scorecardresearch

New OTT Release: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 40 ചിത്രങ്ങൾ

New OTT Release: ഒടിടിയിൽ പുതിയ ചിത്രങ്ങൾ തിരയുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാ, വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായി ഏറ്റവും പുതിയ 40 ചിത്രങ്ങൾ പരിചയപ്പെടാം

New OTT Release: ഒടിടിയിൽ പുതിയ ചിത്രങ്ങൾ തിരയുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാ, വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായി ഏറ്റവും പുതിയ 40 ചിത്രങ്ങൾ പരിചയപ്പെടാം

author-image
Entertainment Desk
New Update
 40 Latest Films Now Streaming on OTT Platforms

New OTT Release: ഒടിടിയിൽ പുതിയ ചിത്രങ്ങൾ തിരയുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാ, വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായി ഏറ്റവും പുതിയ 40 ചിത്രങ്ങൾ പരിചയപ്പെടാം.

Advertisment

1. Ullozhukku OTT: 'ഉള്ളൊഴുക്ക്' 

ഉർവശിയും പാര്‍വതി തിരുവോത്തും മത്സരിച്ച് അഭിനയിച്ച, അഭിനയ മുഹൂർത്തങ്ങളാൽ പ്രേക്ഷകരുടെ ഉള്ളുലച്ച 'ഉള്ളൊഴുക്ക്' ഒടിടിയിലേക്ക്. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമ ഒരു കുടുംബത്തിനുള്ളിലെ അന്തസംഘർഷങ്ങളെയും ചില നിഗൂഢതകളെയും തുറന്നു കാട്ടുകയാണ് ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രം. അലന്‍സിയര്‍, പ്രശാന്ത്‌ മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ്, വീണാ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റിൽ ചിത്രം പ്രൈമിൽ സ്ട്രീം ചെയ്തു തുടങ്ങുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. 

2. Paradise OTT: പാരഡൈസ് 

ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിത്തനാ​ഗെ സംവിധാനം ചെയ്‌ത ചിത്രമാണ് 'പാരഡൈസ്'. മനോരമാ മാക്സിലൂടെയാണ് പാരഡൈസ് ഒടിടിയിലെത്തുന്നത്. ജൂലൈ 26 മുതൽ പാരഡൈസ് സ്ട്രീമിങ് ആരംഭിക്കും.

3. Nadanna Sambhavam OTT: 'നടന്ന സംഭവം'

ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു നാരായണ്‍ സംവിധാനം ചെയ്ത നടന്ന സംഭവം ഒടിടിയിലേക്ക്. ഒരു വില്ല കമ്യൂണിറ്റിയിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഉണ്ണി എന്ന കഥാപാത്രത്തെ ബിജു മേനോനും അജിത്ത് എന്ന കഥാപാത്രത്തെ സുരാജും അവതരിപ്പിക്കുന്നു. ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സിലൂടെയാണ് ചിത്രം റിലീസിനെത്തുക. ആഗസ്റ്റ് ആദ്യവാരം ചിത്രം ഒടിടിയിൽ എത്തും എന്നാണ് റിപ്പോർട്ട്.

Advertisment

4. Aadujeevitham OTT: ആടുജീവിതം 

പ്രേക്ഷക മനസ്സിലും ബോക്സ് ഓഫീസിലും ഒരുപോലെ വിജയം നേടിയ ചിത്രമാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കിയ ആടുജീവിതം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ  ഒടിടിയിൽ എത്തിയിരിക്കുകയാണ്.  നെറ്റ്ഫ്ലിക്സിലാണ് ആടുജീവിതം സട്രീം ചെയ്യുന്നത്.

5. Nagendran’s Honeymoons OTT: നാഗേന്ദ്രൻസ് ഹണിമൂൺസ് 

സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ആദ്യ വെബ് സീരീസായ 'നാഗേന്ദ്രൻസ് ഹണിമൂൺസ്' ഒടിടിയിൽ എത്തി.  '1 ലൈഫ്, 5 വൈവ്സ്' എന്ന ടാഗ് ലൈനിലാണ് സീരീസ് എത്തുന്നത്. നാഗേന്ദ്രൻസ് ഹണിമൂൺസ്  ഇപ്പോൾ ഹോട്ട്സ്റ്റാറിൽ കാണാം. 

6. Indian 2 OTT: ഇന്ത്യൻ 2

കമൽഹാസൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശ​ങ്കർ സംവിധാനം ചെയ്ത 'ഇന്ത്യൻ 2'. ഈ മാസം 12നാണ് വമ്പൻ ബജറ്റിലൊരുങ്ങിയ ചിത്രം തിയേറ്ററിലെത്തിയത്.  ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യൻ 2 നെറ്റിഫ്ലിക്സിലൂടെ ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് മാസം 15ന് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. 

7. Kalki 2898 AD OTT: കൽക്കി

നാഗ് അശ്വിൻ സംവിധാനം ചെയ്ത് വൈജയന്തി മൂവീസ് നിർമ്മിച്ച കൽക്കി 2898 എഡി ജൂൺ 27 നാണ് റിലീസായത്. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക തുടങ്ങിയ ഇന്ത്യൻ സിനിമയിലെ തന്നെ വലിയ താരനിര അണിനിരന്ന ചിത്രം ഇതിനകം ബോക്സോഫീസില്‍ 1000 കോടിയിലേറെ കളക്റ്റ് ചെയ്കു കഴിഞ്ഞു. കൽക്കി 2898 എഡി ഒടിടി റിലീസ് തീയതിയുടെ വിശദാംശങ്ങൾ ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രൈം വീഡിയോ ഇന്ത്യ ചിത്രത്തിന്‍റെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷ പതിപ്പുകള്‍ സ്ട്രീം ചെയ്യും.  നെറ്റ്ഫ്ലിക്സ് ഇന്ത്യ ഹിന്ദി പതിപ്പ് പ്രേക്ഷകരില്‍ എത്തിക്കും. സലാര്‍ പോലെ രണ്ട് ഡേറ്റുകളിലായിട്ടായിരിക്കും പടം ഒടിടി പ്ലാറ്റ്ഫോമുകളില്‍ എത്തുക എന്നാണ് വിവരം.  ഹിന്ദി ഒഴികെ കല്‍ക്കി 2898 എഡി ഭാഷാ പതിപ്പുകൾ ഓഗസ്റ്റ് 15 ഓടെ പ്രൈം വീഡിയോ ഇന്ത്യയിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ്  വിവരം. 

8. Maharaja OTT: മഹാരാജ

വിജയ് സേതുപതി നായക വേഷത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ 'മഹാരാജ' ഒടിടിയിലേക്ക്. മംമ്ത മോഹൻദാസ്, അനുരാഗ് കശ്യപ്, നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കൽക്കി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. 'കുരങ്ങു ബൊമൈ' എന്ന ചിത്രത്തിന് ശേഷം നിതിലൻ സ്വാമിനാഥൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഹാരാജ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ ചിത്രം ലഭ്യമാകും.

9. Mandakini OTT: മന്ദാകിനി

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല സംവിധാനം ചെയ്ത ചിത്രമാണ് 'മന്ദാകിനി' ഒടിടിയിലേക്ക്. ഗണപതി, ജാഫർ ഇടുക്കി, സരിത കുക്കു, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, ഗിന്നസ് വിനോദ്, രശ്മി അനിൽ, ബബിത ബഷീർ, പ്രതീഷ് ജേക്കബ്, കുട്ടി അഖിൽ, അഖില നാഥ്, അല എസ് നൈന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ലാൽ ജോസ്, ജൂഡ് ആന്റണി, ജിയോ ബേബി, അജയ് വാസുദേവ് തുടങ്ങിയ സംവിധായകരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം മനോരമ മാക്സിലാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 

9. Malayalee From india OTT: മലയാളി ഫ്രം ഇന്ത്യ

നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ' മലയാളി ഫ്രം ഇന്ത്യ' ഒടിടിയിലേക്ക്. 'ജനഗണമന'യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ. മഞ്ജു പിള്, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. 'ജനഗണമന'ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് 'മലയാളി ഫ്രം ഇന്ത്യ'യുടെയും തിരക്കഥ നിർവ്വഹിക്കുന്നത്. ഛായാഗ്രഹണം സുദീപ് ഇളമൻ, സംഗീതം ജെയ്ക്സ് ബിജോയ്‌. സോണി ലിവിൽ ചിത്രം ലഭ്യമാണ്.

10. Guruvayoor Ambalanadayil OTT: ഗുരുവായൂരമ്പല നടയിൽ

 'ജയ ജയ ജയ ജയ ഹേ' എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം, ബേസിൽ ജോസഫിനെയും പൃഥ്വിരാജിനെയും പ്രധാനകഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് 'ഗുരുവായൂരമ്പല നടയിൽ' ഒടിടിയിൽ.  'കുഞ്ഞിരാമായണം' എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. നിഖില വിമൽ, അനശ്വര രാജൻ എന്നിവരാണ് നായികമാർ.  തമിഴ് നടൻ യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെ.യു. എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.  ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം കാണാം.

11.Aranmanai 4 Ott: അറൺമണൈ 4 

തമന്ന, റാഷി ഖന്ന, സുന്ദര്‍.സി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹൊറർ കോമഡി ചിത്രമായ  'അരണ്‍മനൈ 4' ഒടിടിയിലെത്തി.  സുന്ദർ തന്നെയാണ് ചിത്രത്തിന്റെ സംവിധാനം. തമിഴ് സിനിമ ഈ വർഷം നേരിട്ട തുടർ പരാജയങ്ങൾക്കിടയിലും മികച്ച വിജയമാണ് അരണ്‍മനൈ ബോക്സ് ഓഫീസിൽ നേടിയത്. 100 കോടിയോളം രൂപ ചിത്രത്തിന് ആഗോള ബോക്സ് ഓഫീസ് കളക്ഷൻ നേടാനായി.  യോഗി ബാബു, ദില്ലി ഗണേഷ്, വിടിവി ഗണേഷ്, കോവൈ സരള എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിം​ഗ് ആരംഭിച്ചത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം കാണാം.

12. Garudan OTT: ഗരുഡൻ

ഉണ്ണി മുകുന്ദന്റെ തമിഴ് ചിത്രം ഗരുഡൻ ഒടിടിയിൽ. സൂരിയാണ് ചിത്രത്തിലെ നായകൻ. ഒപ്പം പ്രധാന കഥാപാത്രമായി ശശികുമാറുമുണ്ട്. മലയാളത്തിന്റെ പ്രിയനടി ശിവദയും ഗരുഡനില്‍ അഭിനയിച്ചിച്ചിട്ടുണ്ട്. ദുരൈ സെന്തില്‍ കുമാറാണ് സംവിധാനം. വെട്രിമാരനാണ് തിരക്കഥ ഒരുക്കിയത്.  ആമസോണ്‍ പ്രൈം വീഡിയോയിൽ ചിത്രം കാണാം.

13. Varshangalkku Shesham OTT: വർഷങ്ങൾക്കു ശേഷം

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം മുരളി- വേണു എന്നിങ്ങനെ, രണ്ടു സുഹൃത്തുക്കളുടെ നാലു പതിറ്റാണ്ടോളം പഴക്കമുള്ള സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്. ചിത്രം ഇപ്പോൾ സോണി ലിവിൽ കാണാം.

14. Jai Ganesh OTT: ജയ് ഗണേഷ്

പതിവ് സൂപ്പർ ഹീറോ സങ്കൽപ്പങ്ങളെ പൊളിച്ചഴുതി തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ജയ് ഗണേഷ്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെയും ഡ്രീംസ് എൻ ബിയോണ്ടിന്റെയും ബാനറിൽ ഉണ്ണി മുകുന്ദനും രഞ്ജിത്തും ചേർന്നാണ് ത്രില്ലർ ജോണറിലുള്ള ഈ ചിത്രത്തിന്റെ നിർമ്മാണം. ജയ് ഗണേശ് ഇപ്പോൾ ഒടിടിയിൽ ലഭ്യമാണ്. മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

15. Bade Miyan Chote Miyan OTT: ബഡേ മിയാൻ ഛോട്ടേ മിയാൻ

ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറിനും ടൈ​ഗർ ഷ്രോഫിനും ഒപ്പം മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരനും അഭിനയിച്ച 'ബഡേ മിയാൻ ഛോട്ടേ മിയാൻ' ഒടിടിയിലെത്തി. അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ഈ ആക്ഷൻ ചിത്രത്തിൽ വില്ലൻ വേഷമാണ് പൃഥ്വിയ്ക്ക്. സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. നെറ്റ്ഫ്ളിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

16. Bramayugam OTT: ഭ്രമയുഗം 

മികച്ച പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയ ഭ്രമയുഗം ഒടിടിയിൽ ലഭ്യമാണ്. മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ്, മണികണ്ഠൻ ആർ ആചാരി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. സോണി ലിവിൽ ചിത്രം ലഭ്യമാണ്. 

17. Anchakkallakkokkan OTT: അഞ്ചക്കള്ളകോക്കാൻ

ലുക്ക്മാൻ , ചെമ്പൻ വിനോദ് എന്നിവർ കേന്ദ്രകഥാപാത്രമാകുന്ന 'അഞ്ചക്കള്ളക്കൊക്കൻ' ഒരു പരീക്ഷണചിത്രമാണ്. ചെമ്പൻ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്തത്. 1980 കളുടെ അവസാനം പശ്ചാത്തലമാക്കി കേരള കർണാടക അതിർത്തിയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാൻ. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാം.

18. Premalu OTT: പ്രേമലു

തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് പ്രേമലു. ഗിരീഷ് എഡി സംവിധാനം ചെയ്ത ഈ റൊമാൻ്റിക് കോമഡി ചിത്രത്തിൽ നസ്‌ലെൻ കെ ഗഫൂറും മമിത ബൈജുവും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു പ്രണയചിത്രമാണ് പ്രേമലു. ശ്യാം മോഹൻ എം, മീനാക്ഷി രവീന്ദ്രൻ, അഖില ഭാർഗവൻ, അൽത്താഫ് സലിം, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ പ്രേമലു കാണാം. 

19. Manjummel Boys OTT: മഞ്ഞുമ്മൽ ബോയ്സ്

ബോക്സ് ഓഫീസിൽ റെക്കോർഡു തീർത്ത് മലയാളത്തിന്റെ എക്കാലത്തെയും മികച്ച വിജയങ്ങളിലൊന്നായ മഞ്ഞുമ്മല്‍ ബോയ്‍സും ഒടിടിയിൽ ലഭ്യമാണ്. ഒരു യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം കാണാം. 

20. Rebel OTT: റെബൽ

മമിത ബൈജുവിന്റെ തമിഴ് അരങ്ങേറ്റ ചിത്രമായ റെബൽ ഒടിടിയിൽ കാണാം. സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറും മമിതയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആമസോൺ പ്രൈമിൽ ചിത്രം കാണാം. 

21. J Baby OTT: ജെ ബേബി

 പാ. രഞ്ജിത്തിന്റെ നിർമാണത്തിൽ നടി ഉർവശി, ദിനേശ്, മാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ സുരേഷ് മാരി സംവിധാനം ചെയ്ത ‘ജെ ബേബി’ ഒടിടിയിൽ കാണാം. ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമാണ്. 

22. Shaitaan OTT: ശെയ്ത്താന്‍

അജയ് ദേവ്ഗണ്‍, മാധവൻ, ജ്യോതിക എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ശെയ്ത്താന്‍ ഒടിടിയിൽ കാണാം. നെറ്റ്ഫ്ളിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ.

23. Tillu Square OTT: ടില്ലു സ്ക്വയർ 

തെലുങ്കില്‍ വൻവിജയമായി മാറിയ അനുപമ പരമേശ്വരൻ, സിദ്ധു ജൊന്നലഗഡ്ഡ എന്നിവർ കേന്ദ്രകഥാപാത്രമായി എത്തിയ ടില്ലു സ്ക്വയർ ഒടിടിയിൽ. നെറ്റ്ഫ്ലിക്സിൽ ചിത്രം ലഭ്യമാണ്

24. Aavesham OTT: ആവേശം

രോമാഞ്ചം എന്ന സൂപ്പർഹിറ്റിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശം ഒടിടിയിൽ കാണാം. ഫഹദ് ഫാസിലിനൊപ്പം പുതുമുഖങ്ങളായ ഹിപ്സ്റ്റർ, മിഥുൻ ജയശങ്കർ, റോഷൻ ഷാനവാസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആമസോൺ പ്രൈമിലാണ് ചിത്രം  കാണാനാവുക. 

25. Iratta OTT: ഇരട്ട

ജോജു ജോർജ് ഡബ്ബിൾ റോളിലെത്തിയ ഇരട്ട ഒടിടിയിൽ കാണാം. നെറ്റ്ഫ്ളിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. 

26. RDX OTT:  ആർ ഡി എക്സ്

ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 'ആർ ഡി എക്സ്' നെറ്റ്ഫ്ളിക്സിലാണ് സ്ട്രീം ചെയ്യുന്നത്. 

27. Thundu OTT: തുണ്ട് 

ബിജു മേനോൻ നായകനായി എത്തിയ 'തുണ്ട്' ഒടിടിയിൽ കാണാം. തല്ലുമാല സിനിമയുടെ നിർമാതാക്കളായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കിയ ചിത്രമാണ് തുണ്ട് നെറ്റ്ഫ്ലിക്സിൽ കാണാം. 

28. Shesham Mikil Fatima OTT: ശേഷം മൈക്കില്‍ ഫാത്തിമ

കല്യാണി പ്രിയദര്‍ശനെ നായികയാക്കി മനു സി കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ശേഷം മൈക്കില്‍ ഫാത്തിമ' നെറ്റ്ഫ്ളിക്സിൽ കാണാം. 

29. O.Baby OTT: ഒ. ബേബി 

ദിലീഷ് പോത്തനെ പ്രധാന കഥാപാത്രമാക്കി രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ഒ. ബേബി ഒടിടിയില്‍ ലഭ്യമാണ്.  രഘുനാഥ്‌ പലേരി, ഹാനിയ നസീഫ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്‍ണൻ, വിഷ്‍ണു അഗസ്ത്യ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.  ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിൽ ലഭ്യമാണ്.

30. Turbo OTT: ടർബോ

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത് സൂപ്പർഹിറ്റ് ചിത്രമായ 'ടർബോ’ ഒടിടിയിലേക്ക്. മമ്മൂട്ടി, ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, സുനിൽ, ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തിയത് കന്നഡ താരം രാജ് ബി ഷെട്ടിയാണ്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി എന്നീ ചിത്രത്തിലൂടെ ശ്രദ്ധേയനാണ് രാജ് ബി ഷെട്ടി. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചത്. ചിത്രം ഓഗസ്റ്റ് 9 മുതൽ സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കും.

31. Higuita OTT: ഹിഗ്വിറ്റ

സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഹിഗ്വിറ്റ.  ഹേമന്ത് ജി നായർ ആണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംവിധാനം. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിനീത് കുമാർ, മാമുക്കോയ, അബു സലിം, ശിവദാസ് കണ്ണൂർ, ജ്യോതി കണ്ണൂർ, ശിവദാസ് മട്ടന്നൂർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. സൈന പ്ലേയിൽ ചിത്രം ലഭ്യമാണ്. 

32. Mirzapur Season 3 OTT: മിർസാപൂർ 3 

വലിയ ആരാധകവൃന്ദത്തെ തന്നെ സ്വന്തമാക്കിയ വെബ് സീരിസുകളിലൊന്നാണ് കരൺ അൻഷുമാൻ സംവിധാനം ചെയ്ത ക്രൈം ആക്ഷൻ-ത്രില്ലറായ മിർസാപൂർ. ഈ വെബ് സീരിസിന്റെ മൂന്നാം സീസണും എത്തിയിരിക്കുകയാണ്. 'മിർസാപൂർ' മൂന്നാം സീസണിൽ ആകെ 10 എപ്പിസോഡുകളാണ് ഉള്ളത്. ഗുർമീത് സിംഗ്, ആനന്ദ് അയ്യർ എന്നിവർ ചേർന്നാണ് മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത്. പങ്കജ് ത്രിപാഠി, അലി ഫസൽ, ശ്വേത ത്രിപാഠി ശർമ്മ, രസിക ദുഗൽ, വിജയ് വർമ്മ, ഇഷ തൽവാർ, അഞ്ജും ശർമ, പ്രിയാൻഷു പൈൻയുലി, ഹർഷിത ശേഖർ ഗൗർ, രാജേഷ് തൈലാംഗ്, ഷീബ ചദ്ദ, മേഘ്‌ന മാലിക്, മനു എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ആമസോൺ പ്രൈമിലാണ് മിർസാപൂർ സീസൺ 3 സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

33. Thalavan OTT: തലവൻ

ആസിഫ് അലി, ബിജു മേനോൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൈം ത്രില്ലർ ചിത്രമാണ് തലവൻ. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാർക്കിടയിൽ നടക്കുന്ന പ്രശ്നങ്ങളാണ് തലവന്റെ ഇതിവൃത്തം. അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. തലവൻ ഇപ്പോൾ ഒടിടിയിൽ സ്ട്രീമിങ്ങിനു ഒരുങ്ങുകയാണ്. സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 

34. Nadikar OTT: നടികർ

ടൊവിനോ തോമസ്, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രമാണ് 'നടികർ' ഒടിടിയിലേക്ക്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രത്തിൽ സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി എത്തുന്നത് ടൊവിനോയാണ്. നെറ്റ്ഫ്ളിക്സ് ആണ് സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

35. Pavi Caretaker OTT: പവി കെയർ ടേക്കർ

ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്ത 'പവി കെയർ ടേക്കർ' ഒടിടിയിലേക്ക്. ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ എന്നിങ്ങനെ അഞ്ചു പുതുമുഖ നായികമാരാണ് ചിത്രത്തിലുള്ളത്. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് നിർമ്മിച്ച ചിത്രമാണിത്. പവി കെയർടേക്കർ 2024  ഓഗസ്റ്റിൽ  മനോരമ മാക്സിൽ ലഭ്യമാകും.

36. Jananam 1947 Pranayam Thudarunnu OTT: ജനനം 1947 പ്രണയം തുടങ്ങുന്നു

വാർധക്യകാല പ്രണയത്തെ കുറിച്ചു സംസാരിക്കുന്ന ജനനം 1947 പ്രണയം തുടങ്ങുന്നു മനോരമ മാക്സിൽ കാണാം. അഭിജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ ലീല സാംസൺ, ജയരാജ് കോഴിക്കോട്, അനു സിത്താര എന്നിവരാണ്  പ്രധാന താരങ്ങൾ.

37. Marivillin Gopurangal OTT: മാരിവില്ലിൻ ഗോപുരങ്ങൾ

ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രമാണ് 'മാരിവില്ലിൻ ഗോപുരങ്ങൾ'. സായികുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഓഗസ്റ്റിൽ  ചിത്രം ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.

38. Manoradhangal OTT: മനോരഥങ്ങൾ

മലയാളികളുടെ പ്രിയ സാഹിത്യകാരനും തിരക്കഥാകൃത്തുമായ എം.ടി വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ സമാഹാരം റിലീസിനൊരുങ്ങുന്നു. മമ്മൂട്ടി, മോഹൻലൽ തുടങ്ങി ചലച്ചിത്ര മേഖലയിലെ അതികായർ ഒരുമിക്കുന്ന സീരീസ്, സീ ഫൈവ് ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഓഗസ്റ്റ് 15നാണ് മനോരഥങ്ങൾ സ്ട്രീമിംഗ് ആരംഭിക്കുക. 

39. Crew OTT: ക്രൂ

കരീന കപൂര്‍,കൃതി സനോൺ, തബു എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ക്രൂ. 150 കോടിയിലധികം തിയേറ്ററിൽ നേടിയ ചിത്രം, രാജേഷ് എ കൃഷ്‍ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്. മെയ് 24ന് ഒടിടിയിലെത്തിയ ചിത്രം നെറ്റിഫ്ലിക്സിൽ ലഭ്യമാണ്.

40. ബാഹുബലി ക്രൗൺ ഓഫ് ബ്ലഡ്: Baahubali Crown of Blood 

ബാഹുബലി ഫ്രാഞ്ചൈസിയെ അടിസ്ഥാനമാക്കിയുള്ള ആനിമേറ്റഡ് സീരീസാണ് ബാഹുബലി ക്രൗൺ ഓഫ് ബ്ലഡ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ ബാഹുബലി ക്രൗൺ ഓഫ് ബ്ലഡ് ലഭ്യമാണ്.

Read More

New Release OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: