scorecardresearch

Thiru.Manickam OTT: ഒടിടിയിൽ ഹിറ്റായി തിരു മാണിക്കം, എവിടെ കാണാം?

Thiru.Manickam OTT: സമുദ്രക്കനി നായകനായ തിരു മാണിക്കം 72 മണിക്കൂറില്‍ നേടിയത് 2 കോടി സ്ട്രീമിം​ഗ് മിനിറ്റുകള്‍; അമ്പരപ്പിക്കുന്ന വിജയവുമായി ഒരു കൊച്ചു ചിത്രം

Thiru.Manickam OTT: സമുദ്രക്കനി നായകനായ തിരു മാണിക്കം 72 മണിക്കൂറില്‍ നേടിയത് 2 കോടി സ്ട്രീമിം​ഗ് മിനിറ്റുകള്‍; അമ്പരപ്പിക്കുന്ന വിജയവുമായി ഒരു കൊച്ചു ചിത്രം

author-image
Entertainment Desk
New Update
Thiru Manickam OTT Release Date Platform

Thiru.Manickam OTT Release Date & Platform

Thiru.Manickam OTT Release Date & Platform: തിയേറ്ററുകളിൽ വേണ്ടത്ര ശ്രദ്ധ നേടാതെ പോയൊരു തമിഴ് ചിത്രം ഒടിടിയിൽ ഹിറ്റായി മാറുകയാണ്. സമുദ്രക്കനിയെ നായകനാക്കി നന്ദ പെരിയസാമി സംവിധാനം ചെയ്ത തിരു മാണിക്കം എന്ന ചിത്രത്തിനാണ് ഒടിടിയിൽ ഹാർദ്ദവമായ വരവേൽപ്പു ലഭിച്ചിരിക്കുന്നത്. 72 മണിക്കൂറില്‍  ചിത്രം നേടിയത് 2 കോടി സ്ട്രീമിം​ഗ് മിനിറ്റുകളാണ്. ഐഎംഡിബിയില്‍ 9.2 റേറ്റിംഗും ചിത്രം നേടി. 

Advertisment

കേരളത്തിലെ കുമളി, തേക്കടി, മൂന്നാര്‍ എന്നിവിടങ്ങളില്‍ ചിത്രീകരിച്ച ചിത്രമാണിത്.  കേരളത്തില്‍ ഒരു ലോട്ടറി കട നടത്തുകയാണ് തിരു. മാണിക്കം (സമുദ്രകനി). തന്റെ കയ്യിൽ നിന്നും ലോട്ടറിയെടുത്ത ഒരാൾക്ക് 1.5 കോടി ലോട്ടറി അടിക്കുന്നു. അദ്ദേഹത്തെ കണ്ടെത്താനായി മാണിക്കം നടത്തുന്ന യാത്രയാണ് ചിത്രം പറയുന്നത്. അനന്യ, നാസര്‍, വടിവുക്കരസി, തമ്പി രാമയ്യ, ഇളവരസ്, ചിന്നി ജയന്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

സീ 5 ആണ് ചിത്രത്തിന്റെ ഒടിടി  സ്ട്രീമിംഗ്  അവകാശം സ്വന്തമാക്കിയത്. ജനുവരി 24 നാണ് ചിത്രം സീ5ൽ സ്ട്രീമിംഗ് ആരംഭിച്ചത്. 

Read Here

Advertisment

New Release OTT Tamil Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: