/indian-express-malayalam/media/media_files/CJnepTYkqpPgPu6xL0CY.jpg)
താരങ്ങളുടെ ബാല്യകാല ഓർമ്മകളും മറ്റും പങ്കുവയ്ക്കുന്ന ത്രോബാക്ക് തേഴ്സ്ഡേ ചിത്രങ്ങൾ കാണാൻ ആരാധകർക്ക് എന്നും ഇഷ്ടമാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളിലൊരാളുടെ കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സ്കൂൾകാലത്ത് ഒരു ഡാൻസ് മത്സരത്തിനിടയിൽ നിന്നുള്ള ചിത്രമാണിത്. ഡാൻസ് കോസ്റ്റ്യൂമിൽ ചിരിയോടെ നിൽക്കുകയാണ് കൊച്ചു ബ്രേക്ക് ഡാൻസർ.
യുവതാരങ്ങളിൽ ശ്രദ്ധേയനായ നിവിൻ പോളിയുടെ ചിത്രമാണിത്. ആ ചിരിയ്ക്ക് യാതൊരു മാറ്റവുമില്ല ഇന്നും.
ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ഒരാളാണ് മലയാളികൾക്ക് നിവിൻ.
'മലർവാടി ആർട്സ് ക്ലബ്ബ്' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നിവിൻ വളരെ കുറഞ്ഞ കാലങ്ങൾ കൊണ്ടാണ് മലയാളസിനിമയിലെ ശ്രദ്ധേയ താരമായി ഉയർന്നത്.
അൽപ്പം കുസൃതിയും ഉഴപ്പും തമാശകളും ചിരികളികളുമൊക്കെയുള്ള അയൽപ്പക്ക പയ്യൻ എന്ന ഇമേജിൽ നിന്നും ശക്തമായ കഥാപാത്രങ്ങളിലൂടെ കരിയറിനെ മറ്റൊരു ലെവലിലേക്ക് കൊണ്ടുപോവുകയാണ് നിവിൻ ഇപ്പോൾ.
തട്ടത്തിൽ മറയത്ത്, നേരം, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ്, പ്രേമം, ഒരു വടക്കൻ സെൽഫി, ആക്ഷൻ ഹീറോ ബിജു, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, കായം കുളം കൊച്ചുണ്ണി, ലവ് ആക്ഷൻ ഡ്രാമ, മിഖേയൽ, ഹേയ് ജൂഡ്, തുറമുഖം, പടവെട്ട് എന്നിവയെല്ലാം ഏറെ ജനപ്രീതി നേടിയ നിവിൻ ചിത്രങ്ങളാണ്. ‘മൂത്തോൻ’ എന്ന ചിത്രത്തിലെ അഭിനയം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടാൻ നിവിനെ സഹായിച്ചു.
വിനീത് ശ്രീനിവാസന്റെ 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിലെ നിവിന്റെ അതിഥി വേഷം അടുത്തിടെ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യയാണ് നിവിന്റെ ഏറ്റവും പുതിയ റിലീസ്. വ്യാഴാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
റിന്നയാണ് നിവിന്റെ ഭാര്യ. ഫിസാറ്റില്‍ എന്‍ജിനിയറിങ് പഠനത്തിനിടെ തുടങ്ങിയ പ്രണയമാണ് നിവിനും റിന്നയും തമ്മിൽ. 2010 ഓഗസ്റ്റ് 28 നാണ് ഇരുവരും വിവാഹിതരായത്. ദാവീദ്, റോസ് ട്രീസ എന്നിങ്ങനെ രണ്ടു കുഞ്ഞുങ്ങളാണ് ഈ ദമ്പതികൾക്ക് ഉള്ളത്.
Read More Entertainment Stories Here
- മാളവികയ്ക്ക് മംഗല്യം മനസ്സ് നിറഞ്ഞ് കാളിദാസ്
- ജയറാമിന്റെ മകൾ മാളവിക വിവാഹിതയായി
- 'പരം സുന്ദരി' പാടി മഞ്ജു; എയറിലാക്കി ആരാധകർ
- 'മോനോൻ' ജാതിപ്പേരല്ല, ഞാനിട്ടത്; അച്ഛന് ജാതിപ്പേര് ഇഷ്ടമല്ല: നിത്യ മേനോൻ
- കാഴ്ചയിൽ കലാരഞ്ജിനി, സംസാരത്തിൽ കൽപ്പന, ഭാവങ്ങളിൽ ഉർവശി തന്നെ: മൂന്നമ്മമാരെയും ഓർമിപ്പിക്കുന്ന മകൾ
- രംഗണ്ണന്റെ 'അർമാദം;' ആവേശത്തിലെ വീഡിയോ ഗാനം പുറത്തിറക്കി
- അഹാനയ്ക്കു മുന്നെ വിവാഹിതയാവാനൊരുങ്ങി ദിയ; വൈകാതെ മിസ്സിസ്സ് കണ്ണമ്മയാവുമെന്ന് വെളിപ്പെടുത്തൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us