scorecardresearch

മോഹൻലാലിനൊപ്പമുള്ള ചിത്രം പരാജയമായതോടെ ഞാൻ ഭാഗ്യമില്ലാത്തവളായി മുദ്രകുത്തപ്പെട്ടു: വിദ്യാ ബാലൻ

"മോഹൻ ലാലിനൊപ്പമാണ് ഞാൻ ആദ്യ സിനിമ അഭിനയിച്ചത്. തിയേറ്ററിൽ അത് പരാജയമായിരുന്നു. അതെനിക്ക് വലിയ ഷോക്കായിരുന്നു. രണ്ടാമത്തെ സിനിമയും പരാജയമായതോടെ സിനിമാ ഇൻഡസ്ട്രിയിൽ ഞാൻ ഭാഗ്യമില്ലാത്തവളായി മുദ്രകുത്തപ്പെട്ടു," വിദ്യാ ബാലൻ പറഞ്ഞു.

"മോഹൻ ലാലിനൊപ്പമാണ് ഞാൻ ആദ്യ സിനിമ അഭിനയിച്ചത്. തിയേറ്ററിൽ അത് പരാജയമായിരുന്നു. അതെനിക്ക് വലിയ ഷോക്കായിരുന്നു. രണ്ടാമത്തെ സിനിമയും പരാജയമായതോടെ സിനിമാ ഇൻഡസ്ട്രിയിൽ ഞാൻ ഭാഗ്യമില്ലാത്തവളായി മുദ്രകുത്തപ്പെട്ടു," വിദ്യാ ബാലൻ പറഞ്ഞു.

author-image
Entertainment Desk
New Update
vidya balan | failure in life

രണ്ടാമത്തെ സിനിമയും പരാജയമായതോടെ സിനിമാ ഇൻഡസ്ട്രിയിൽ ഞാൻ ഭാഗ്യമില്ലാത്തവളായി മുദ്രകുത്തപ്പെട്ടെന്നും വിദ്യാ ബാലൻ പറഞ്ഞു (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

ഡൽഹി: മലയാളത്തിൽ ആദ്യ രണ്ട് ചിത്രങ്ങളും പരാജയപ്പെട്ടതോടെ താൻ ഭാഗ്യമില്ലാത്തവളായി മുദ്ര കുത്തപ്പെട്ടെന്ന് നടി വിദ്യാ ബാലൻ. ദി ഇന്ത്യൻ എക്സ്‌പ്രസ് സംഘടിപ്പിച്ച ഐഇ എക്സ്പ്രസ്സോ സംവാദ ചടങ്ങിൽ സംസാരിക്കുകയായിരുന്നു വിദ്യാ ബാലൻ. "മോഹൻ ലാലിനൊപ്പമാണ് ഞാൻ ആദ്യ സിനിമ അഭിനയിച്ചത്. തിയേറ്ററിൽ അത് പരാജയമായിരുന്നു. അതെനിക്ക് വലിയ ഷോക്കായിരുന്നു. രണ്ടാമത്തെ സിനിമയും പരാജയമായതോടെ സിനിമാ ഇൻഡസ്ട്രിയിൽ ഞാൻ ഭാഗ്യമില്ലാത്തവളായി മുദ്രകുത്തപ്പെട്ടു," വിദ്യാ ബാലൻ പറഞ്ഞു.

Advertisment

"ഞാൻ ശരിക്കും മാനസികമായി തകർന്നുപോയി. നിരവധി അവസരങ്ങൾ എനിക്ക് കൺമുന്നിൽ നഷ്ടമായി. ചെന്നൈയിൽ ഒരു സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷം നിർമ്മാതാവ് വിളിപ്പിച്ച് ഞാൻ ഭാഗ്യമില്ലാത്തവളാണെന്നും സിനിമയിൽ നിന്ന് ഒഴിവാക്കുകയാണെന്നും  പറഞ്ഞു. അതെല്ലാം കേട്ട് ഞാൻ തകർന്നുപോയി. എന്റെ അവസ്ഥ കണ്ട് എന്റെ മാതാപിതാക്കളും ഏറെ കഷ്ടപ്പെട്ടു," വിദ്യാ ബാലൻ പറഞ്ഞു.

"2006ൽ പുറത്തിറങ്ങിയ 'ലഗേ രഹോ മുന്നാഭായി' ആണ് എന്നെ ശ്രദ്ധിക്കപ്പെടാൻ കാരണമായത്. 2011ൽ പുറത്തിറങ്ങിയ ഡേർട്ടി പിക്ച്ചറിലെ അഭിനയത്തിന് ദേശീയ പുരസ്കാരം എന്നെ തേടി വന്നു," വിദ്യാ ബാലൻ പറഞ്ഞു നിർത്തിയപ്പോൾ കാണികൾ നിലയ്ക്കാതെ കൈയ്യടിക്കുന്നുണ്ടായിരുന്നു.

Advertisment

വിദ്യാ ബാലനും പ്രതീക് ഗാന്ധിയും പങ്കെടുക്കുന്ന രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒരു ഐഇ എക്സ്പ്രസ്സോ സംവാദ ചടങ്ങ് ദി ഇന്ത്യൻ എക്സ്‌പ്രസ് സംഘടിപ്പിച്ചിട്ടുണ്ട്. സംവാദത്തിന്റെ തത്സമയ വീഡിയോ കാണാം.

Read More Entertainment Stories Here

Vidya Balan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: