scorecardresearch

Vedan: പുലിപ്പല്ല് കേസ്; റാപ്പർ വേടനെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

മാലയിലെ പുലിപ്പല്ലുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവ് ശേഖരിക്കണമെന്നായിരുന്നു വനം വകുപ്പിന്റെ ആവശ്യം

മാലയിലെ പുലിപ്പല്ലുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവ് ശേഖരിക്കണമെന്നായിരുന്നു വനം വകുപ്പിന്റെ ആവശ്യം

author-image
Entertainment Desk
New Update
Vedan, Vedan with Word

ചിത്രം: ഇൻസ്റ്റഗ്രാം

കൊച്ചി: പുലിപ്പല്ല് കൈവശം വച്ചെന്ന കേസിൽ പ്രശസ്ത റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയെ വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. മാലയിലെ പുലിപ്പല്ലുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവ് ശേഖരിക്കണമെന്നായിരുന്നു വനം വകുപ്പിന്റെ ആവശ്യം. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്.

Advertisment

മൃഗവേട്ട, പുലിപ്പല്ല് കൈവശംവയ്ക്കൽ തുടങ്ങി ജാമ്യമില്ലാക്കുറ്റം ചുമത്തയാണ് വേടനെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് വിവരം. കഞ്ചാവു കേസിൽ അറസ്റ്റിലായതിനു പിന്നാലെയാണ് വനം വകുപ്പ് വേടനെതിരെ നടപടി സ്വീകരിച്ചത്. ചോദ്യം ചെയ്യലിൽ, തമിഴ്നാട്ടിൽ പരിപാടി നടത്തിയപ്പോൾ ആരാധകനായ രഞ്ജിത്ത് കുമ്പിടിയെന്നയാളാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്ന് വേടൻ മൊഴി നൽകിയതകായാണ് റിപ്പോർട്ട്.

അതേസമയം, എറണാകുളത്തെ ഫ്ലാറ്റിൽ നിന്ന് ലഹരി പിടികൂടിയ സംഭവത്തിൽ, കഞ്ചാവ് വലിക്കുന്നതിനിടെയാണ് വേടനെ പിടികൂടിയതെന്നാണ് എഫ്ഐആറിൽ പൊലീസ് വ്യക്തമാക്കുന്നത്. പൊലീസ് സംഘം എത്തുമ്പോൾ തീൻ മേശക്ക് ചുറ്റും ഇരുന്ന് വേടനും സംഘവും കഞ്ചാവ് വലിക്കുകയായിരുന്നു. ഫ്ലാറ്റിലെ ഹാൾ നിറയെ പുകയും രൂക്ഷ ഗന്ധവുമായിരുന്നു. ബീഡിയിൽ നിറച്ചും കഞ്ചാവ് വലിച്ചു. ചാലക്കുടിയിലെ ആഷിഖിൽ നിന്നാണ് ഇവര്‍ കഞ്ചാവ് വാങ്ങിയതെന്ന് എഫ്ഐആറില്‍ പറയുന്നു. നടനെതിരെ ലഹരി ഉപയോഗവും ഗൂഢാലോചനയും പൊലീസ് ചുമത്തിയിട്ടുണ്ടെന്നാണ് വിവരം. 

വേടന്റെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ആറു ഗ്രാം കഞ്ചാവും ഒൻപതരലക്ഷം രൂപയും പൊലീസ് കണ്ടെടുത്തത്. ഇതിനുപിന്നാലെ വേടന് ജാമ്യം നൽകി വിട്ടയച്ചിരുന്നു. എന്നാൽ, വേടന്റെ മാലയിലെ ലോക്കറ്റിൽ പുലിപ്പല്ല് കണ്ടെത്തിയതോടെ വനം-വന്യജീവി വകുപ്പ് കേസെടുത്ത് രാത്രിയോടെ അറസ്റ്റു ചെയ്യുകയായിരുന്നു. 

Advertisment

Read More

Forest Department

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: