scorecardresearch

തങ്കമേ ഒന്നത്താൻ തേടി വന്നെൻ; അമ്മയുടെ പാട്ടുപാടി ഉലകും ഉയിരും, വീഡിയോ

അമ്മ നയൻതാരയുടെ ചിത്രത്തിലെ പാട്ട് ഏറ്റുപാടുന്ന ഉലകിന്റെയും ഉയിരിന്റെയും വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്

അമ്മ നയൻതാരയുടെ ചിത്രത്തിലെ പാട്ട് ഏറ്റുപാടുന്ന ഉലകിന്റെയും ഉയിരിന്റെയും വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്

author-image
Entertainment Desk
New Update
Uyir Ulag Nayanthara

നയൻതാരയും വിഘ്നേഷും ഉലകിനും ഉയിരിനുമൊപ്പം (Photo: Vignesh Shivan/ Instagram)

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ഇരുവരെയും പോലെ തന്നെ ഇന്ന് ആരാധകർക്ക് സുപരിചിതരാണ് ഇരട്ടകുട്ടികളായ ഉലകും ഉയരും. മക്കളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഇരുവരും ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്.

Advertisment

കഴിഞ്ഞ ദിവസം, വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത ഉലകിന്റെയും ഉയിരിന്റെയും വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബെഡിൽ ഇരുന്ന് അച്ഛൻ സംവിധാനം ചെയ്ത് അമ്മ അഭിനയിച്ച നാനും റൗഡി താൻ എന്ന ചിത്രത്തിലെ തങ്കമേ ഒന്നത്താൻ തേടി വന്നെൻ എന്ന ഗാനരംഗം കാണുകയാണ് ഉലകും ഉയിരും. 

പാട്ടുരംഗം കണ്ടുകൊണ്ടിരിക്കുന്നതിനൊപ്പം തന്നെ ഇരുവരും പാട്ടിലെ വരികളും അനുകരിക്കാൻ ശ്രമിക്കുന്നുണ്ട്. പാട്ടിലെ 'അടടടടാ', 'പപപപാ' തുടങ്ങിയ വാക്കുകളെല്ലാം ഉച്ചരിക്കുന്ന ഉലകിനെയും ഉയിരിനെയും വീഡിയോയിൽ കാണാം. 

നയൻതാരയും വിഘ്നേഷും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും 'നാനും റൗഡി താൻ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ്. വിജയ് സേതുപതിയും നയൻതാരയും നായികാനായകന്മാരായി എത്തിയ ആ ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഘ്നേഷ്.  ചിത്രത്തിൻ്റെ നിർമ്മാതാവ് ധനുഷായിരുന്നു.

Advertisment

 അടുത്തിടെ, നയൻതാരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററി 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ' പുറത്തുവന്നിരുന്നു. ഡോക്യുമെന്ററിയിക്കു വേണ്ടി  'നാനും റൗഡി താൻ'  എന്ന ചിത്രത്തിന്റെ ബീഹൈൻഡ് സീനായ 3 സെക്കൻഡ് ക്ലിപ്പ് ഉപയോഗിച്ചതിനു ധനുഷ് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയൻതാരയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ധനുഷുമായുള്ള പ്രശ്നങ്ങൾ തുറന്നെഴുതി കൊണ്ട് നയൻതാര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ദീർഘമായ കുറിപ്പും വലിയ രീതിയിൽ ചർച്ചയായി. 

 'ടെസ്റ്റ്', '1960 മുതൽ മണ്ണങ്ങാട്ടി', 'ഡിയർ സ്റ്റുഡൻ്റ്സ്', 'റക്കായി' എന്നിവയാണ് നയൻതാരയുടെ ഏറ്റവും പുതിയ പ്രൊജക്റ്റുകൾ. 

Read More

Vignesh Shivan Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: