/indian-express-malayalam/media/media_files/VwNWe5cXKi3LTUMWe39F.jpg)
ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങി ബോളിവുഡ് താരം വരുൺ ധവാനും പങ്കാളി നടാഷ ദലാലും. ഞായാറാഴ്ച ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വരുൺ ഈ സന്തോഷവാർത്ത പങ്കുവച്ചത്.
“ഞങ്ങൾ പ്രെഗ്നന്റാണ്. നിങ്ങളുടെ എല്ലാ അനുഗ്രഹവും സ്നേഹവും വേണം," വരുൺ കുറിച്ചു. ഫോട്ടോയിൽ ഇരുവരുടെയും വളർത്തു നായ ജോയിയേയും കാണാം.
മൂന്ന് വർഷം മുമ്പാണ് അരുണും നടാഷയും വിവാഹിതരായത്. കുട്ടിക്കാലം മുതൽ തന്നെ പരിചയക്കാരാണ് ഇരുവരും. എന്നാൽ തങ്ങളുടെ പ്രണയ ബന്ധം ഇരുവരും വർഷങ്ങളോളം രഹസ്യമാക്കി വച്ചു.
ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സംവിധായകൻ നിതേഷ് തിവാരിയുടെ ബവൽ എന്ന ചിത്രത്തിലാണ് വരുൺ അവസാനമായി അഭിനയിച്ചത്. സാമന്ത റൂത്ത് പ്രഭുവിനൊപ്പം ഹോളിവുഡ് പരമ്പരയായ ‘സിറ്റാഡൽ’ ൻ്റെ ഇന്ത്യൻ അഡാപ്റ്റേഷനിലാണ് വരുൺ അടുത്തതായി അഭിനയിക്കുന്നത്.
Read More Entertainment Stories Here
- Malaikottai Vaaliban OTT: മലൈക്കോട്ടൈ വാലിബൻ ഒടിടിയിലേക്ക്
- നടൻ സുദേവ് നായർ വിവാഹിതനായി
- രാവിലെ പത്രം ഇട്ടിട്ട് ഒരാൾ പോകുന്നു; നോക്കിയപ്പോ, ഫഹദ് ഫാസിൽ!
- അച്ഛന് പോയപ്പോൾ ഞാന്‍ ആലോചിച്ചു, അമ്മ ഇനി എന്ത് ചെയ്യും? അതിനുള്ള ഉത്തരമാണ് ഞങ്ങള്‍: വേദിയിൽ ശബ്ദമിടറി പൃഥ്വിരാജ്
- ശ്രീദേവിയോട് 'യെസ്' പറയിപ്പിക്കാൻ ബച്ചൻ ഇറക്കിയത് ഒരു ട്രക്ക് നിറയെ റോസാപൂക്കൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us