scorecardresearch

ഇവരെന്താണീ ചെയ്യുന്നേ, വാല് ഇസ്തിരിയിടുന്നോ?; സണ്ണി ലിയോണിന്റെ വീഡിയോ കണ്ട് കിളിപോയി ആരാധകർ

ഇങ്ങനെ ഇസ്തിരിയിടുന്ന ആളെ നിങ്ങൾ മുൻപു കണ്ടുകാണില്ല! വൈറലായി സണ്ണി ലിയോണിന്റെ വീഡിയോ

ഇങ്ങനെ ഇസ്തിരിയിടുന്ന ആളെ നിങ്ങൾ മുൻപു കണ്ടുകാണില്ല! വൈറലായി സണ്ണി ലിയോണിന്റെ വീഡിയോ

author-image
Entertainment Desk
New Update
Sunny Leone video

ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. പോൺ സ്റ്റാറായി കരിയർ തുടങ്ങി പിന്നീട് ബോളിവുഡിലെ മുൻനിര താരമായി ഉയർന്ന അഭിനേത്രിയാണ് അവർ. 19-ാം വയസ്സിലാണ് പോൺ ഫിലിം ഇൻഡസ്ട്രിയിൽ സണ്ണി ലിയോൺ എത്തുന്നത്. പിന്നീട് ബിഗ് ബോസിലും സണ്ണി ഡിയോൾ പ്രത്യക്ഷപ്പെട്ടു. അവിടുന്ന് സിനിമയിലേക്കുമെത്തി… ബോളിവുഡിനു പിന്നാലെ മലയാളത്തിലും തമിഴിലുമെല്ലാം സണ്ണി ലിയോൺ അഭിനയിച്ചിട്ടുണ്ട്.

Advertisment

സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് സണ്ണി ലിയോൺ. ഇൻസ്റ്റഗ്രാമിൽ സണ്ണി പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "എൻ്റെ വാൽ ഇസ്തിരിയിടാൻ ശ്രമിക്കുന്നു," എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഡ്രസ്സിട്ടതിനു ശേഷം ഇസ്തിരിയിടുന്നോ എന്നാണ് ആരാധകർ അമ്പരപ്പോടെ തിരക്കുന്നത്.  

ഡാനിയൽ വെബ്ബറാണ് സണ്ണിയുടെ ഭർത്താവ്.  2011 ലാണ് മ്യൂസിഷനായ ഡാനിയൽ വെബ്ബറിനെ സണ്ണി വിവാഹം ചെയ്യുന്നത്. 2017 ൽ സണ്ണി ലിയോണും ഡാനിയൽ വെബ്ബറും ചേർന്ന് ​ഒന്നര വയസ്സു പ്രായമുള്ള നിഷയെ ദത്തെടുത്തു. ഒരു അനാഥാലയത്തിൽ സണ്ണി ലിയോൺ സന്ദർശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നൽകിയത്.

Advertisment

നിഷയെ കൂടാതെ വാടക ഗർഭപാത്രത്തിലൂടെ സ്വന്തമാക്കിയ രണ്ടു ആൺകുട്ടികളും സണ്ണി ലിയോൺ- ഡാനിയൽ വെബ്ബർ ദമ്പതികൾക്കുണ്ട്, അഷർ സിങ് വെബ്ബറും നോഹ സിങ് വെബ്ബറും.

Read More Entertainment Stories Here

Sunny Leone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: