/indian-express-malayalam/media/media_files/SpFA50Cg3kk41ZwEu8TD.jpg)
മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയരാണ് അനുശ്രീയും ഉണ്ണി മുകുന്ദനും. രണ്ടുപേരും അവിവാഹിതർ. അതിനാൽ തന്നെ സമീപകാലത്തായി ഇരുവരും അഭിമുഖീകരിക്കുന്നൊരു ചോദ്യം വിവാഹത്തെ കുറിച്ചുള്ളതാണ്. അതേസമയം, അനുശ്രീയേയും ഉണ്ണി മുകുന്ദനെയും വിവാഹം കഴിപ്പിക്കാൻ നടക്കുന്ന ഒരു വിഭാഗം ആരാധകരുമുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്കു താഴെ, നിങ്ങൾക്ക് തമ്മിൽ വിവാഹം കഴിച്ചുകൂടെ എന്ന കമന്റുകൾ സ്ഥിരമാണ്.
ഇപ്പോഴിതാ, അത്തരം കമന്റുകളോട് പ്രതികരിക്കുകയാണ് ഉണ്ണി മുകുന്ദൻ. "ഈ ടൈപ്പ് ന്യൂസ് നിർത്താൻ ഞാൻ എത്ര പേമെന്റ് ചെയ്യണം?" എന്നാണ് ഉണ്ണി മുകുന്ദൻ ചോദിക്കുന്നത്.
'ഗന്ധർവ്വ ജൂനിയർ' ആണ് ഉണ്ണി മുകുന്ദന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. 'മാളികപ്പുറ'ത്തിനു ശേഷം ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുകയാണ്. വിഷ്ണു അരവിന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സൂപ്പർ ഹീറോ വേഷത്തിലായിരിക്കും ഉണ്ണി എത്തുക എന്നതാണ് റിപ്പോർട്ട്. അഞ്ചു ഭാഷകളിൽ ചിത്രം റിലീസിനെത്തും. സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്ന് സംവിധായകൻ ലാൽ ജോസ് കണ്ടെത്തിയ പ്രതിഭയാണ് അനുശ്രീ. 'ഡയമണ്ട് നെക്ലേസി'ൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുശ്രീ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വെടിവഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ഇതിഹാസ, മൈ ലൈഫ് പാർട്ണർ, ആംഗ്രി ബേബീസ്, മഹേഷിന്റെ പ്രതികാരം, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ആദി, ഒരു സിനിമാക്കാരൻ, ആനക്കള്ളൻ, ഓട്ടോർഷ, മധുരരാജ, ഉൾട്ട, പ്രതി പൂവൻകോഴി, മൈ സാന്റ, കേശു ഈ വീടിന്റെ നാഥൻ, ട്വൽത്ത്മാൻ, കള്ളനും ഭഗവതിയും, വോയിസ് ഓഫ് സത്യനാഥൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലാണ് അനുശ്രീ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അടുത്തിടെ കൊച്ചിയിൽ പുതിയ വീടും അനുശ്രീ സ്വന്തമാക്കിയിരുന്നു.
Read More Entertainment News Here
- നമ്മുടെ കൂടെ ഉണ്ടായിരുന്നതല്ലേ, മരിച്ചാലും അവനീ വീട്ടിൽ തന്നെ വേണം: ഷാരൂഖ് ഖാൻ
- സംസാരത്തിൽ എന്തോ തകരാറുണ്ടല്ലോ മമ്മൂക്കാ, മനയ്ക്കലേക്ക് ക്ഷണിക്കുകയാണോ?; മമ്മൂട്ടിയോട് ആരാധകർ
- ഒരേയാളെത്തന്നെ മൂന്നു തവണ വിവാഹം കഴിച്ച അപൂർവ്വ ബഹുമതി നേടി ബോളിവുഡ് താരം അർഷദ് വാർസി
- ഞങ്ങൾ മണിക്കൂറുകളെടുത്ത് റെഡിയായിട്ടെന്തു കാര്യം, വാപ്പച്ചിയ്ക്ക് ഷൈൻ ചെയ്യാൻ 10 മിനിറ്റ് മതി: ദുൽഖർ
- മേക്കപ്പ് കഴുകി വന്നിട്ട് മതി അഭിനയം: പ്രീതി സിന്റയോട് മണിരത്നം പറഞ്ഞത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.