scorecardresearch

'എല്‍ ഫോര്‍ ലവ്,' മോഹന്‍ലാലിനൊപ്പം ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദൻ നായകനായ 'ഗെറ്റ് സെറ്റ് ബേബി' കേരളത്തിൽ വിതരണത്തിനെത്തിച്ചത് ആശിര്‍വാദ് സിനിമാസായിരുന്നു

ഉണ്ണി മുകുന്ദൻ നായകനായ 'ഗെറ്റ് സെറ്റ് ബേബി' കേരളത്തിൽ വിതരണത്തിനെത്തിച്ചത് ആശിര്‍വാദ് സിനിമാസായിരുന്നു

author-image
Entertainment Desk
New Update
Mohanlal, Unni Mukundan,

ചിത്രം: ഫേസ്ബുക്ക്

മലയാളികളുടെ പ്രിയ താരമായ മോഹൻലാലിനൊപ്പം നടൻ ഉണ്ണി മുകുന്ദൻ പങ്കുവച്ച പുതിയ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. 'എൽ ഫോർ ലവ്' എന്ന ക്യാപ്ഷനോടെയാണ് ഉണ്ണി ചിത്രങ്ങൾ പങ്കുവച്ചത്. വെള്ള വസ്ത്രം ധരിച്ചാണ് ഇരുവരും ചിത്രത്തിലെത്തുന്നത്.

Advertisment

ഗെറ്റ് സെറ്റ് ബേബിയാണ് ഉണ്ണി മുകുന്ദൻ നായകനായ അവസാന ചിത്രം. ഗെറ്റ് സെറ്റ് ബേബി കേരളത്തിൽ വിതരണത്തിനെത്തിച്ചത് ആശിര്‍വാദ് സിനിമാസായിരുന്നു. 

Also Read: Unni Mukundan: സംസാരം ഇമോഷണലായിരുന്നു, അയാളെ തൊട്ടിട്ടില്ല; ടൊവിനോയുടെ പേരു വലിച്ചിഴച്ചെന്ന് ഉണ്ണി മുകുന്ദൻ

അതേസമയം, മുൻ മാനേജർ വിപിൻ കുമാറിന്റെ ആരോപണങ്ങളിൽ ഉണ്ണി മുകുന്ദൻ വിശദീകരണം നൽകി. വിപിൻ കുമാറിനെ മർദിച്ചിട്ടില്ലെന്നും നടൻ ടൊവിനോ തോമസിനെ കുറിച്ചോ അദ്ദേഹത്തിന്റെ സിനിമയെക്കുറിച്ചോ യാതൊന്നും പറഞ്ഞിട്ടില്ലെന്നും ഉണ്ണി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Advertisment

ടൊവിനോ അടുത്ത സുഹൃത്താണെന്നും ടൊവിനോയെ കുറിച്ച് താൻ അങ്ങനെ പറയില്ലെന്നും അതിന്റെകാര്യം തനിക്കില്ലെന്നും ഉണ്ണി കൂട്ടിച്ചേർത്തു. മർദനം ഉണ്ടായെന്ന ആരോപണത്തിൽ, ഇതൊരു അടിക്കേസ് അല്ലെന്നും അടി ഉണ്ടായിട്ടില്ലെന്ന് താൻ ആവർത്തിച്ചു പറയുകയാണെന്നും ഉണ്ണി പറഞ്ഞു. സംസാരം ഇമോഷണലായിരുന്നുവെന്നും എന്നാൽ അയാളെ തൊട്ടിട്ടില്ലെന്നും ഉണ്ണി പറഞ്ഞു.

Also Read: ലാലേട്ടന്റെ സ്കൂട്ടറിൽ ഉണ്ണി മുകുന്ദൻ; ഒടുവിൽ ആ വലിയ സസ്പെൻസ് പൊളിച്ച് താരം

'വാക്ക് തർക്കത്തിനിടെ അയാളുടെ കൂളിംഗ് ഗ്ലാസ്‌ ഞാൻ വലിച്ചെറിഞ്ഞു. അത് സത്യമാണ്. അതിനു ശേഷം അയാൾ കുറച്ചുനേരം കരഞ്ഞു, ശേഷം മാപ്പു പറഞ്ഞു അവിടെനിന്ന് പോയി. ആ കൂട്ടത്തിൽ അവിടെയുണ്ടായിരുന്ന ഞങ്ങൾ രണ്ടുപേരെയും അറിയാവുന്ന ഒരാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്... വിപിനെതിരെ ഫെഫ്കയിൽ നിലവിൽ പരാതി ഉണ്ട്. ഒന്നിലധികം നടിമാർ സിനിമ സംഘടനകൾക്ക് വിപിനെതിരെ പരാതി നൽകിയിട്ടുണ്ട്,' ഉണ്ണി പറഞ്ഞു.

Also Read: മലയാളത്തിനു മുന്നേ ദൃശ്യം 3 ഹിന്ദിയിൽ? 'കോഴി ആദ്യം മുട്ട ഇടട്ടെ, എന്നിട്ട് വിരിയിക്കാം' എന്ന് കമന്റ്

മാനേജരെ മര്‍ദിച്ചെന്ന കേസിൽ ശനിയാഴ്ച ഉണ്ണി മുകുന്ദന് മുന്‍കൂര്‍ ജാമ്യാം ലഭിച്ചിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉണ്ണി മുകുന്ദനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്. 

Read More: റിമിയ്ക്ക് ഒപ്പം ചുവടുവച്ച് കിലി പോൾ; എന്താ ഒരു ചേലെന്ന് ആരാധകർ

Mohanlal Unni Mukundan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: