/indian-express-malayalam/media/media_files/2025/03/04/FQGJVsNDBm2yvePs2rcl.jpg)
Thandel OTT Release Date & Platform
Thandel OTT Release Date & Platform: നാഗചൈതന്യയും സായ് പല്ലവിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ തെലുങ്ക് ചിത്രം 'തണ്ടേൽ' ഒടിടിയിലേക്ക് എത്തുകയാണ്. ബണ്ണി വാസു നിർമിച്ച് ചന്ദു മൊണ്ടേട്ടി സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 7നായിരുന്നു തിയേറ്ററുകളിലെത്തിയത്. അതിനു പിന്നാലെഒടിടി റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ്.
ഗുജറാത്തിലേക്കുള്ള മത്സ്യബന്ധന യാത്രയ്ക്കിടെ അബദ്ധത്തിൽ പാകിസ്താൻ സമുദ്ര മേഖലയിലേക്ക് ഒഴുകിപ്പോയ മത്സ്യത്തൊഴിലാളികളുടെ യഥാർത്ഥ ജീവിതകഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. പ്രകാശ് ബെലവാഡി, ആടുകളം നരേൻ, കരുണാകരൻ, കൽപലത എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
ആഗോളതലത്തിൽ100 കോടിയിലധികം കളക്ഷൻ നേടിയ തണ്ടേൽ 2025 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ തെലുങ്ക് ചിത്രമാണ്. 75 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദേവിശ്രീ പ്രസാദാണ്.
നെറ്റ്ഫ്ലിക്സിൽ മാര്‍ച്ച് ഏഴിന് തണ്ടേൽ സ്ട്രീമിങ് ആരംഭിക്കും. തെലുങ്കു പതിപ്പിനു പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം ലഭ്യമാവും.
Read More
- ഇതൊരു സൂപ്പർഹിറ്റ് കുടുംബചിത്രം! മക്കൾക്കൊപ്പം സൂര്യയും ജ്യോതികയും
- ഷൂട്ടിനിടെ എന്തുമാത്രം ഭക്ഷണം വാങ്ങി കൊടുത്തു; ദുഷ്ടാ എന്നിട്ട് പോലും നീ ഒരു വാക്ക് പറഞ്ഞില്ലല്ലോ?; റംസാനോട് ചാക്കോച്ചൻ
- ഈ സ്വപ്നസുന്ദരിമാരെ വെല്ലാൻ ആരുണ്ട്?
- മണിച്ചിത്രത്താഴിലെ അല്ലിയെ മറന്നോ? അഭിനയത്തിലേക്ക് തിരിച്ചെത്തി രുദ്ര
- ഈ കുട്ടിയുടുപ്പുകാരി പിൽക്കാലത്ത് മമ്മൂട്ടിയുടെയും ദുൽഖറിന്റെയും നായികയായി; ആളെ മനസ്സിലായോ?
- അടുത്ത ബ്ലോക്ബസ്റ്റർ ലോഡിങ്... ആസിഫ് അലിയുടെ 'ആഭ്യന്തര കുറ്റവാളി' ടീസര്‍ എത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.