scorecardresearch

മൗനം പോലും പാടും, കാലം നിന്നു തേങ്ങും; ശ്രീവിദ്യാമ്മയായൊരു വേഷപകർച്ച

ഫാസിൽ ചിത്രം എന്റെ സൂര്യപുത്രിയ്ക്ക് എന്ന ചിത്രത്തിലെ ശ്രീവിദ്യയുടെ ഐക്കോണിക് ലുക്ക് റിക്രീയേറ്റ് ചെയ്തിരിക്കുകയാണ് വീണ നായർ, വീഡിയോ കാണാം

ഫാസിൽ ചിത്രം എന്റെ സൂര്യപുത്രിയ്ക്ക് എന്ന ചിത്രത്തിലെ ശ്രീവിദ്യയുടെ ഐക്കോണിക് ലുക്ക് റിക്രീയേറ്റ് ചെയ്തിരിക്കുകയാണ് വീണ നായർ, വീഡിയോ കാണാം

author-image
Entertainment Desk
New Update
Veena Nair | Sreevidya

വീണനായർ, ശ്രീവിദ്യ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഫാസിൽ സംവിധാനം ചെയ്ത എന്റെ സൂര്യപുത്രിയ്‌ക്ക്. അമ്മയും മകളുമായി ശ്രീവിദ്യയും അമലയും തകർത്തഭിനയിച്ച ചിത്രം. പ്രേക്ഷകർ അത്ര  കണ്ട് പരിചയമില്ലാത്ത ഒരമ്മ- മകൾ ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. അമ്മയെ തേടിയുളള ഒരു മകളുടെ യാത്രയും അമ്മ അംഗീകരിക്കാൻ വേണ്ടിയുളള മകളുടെ പ്രയത്നങ്ങളുമൊക്കെയായിരുന്നു ചിത്രത്തിന്റെ പ്രമേയം. 

Advertisment

ചിത്രത്തിലെ വസുന്ധരാദേവി എന്ന കഥാപാത്രം ശ്രീവിദ്യയുടെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ്. ഇപ്പോഴിതാ, സൂര്യപുത്രിയിലെ ശ്രീവിദ്യ കഥാപാത്രത്തെ റിക്രീയേറ്റ് ചെയ്ത് നടി വീണ നായർ പങ്കുവച്ച റീലാണ് ശ്രദ്ധ കവരുന്നത്. 

ചിത്രത്തിലെ 'ആലാപനം തേടും തായ്‌മനം' എന്ന് തുടങ്ങുന്ന ഗാനരംഗമാണ് വീണ റീക്രിയേറ്റ് ചെയ്യാൻ ശ്രമിച്ചിരിക്കുന്നത്. ശ്രീവിദ്യയുടെ കോസ്റ്റ്യൂമും ആഭരണങ്ങളും ഹെയർ സ്റ്റൈലും പൊട്ടുമൊക്കെ അതുപോലെ തന്നെ റീക്രിയേറ്റ് ചെയ്തിട്ടുണ്ട് വീണ. 

Advertisment

അമ്മ-മകൾ വാത്സല്യത്തിന്റെ ആഴവും പരപ്പും അടയാളപ്പെടുത്തിയ ഈ ഗാനം  ഇന്നും മലയാളികളുടെ നൊസ്റ്റാൾജിയയാണ്.  ബിച്ചു തിരുമലയുടെ  വരികൾക്ക് ഇളയരാജ ആയിരുന്നു സംഗീതം നൽകിയത്. 

സിനിമകളിലൂടെയും മിനി സ്ക്രീനിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി വീണ നായർ. ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥിയായും വീണ ശ്രദ്ധ നേടിയിരുന്നു. കുട്ടിക്കാലം മുതൽ നൃത്തം പരിശീലിക്കുന്ന വീണ സ്കൂൾ കാലത്ത് കേരള സ്കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്നു. ഏഷ്യാനെറ്റിലെ 'എന്റെ മകൾ' എന്ന സീരിയലിലൂടെയാണ് വീണ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

നിരവധി സീരിയലുകളിലൂടെ ജനപ്രീതി നേടിയ വീണ ജിബു ജേക്കബ് സംവിധാനം ചെയ്ത 'വെള്ളിമൂങ്ങ' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. 'ഒരു സെക്കന്റ് ക്ലാസ് യാത്ര', 'മറിയം മുക്ക്', 'ചന്ദ്രേട്ടൻ എവിടെയാ', 'ആടുപുലിയാട്ടം', 'വെൽക്കം റ്റു സെൻട്രൽ ജയിൽ', 'ജോണി ജോണി എസ് അപ്പ', 'ഫ്രഞ്ച് വിപ്ലവം', 'ഞാൻ പ്രകാശൻ', 'തട്ടുംപുറത്ത് അച്യുതൻ', 'നീയും ഞാനും', 'കോടതി സമക്ഷം ബാലൻ വക്കീൽ', 'ആദ്യരാത്രി' തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Read More

srividya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: