scorecardresearch

The Mystery of Moksha Island OTT: ദുരൂഹമായൊരു ദ്വീപിന്റെ കഥ പറയുന്ന മോക്ഷ ഐലൻഡ് ഒടിടിയിൽ

The Mystery of Moksha Island OTT: ദുരൂഹതകളുടെ ചുരുൾ അഴിക്കുന്ന, ത്രസിപ്പിക്കുന്ന സീരീസുകൾ കാണാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ? എങ്കിൽ ഈ സീരീസ് നിങ്ങൾക്കിഷ്ടപ്പെടും  

The Mystery of Moksha Island OTT: ദുരൂഹതകളുടെ ചുരുൾ അഴിക്കുന്ന, ത്രസിപ്പിക്കുന്ന സീരീസുകൾ കാണാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ? എങ്കിൽ ഈ സീരീസ് നിങ്ങൾക്കിഷ്ടപ്പെടും  

author-image
Entertainment Desk
New Update
the mystery of moksha island

The Mystery of Moksha Island OTT

The Mystery of Moksha Island OTT: സഞ്ജീവ് റോയിയും പ്രശാന്ത് വർമ്മയും ചേർന്ന് എഴുതി, അനീഷ് കുരുവിള സംവിധാനം ചെയ്ത, തെലുങ്ക് ഭാഷയിലുള്ള സയൻസ് ഫിക്ഷൻ മിസ്റ്ററി സീരീസ് ആണ് ദി മിസ്റ്ററി ഓഫ് മോക്ഷ ഐലൻഡ്. 

Advertisment

മോക്ഷ ദ്വീപിലെ പ്രശസ്തനായ ശാസ്ത്രജ്ഞനാണ് വിശ്വക് സെൻ (അശുതോഷ് റാണ). ഒരു  ദിവസം, അയാൾ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. മറുവശത്ത്, നിങ്ങൾ വിശ്വക് സെന്നിൻ്റെ നിയമപരമായ അവകാശികളാണെന്നും അദ്ദേഹത്തിൻ്റെ സ്വത്ത് അവകാശമാക്കുന്നതിന് മോക്ഷ ദ്വീപിൽ വരേണ്ടതുണ്ടെന്നും പറഞ്ഞുകൊണ്ടുള്ള കത്തുകൾ പലർക്കും ലഭിക്കുന്നു. വിവിധ കുടുംബങ്ങളിൽ നിന്നുള്ള  ഒരു വലിയ സംഘം ദ്വീപിലെത്തുന്നു.  സിംഹാസനം സ്വന്തമാക്കാൻ തന്നെ പോലെ തന്നെ മറ്റു പലരും ശ്രമിക്കുന്നുണ്ടെന്ന കാര്യം പരസ്പരം മനസ്സിലാക്കുന്നു. എന്തിനാണ് വിശ്വക് സെൻ അവരെ എല്ലാവരെയും ദ്വീപിലേക്ക് വിളിപ്പിച്ചത്? വിശ്വകിന്റെ യഥാർത്ഥ മുദ്രാവാക്യം എന്താണ്? സ്വത്ത് അവകാശം നേടാനുള്ള പരീക്ഷണങ്ങളെ അതിജീവിക്കാൻ വന്നെത്തിയവർക്കു സാധിക്കുമോ? ഇതാണ്  മോക്ഷ ഐലൻഡിന്റെ പ്രധാന പ്ലോട്ട്.  

എട്ടു എപ്പിസോഡുകളാണ് ഈ സീരീസിലുള്ളത്.  മലയാളം അടക്കം നാലോളം ഭാഷകളിൽ സീരീസ് ലഭ്യമാണ്. 

Advertisment

14 റീൽസ് എൻ്റർടൈൻമെൻ്റ് ആണ് ഈ പരമ്പര നിർമ്മിച്ചിരിക്കുന്നത്. തേജസ്വി മദിവാഡ, നന്ദു, പാവനി റെഡ്ഡി, അശുതോഷ് റാണ, പ്രിയ ആനന്ദ് എന്നിവരാണ് സീരീസിലെ പ്രധാന അഭിനേതാക്കൾ.

ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് മോക്ഷ ഐലൻഡ് സ്ട്രീം ചെയ്യുന്നത്. ദുരൂഹതകളുടെ ചുരുൾ അഴിക്കുന്ന, ത്രസിപ്പിക്കുന്ന സീരീസുകൾ കാണാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ? എങ്കിൽ ഈ സീരീസ് നിങ്ങൾക്കിഷ്ടപ്പെടും  

Read More

Web Series OTT Disney Hotstar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: