scorecardresearch

"മോനേ ആ കൂളിങ് ഗ്ലാസ് അങ്ങ് ഊരിയേക്ക്... 'ആ' ഇനി വെച്ചോ," വീണ്ടും വൈറലായി മമ്മൂട്ടി

കാതൽ ദ കോർ, കണ്ണൂർ സ്ക്വാഡ് ചിത്രങ്ങളുടെ സക്സസ് സെലിബ്രേഷനിടെയാണ് യുവാവിനോട് കൂളിങ് ഗ്ലാസ് മാറ്റാൻ മമ്മൂട്ടി ആവശ്യപ്പെട്ടത്

കാതൽ ദ കോർ, കണ്ണൂർ സ്ക്വാഡ് ചിത്രങ്ങളുടെ സക്സസ് സെലിബ്രേഷനിടെയാണ് യുവാവിനോട് കൂളിങ് ഗ്ലാസ് മാറ്റാൻ മമ്മൂട്ടി ആവശ്യപ്പെട്ടത്

author-image
Entertainment Desk
New Update
Mammootty Kaathal

ചിത്രം: സ്ക്രീൻഗ്രാബ്

തൊട്ടതെല്ലാം പൊന്നാക്കി തുടർച്ചയായി വിജയചിത്രങ്ങൾ സമ്മാനിക്കുകയാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ ദ കോർ', റോബി വർഗീസ് സംവിധാനം ചെയ്ത 'കണ്ണൂർ സ്ക്വാഡ്, അടുത്തിടെ പുറത്തിറങ്ങിയ രാഹുൽ സദാശിവൻ ചിത്രം 'ഭ്രമയുഗം' എന്നിവ മികച്ച വിജയമാണ് തിയേറ്ററിൽ നേടിയത്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള 'മമ്മൂട്ടി കമ്പനി' നിർമ്മിച്ച രണ്ടു ചിത്രങ്ങളാണ് ഇതിലുള്ളത്.

Advertisment

അടുത്തിടെ കാതൽ, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ ചിത്രങ്ങളുടെ വിജയം ആഘോഷിക്കാനായി 'സക്സസ് സെലിബ്രേഷൻ' സംഘടിപ്പിച്ചിരുന്നു. ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ, ചിത്രത്തിന്റെ ഭാഗമായ എല്ലാ അംഗങ്ങൾക്കും മൊമെന്റോ സമ്മാനിച്ചിരുന്നു. ഇപ്പോഴിതാ, പരിപാടിക്കിടെ ചിത്രത്തിലെ അണിയറപ്രവർത്തകരിൽ ഒരാളുമായുള്ള മമ്മൂട്ടിയുടെ രസകരമായ വീഡിയോയാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്.

പുരസ്കാരം സമ്മാനിക്കുന്ന വേദിയിലേക്ക് മൊമെന്റോ വാങ്ങാനായി എത്തിയ അണിയറ പ്രവർത്തകനോട് കൂളിങ് ഗ്ലാസ് മാറ്റാനായി പറയുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് ആരാധകരിൽ ചിരി പടർത്തി വൈറലാകുന്നത്. ആദ്യ മൊമെന്റോ സമ്മാനിച്ച ശേഷം കൂളിങ് ഗ്ലാസ് ധരിക്കാനായും മമ്മൂട്ടി പറയുന്നുണ്ട്. സംഭവം കണ്ട് സദസ്സിൽ ഉണ്ടായിരുന്നവർ പൊട്ടിച്ചിരിക്കുന്നതും കാണം.

Advertisment

ആഘോഷ പരിപാടിയിലേക്ക് വെള്ള കുർത്തയും മുണ്ടും ധരിച്ചെത്തിയ മെഗാസ്റ്റാറിന്റെ ചിത്രങ്ങളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടി എത്തിയത്. റോഷാക്, നൻപകൽ നേരത്ത് മയക്കം, കാതൽ ദി കോർ, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ ചിത്രങ്ങളാണ് മമ്മൂട്ടി കമ്പനി നർമ്മിച്ചത്. മമ്മൂട്ടി നായകനാകുന്ന വൈശാഖ് ചിത്രം ടർബോയാണ് മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രം.

Read More Entertainment Stories Here

Viral Video Mammootty Jyothika

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: