്രാം

വിജയ് സേതുപിതിയെ നായകനാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് 2015ൽ പുറത്തിറങ്ങിയ 'നാനും റൗഡി താൻ.' ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വിഘ്നേഷുമായി നിരവധി തവണ പ്രശ്നമുണ്ടായെന്ന് വിജയ് സേതുപതി അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. തന്റെ 20 വർഷത്തെ കരിയർ രൂപപ്പെടുത്തുന്നതിൽ സംവിധായകർ വഹിച്ച പങ്കിനെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം. 

Advertisment

വിഘ്നേഷ് ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസിലാക്കാൻ കുറച്ചു ദിവസമെടുക്കുമെന്നും അതാണ് സംവിധായകനുമായി പ്രശ്നമുണ്ടാകാൻ കാരണമായതെന്നും സേതുപതി പറഞ്ഞു. 'നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ആദ്യ ദിവസത്തെ ഷൂട്ടിങ്ങ് കഴിഞ്ഞപ്പോൾ തന്നെ ഞാനും വിഘ്നേഷും തമ്മിൽ വഴക്കുണ്ടായി. 'നിങ്ങൾ എന്നെ അഭിനയം പഠിപ്പിക്കുകയാണോ? നിങ്ങൾ എന്നെ മനസിലാക്കിയിട്ടില്ല' എന്നൊക്കെ ഞാൻ വിഘ്നേഷിനോട് പറഞ്ഞു. പിന്നീട്, നാലു ദിവസം കഴിഞ്ഞ് നയൻതാര എന്നെ വിളിച്ചു പ്രശ്നം എന്താണെന്ന് ചോദിച്ചു. 

വിക്കി ഒരു കഥ പറയുന്നത് വളരെ മനോഹരമായാണ്. ഞാൻ വിക്കി പറയുന്നത് മാത്രമാണ് ചെയ്യാൻ ശ്രമിക്കുന്നത്. എന്നാൽ ഞങ്ങൾക്ക് പരസ്പരം മനസിലാക്കാൻ കുറച്ച് സമയമെടുക്കും. പിന്നീട്  ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അത്ര എളുപ്പമല്ലെന്ന് എന്നോട് പറഞ്ഞത് നടൻ വിഷ്ണു വിശാലാണ്. ആ കഥാപാത്രം കരഞ്ഞാൽ എല്ലാവരും ചിരിക്കണം, അവൻ ഒരു നല്ല ആളാണെങ്കിലും ഒരു വഞ്ചകനാണ് തുടങ്ങിയ കാര്യമെല്ലാം അങ്ങനെയാണ് മനസിലായത്. എനിക്ക് ആദ്യത്തെ നാലു ദിവസം അതൊന്നും മനസിലായിരുന്നില്ല. ആ സമയത്ത് ഞാൻ വളരെ അസ്വസ്ഥനായിരുന്നു," വിജയ് സേതുപതി പറഞ്ഞു.

Advertisment

വിഘ്നേഷ് വളരെ വ്യത്യസ്തനായൊരു സംവിധായകനാണെന്നും ന്യൂജെൻ ഫിലിം മേക്കറാണെന്നും വിജയ് സേതുപതി പറഞ്ഞു.

"'കാത്ത് വാകുല രണ്ടു കാതൽ' പോലെയുള്ള ഒരു സിനിമയൊന്നും നമ്മൾ തൊട്ടുപോലും നോക്കില്ല. കാരണം ആർക്കും അവനെ മനസിലാകില്ല. പക്ഷെ നിങ്ങൾ അയാളെ വിശ്വസിച്ച് കൂടെ പോയാൽ, അദ്ദേഹം ഒരുപാട് മാന്ത്രികത സൃഷ്ടിക്കും. ഇതുപോലത്തെ ഒരുപാട് അനുഭവങ്ങളാണ് എന്നെ ഇന്നത്തെ നിലയിലെത്തിച്ചത്," സേതുപതി കൂട്ടിച്ചേർത്തു.

Read More

Vignesh Shivan Nayanthara Vijay Sethupathi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: