scorecardresearch

The Sabarmati Report OTT: മോദിയുടെ പ്രശംസ നേടിയ സബർമതി റിപ്പോർട്ട് ഒടിടിയിലേക്ക്, എവിടെ കാണാം?

The Sabarmati Report OTT: 2002ലെ ഗോധ്ര ട്രെയിൻ കത്തിക്കലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. "സത്യം പുറത്തുവരുന്നത് നല്ലതാണ്," എന്നാണ് ചിത്രം കണ്ട നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചത്

The Sabarmati Report OTT: 2002ലെ ഗോധ്ര ട്രെയിൻ കത്തിക്കലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. "സത്യം പുറത്തുവരുന്നത് നല്ലതാണ്," എന്നാണ് ചിത്രം കണ്ട നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചത്

author-image
Entertainment Desk
New Update
The Sabarmati Report OTT

The Sabarmati Report OTT Release Date & Platform

The Sabarmati Report OTT: വിക്രാന്ത് മാസെ നായകനായ 'സബർമതി റിപ്പോർട്ട്' ഒടിടി റിലീസിനൊരുങ്ങുന്നു.  നവംബർ 15ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. 2002ലെ ഗോധ്ര ട്രെയിൻ കത്തിക്കലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. പാർലമെൻ്റിൽ നടന്ന പ്രത്യേക സ്ക്രീനിംഗിൽ 'സബർമതി റിപ്പോർട്ട്' കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ചിത്രത്തെ പ്രശംസിക്കുകയും രാജ്യത്ത് പലയിടങ്ങളിലും ചിത്രം നികുതി രഹിതമാക്കുകയും ചെയ്തിരുന്നു. 

Advertisment

"സാധാരണക്കാർക്ക് കാണാനാകുന്ന വിധത്തിൽ ഈ സത്യം പുറത്തുവരുന്നത് നല്ലതാണ്. വ്യാജ ആഖ്യാനങ്ങൾക്ക് പരിമിത കാലത്തേക്ക് മാത്രമേ നിലനിൽപ്പുണ്ടാകൂ. ഒടുവിൽ, വസ്തുതകൾ പുറത്തുവരും," എന്നാണ് ചിത്രം കണ്ട നരേന്ദ്രമോദി എക്സിൽ കുറിച്ചത്. 

സബർമതി എക്‌സ്‌പ്രസ് തീപിടിത്തത്തിൻ്റെ യഥാർത്ഥ കാരണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകൻ്റെ അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം.  ധീരജ് സർണ സംവിധാനം ചെയ്ത ചിത്രത്തിൽ റാഷി ഖന്ന, റിദ്ദി ദോഗ്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.  പത്രപ്രവർത്തകനായ സമർ കുമാർ എന്ന കഥാപാത്രത്തെയാണ് വിക്രാന്ത് അവതരിപ്പിച്ചത്, അമൃത ഗില്ലായി റാഷിയും മണിക രാജ് പുരോഹിതായി റിദ്ദിയും അഭിനയിച്ചു. 

Advertisment

സീ5 ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ജനുവരി 10 മുതൽ  Zee5ൽ ചിത്രം ലഭ്യമാണ്. 

Read More

New Release OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: