/indian-express-malayalam/media/media_files/OHLTj4JxWFcUh5RzLBq5.jpg)
രണ്ടു സൂപ്പർസ്റ്റാർ ചിത്രങ്ങൾ കൂടി ഉടൻ ഒടിടിയിലേക്ക്. മമ്മൂട്ടി ചിത്രം ടർബോ, കമൽഹാസൻ ചിത്രം ഇന്ത്യൻ 2 എന്നിവയാണ് ഉടനെ ഒടിടി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.
Turbo OTT: ടർബോ
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് 'ടർബോ'. മമ്മൂട്ടി, ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, സുനിൽ, ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തിയത് കന്നഡ താരം രാജ് ബി ഷെട്ടിയാണ്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി എന്നീ ചിത്രത്തിലൂടെ ശ്രദ്ധേയനാണ് രാജ് ബി ഷെട്ടി.
മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചത്. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥ ഒരുക്കിയ ചിത്രം 70 കോടിയോളമാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ദുൽഖറിന്റെ വേഫറർ ഫിലിംസും ട്രൂത്ത് ഗ്ലോബൽ ഫിലിംസും ചേർന്നാണ് ചിത്രം വിതരണം ചെയ്തത്.
Indian 2 OTT: ഇന്ത്യൻ 2'
കമൽഹാസൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ശ​ങ്കർ സംവിധാനം ചെയ്ത 'ഇന്ത്യൻ 2'. 1996-ൽ പുറത്തിറങ്ങിയ 'ഇന്ത്യൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'ഇന്ത്യൻ 2.' എന്നാൽ, പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിന് സാധിച്ചില്ല. ജൂലൈ 12നാണ് ഇന്ത്യൻ 2 തിയേറ്ററിലെത്തിയത്.139 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ.
ലൈക്ക പ്രൊഡക്ഷൻസും റെഡ് ജയൻ്റ് മൂവീസും സംയുക്തമായാണ് ഇന്ത്യൻ 2 നിർമ്മിച്ചത്. അഴിമതിക്കെതിരെ പോരാടുന്ന സേനാപതി എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ വേഷത്തിലാണ് കമൽഹാസൻ എത്തിയത്. സിദ്ധാർത്ഥ്, എസ് ജെ സൂര്യ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
എന്തായാലും, ആകസ്മികമെന്നവണ്ണം ടർബോയും ഇന്ത്യൻ 2വും ഒരേ ദിവസം ഒടിടിയിലേക്ക് എത്തുകയാണ്. ആഗസ്റ്റ് ഒമ്പതിനാണ് ഇരു ചിത്രങ്ങളുടെയും ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുന്നത്. ടർബോ സോണി ലിവിൽ സ്ട്രീം ചെയ്യുമ്പോൾ ഇന്ത്യൻ 2 നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുക.
Read More
- എന്റെ മകന്റെ ആ സന്തോഷം കണ്ടോ; ഫിലിംഫെയറിന് നന്ദി പറഞ്ഞ് പ്രകാശ് രാജ്
- വയനാടിനെ ഓർക്കുമ്പോൾ സന്തോഷിക്കാനാകുന്നില്ല; വികാരാധീനനായി മമ്മൂട്ടി
- വയനാടിന് കൈതാങ്ങായി സൗബിൻ, ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ നൽകി
- കല്യാണം കൂടാനെത്തിയ മോഹൻലാലും ശോഭനയും; ഈ ത്രോബാക്ക് ചിത്രത്തിലെ വരനെ മനസ്സിലായോ?
- ലാലേട്ടന് അങ്ങ് പാകിസ്താനിലുമുണ്ട് പിടി; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us