/indian-express-malayalam/media/media_files/qpTIWOhKbRBpIaxhSOQo.jpg)
വിഷു- റംസാൻ റിലീസായി മൂന്നു ചിത്രങ്ങളാണ് ഇന്നലെ മലയാളത്തിലെത്തിയത്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നിവിൻ പോളി എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്കു ശേഷം, ഉണ്ണി മുകുന്ദൻ നായകനാവുന്ന ജയ് ഗണേഷ്, ഫഹദ് ഫാസിൽ നായകനാവുന്ന ആവേശം എന്നിവയാണ് ഇന്നലെ തിയേറ്ററുകളിലെത്തിയത്. മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരനും ഈദ് റിലീസ് ചിത്രമുണ്ടായിരുന്നു, പക്ഷേ അത് മലയാളത്തിൽ അല്ല, ബോളിവുഡിലാണെന്നു മാത്രം. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ബഡേ മിയാന്‍ ഛോട്ടേ മിയാനിൽ പൃഥ്വിയ്ക്ക് ഒപ്പം അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ് എന്നിവരുമുണ്ട്.
Varshangalkku Shesham box office collection day 1: വർഷങ്ങൾക്കു ശേഷം
വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷം ആദ്യ ദിനം 2.47 കോടി രൂപ നേടിയെന്നാണ് ട്രേഡ് വെബ്സൈറ്റായ സാക്‌നിൽകിൻ്റെ കണക്ക്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി എന്നിവരെ കൂടാതെ കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ് എന്നിവരും ചിത്രത്തിലുണ്ട്. 2022 ലെ ഹിറ്റ് ചിത്രമായ ഹൃദയത്തിന് ശേഷം പ്രണവും വിനീതും ഒന്നിക്കുന്ന ചിത്രമാണിത്.
Aavesham box office collection day 1: ആവേശം
സൂപ്പർ ഹിറ്റ് ചിത്രം 'രോമാഞ്ച'ത്തിനു ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആവേശം'. ആദ്യദിനം 3.26 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത് എന്നാണ് റിപ്പോർട്ട്.
രംഗൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്. കോളേജ് പിള്ളേരുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥയാണ് ചിത്രം പറയുന്നത്. റിയല്‍ ലൈഫ് സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
Bade Miyan Chote Miyan box office collection day 1: ബഡേ മിയാൻ ഛോട്ടേ മിയാൻ
അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ്, പൃഥ്വിരാജ് എന്നിവർ വേഷമിടുന്ന ബഡേ മിയാൻ ഛോട്ടേ മിയാൻ ബോക്സ് ഓഫീസിൽ നിന്നും ആദ്യദിനം 15.5 കോടി രൂപ നേടി എന്നാണ് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്.
Maidaan box office collection day 1: മൈതാൻ
അജയ് ദേവ്ഗൺ ചിത്രം മൈതാനും ഈദ് റിലീസായി വ്യാഴാഴ്ച തിയേറ്ററുകളിലെത്തി. സ്‌പോർട്‌സ് ഡ്രാമയായ മൈതാൻ തിയേറ്ററുകളിൽ നിന്നും ആദ്യ ദിവസം ഏകദേശം 2.72 കോടി രൂപ നേടിയെന്നാണ് സാക്നിൽക് റിപ്പോർട്ട്.
Read More Entertainment Stories Here
- Jai Ganesh Movie Review: നന്മ നിറഞ്ഞ ഒരു ത്രില്ലർ; റിവ്യൂ
- Aavesham Movie Review: ആവേശം അൺലിമിറ്റഡ്, ഫഫ മാജിക് വീണ്ടും: റിവ്യൂ
- Varshangalkku Shesham Movie Review: മനസ്സ് നിറച്ച്, ചിരിപ്പിച്ച്, ഒരു കലക്കൻ ഉത്സവചിത്രം; വർഷങ്ങൾക്കുശേഷം റിവ്യൂ
- ആ 'അയ്ത് കസിൻസിൽ' ഒരാൾ മഹേഷ് ബാബുവിന്റെ സഹോദരി
- ഇതാണ് ഞങ്ങളുടെ മാഡ് ഹൗസ്; കുട്ടിക്കളി മാറാതെ ഖുറാന സഹോദരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.