scorecardresearch

തന്റെ ഫോട്ടോ ആരും ഇലക്ഷൻ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ടൊവിനോ; പോസ്റ്റ് പിൻവലിച്ച് സുനിൽ കുമാർ

ടൊവിനോയുടെ കുറിപ്പിനു പിന്നാലെ താരത്തിനൊപ്പമുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ നിന്നും പിൻവലിച്ചിരിക്കുകയാണ് തൃശ്ശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.സുനില്‍കുമാര്‍

ടൊവിനോയുടെ കുറിപ്പിനു പിന്നാലെ താരത്തിനൊപ്പമുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ നിന്നും പിൻവലിച്ചിരിക്കുകയാണ് തൃശ്ശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.സുനില്‍കുമാര്‍

author-image
Entertainment Desk
New Update
Tovino Thomas VS Sunil Kumar

തന്റെ ഫോട്ടോ ആരും ഇലക്ഷൻ പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് നടൻ ടൊവിനോ തോമസ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ടൊവിനോ ഇക്കാര്യം വ്യക്തമാക്കിയത്. 

Advertisment

' എല്ലാ ലോക്സഭാ സ്ഥാനാർത്ഥികൾക്കും എന്റെ ആശംസകൾ. 
ഞാൻ  കേരള തിരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (എസ്.വി.ഇ.ഇ.പി) അംബാസ്സഡര്‍ ആണ്. ആയതിനാൽ എന്റെ ഫോട്ടോയോ എന്നോടൊപ്പമുള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ് എന്ന് അറിയിച്ചു കൊള്ളുന്നു.  ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടെങ്കിൽ അതെന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല എന്നും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഏവർക്കും നിഷ്പക്ഷവും നീതിയുക്തവുമായ ഒരു തിരഞ്ഞെടുപ്പ് ആശംസിക്കുന്നു,"' ടൊവിനോയുടെ വാക്കുകൾ ഇങ്ങനെ. 

Tovino Thomas Insta Story

ടൊവിനോയുടെ കുറിപ്പ് പുറത്തുവന്നതോടെ, ടൊവിനോയ്ക്ക് ഒപ്പമുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ നിന്നും പിൻവലിച്ചിരിക്കുകയാണ് തൃശ്ശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.സുനില്‍കുമാര്‍. സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട സുനില്‍കുമാര്‍ താരത്തിനൊപ്പം നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. 

ടൊവിനോ പ്രചാരണ പരിപാടികളുടെ അംബാസഡറാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് പിന്നീട് വി.എസ് സുനില്‍കുമാര്‍ പ്രതികരിച്ചു. 

Advertisment

Read More Related Stories 

Lok Sabha Election 2024 Tovino Thomas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: