/indian-express-malayalam/media/media_files/2025/07/19/united-kingdom-of-kerala-ott-amazon-prime-video-2025-07-19-16-46-08.jpg)
United Kingdom of Kerala OTT
United Kingdom of Kerala OTT Release & Platform: രഞ്ജിത്ത് സജീവനെ നായകനാക്കി അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള (യുകെ.ഓക്കെ) ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു.
Also Read: വീണ്ടും കൈകോർത്ത് ബെൻസും ജോർജ് സാറും; 'പാളിപ്പോകേണ്ടിയിരുന്ന ഐറ്റം മേളിൽ കൊണ്ടുവച്ചെന്ന്' ആരാധകർ
സമൂഹത്തെ ആഴത്തിൽ ബാധിക്കുന്ന ചില വിഷയങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഒരച്ഛന്റെയും മകന്റെയും സ്നേഹബന്ധത്തിലൂടെ തുടക്കമെടുക്കുന്ന ചിത്രം, രാഷ്ട്രീയവും കുടുംബ കാര്യങ്ങളും കേരളത്തിന്റെ ഇന്നത്തെ യാഥാർഥ്യങ്ങളുമെല്ലാം പറഞ്ഞുപോവുന്നു...
Also Read: ആസിഫേ, മഞ്ജുവിന്റെ ജന്മദിനം ആഘോഷമാക്കിയതിന് നന്ദി: നരേൻ
ജോണി ആന്റണിയാണ് അച്ഛന്റെ വേഷത്തിലെത്തുന്നത്. രഞ്ജിത്ത് സജീവൻ- ജോണി ആന്റണി കോമ്പോയും പ്രേക്ഷകരുടെ ഉള്ളു തൊടും. ഇന്ദ്രൻസ്, മനോജ് കെ ജയൻ, മീര വാസുദേവ്, മഞ്ജു പിള്ള, അൽഫോൺസ് പുത്രൻ, സംഗീത, സാരംഗി ശ്യാം, ഡോ. റോണി, മനോജ് കെ യു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
Also Read: 8 വർഷമായി ഞാനവളെ ശരിക്കൊന്ന് കണ്ടിട്ട്; അനിയത്തിയെ ഓർത്ത് വിതുമ്പി രശ്മിക
Also Read: രേണു ലോക ഫ്രോഡ്; സുധിയും ഞാനും വേർപിരിയാൻ കാരണം അവളാണ്: സുധിയുടെ മുൻഭാര്യ രംഗത്ത്
ചെമ്പരത്തി പൂവ്, ഉപചാരപൂർവം ഗുണ്ട ജയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ് ആൻഡ് പൂയപ്പള്ളി ഫിലിംസ് ബാനറിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവരാണ് സിനിമ നിർമിച്ചിരിക്കുന്നത്. സിനോജ് പി അയ്യപ്പൻ ഛായാഗ്രഹണവും നടൻ ശബരീഷ് വർമ്മ എഴുതിയ വരികൾക്ക് നേരം, പ്രേമം പോലുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്ന രാജേഷ് മുരുകേശൻ ഈണവും പകർന്നിരിക്കുന്നു.
Also Read: New OTT Release: ഇന്ന് ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
മൈക്ക്, ഖൽബ്, ഗോളം എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്.
Also Read: ജോർജ് കുട്ടിയോട് എനിക്ക് പ്രതികാരം ചെയ്യണം; പക്ഷേ ഞാൻ അവരുടെ പക്ഷത്താണ്: ആശ ശരത്
ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ആമസോണിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു.
Also Read: ശിവരസൻ, പ്രഭാകരൻ, ധനു, ശുഭ... ഒക്കെ മലയാളികളാ!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us