scorecardresearch

നയൻതാര, മീര ജാസ്മിൻ, മാധവൻ; വൻ താരനിരയുമായി ടെസ്റ്റ് ഒടിടിയിലേക്ക്, ട്രെയിലർ

'തമിഴ് പടം', 'വിക്രം വേദ,' 'ഇരുധി സൂത്രു', 'ജഗമേ തന്ധിരം' എന്നീ സിനിമകൾ നിർമ്മിച്ച ശശികാന്ത് ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ടെസ്റ്റ്

'തമിഴ് പടം', 'വിക്രം വേദ,' 'ഇരുധി സൂത്രു', 'ജഗമേ തന്ധിരം' എന്നീ സിനിമകൾ നിർമ്മിച്ച ശശികാന്ത് ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ടെസ്റ്റ്

author-image
WebDesk
New Update

നയൻതാര, മാധവൻ എന്നവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'ടെസ്റ്റ്.' തിയേറ്റർ റിലീസ് ഒഴിവാക്കി ഒടിടിയിലെത്തുന്ന ചിത്രം നെറ്റ്ഫ്ലിക്ലിലൂടെയാണ് സ്ട്രീമിങിന് എത്തുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ റിലീസു ചെയ്തിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. 

Advertisment

ക്രിക്കറ്റിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. നയൻതാര, മാധവൻ എന്നിവർക്കൊപ്പം സിദ്ധാർത്ഥും മലയാളം നടി മീര ജാസ്മിനും ചിത്രത്തിൽ ശ്രദ്ധേയമായൊരു വേഷം അവതരിപ്പിക്കുന്നുണ്ട്. ഒരു ക്രിക്കറ്റ് കളിക്കാരൻ്റെ വേഷത്തിലാണ് സിദ്ധാർത്ഥ് ചിത്രത്തിൽ എത്തുന്നത്, മാധവൻ പരിശീലകനായാണ് എത്തുന്നത്.  

ക്രിക്കറ്റ് മൈതാനത്തും അതിനപ്പുറവുമായി പരസ്പരം ബന്ധപെട്ടു കിടക്കുന്ന മൂന്നു ജീവിതങ്ങളും, അവർ തിരഞ്ഞെടുത്ത നിർബന്ധിതമായ തീരുമാനങ്ങളിലൂടെ അവർക്കു ചുറ്റുമുള്ള എല്ലാം എന്നന്നേക്കുമായി മാറുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. 'തമിഴ് പടം', 'വിക്രം വേദ,' 'ഇരുധി സൂത്രു', 'ജഗമേ തന്ധിരം' എന്നീ ജനപ്രിയ തമിഴ് സിനിമകൾ നിർമ്മിച്ച ശശികാന്ത് ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ടെസ്റ്റ്.  

പ്രശസ്ത പിന്നണി ഗായിക ശക്തി ശ്രീ ഗോപാലൻ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് 'ടെസ്റ്റ്'. വൈ നോട്ട് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2025 ഏപ്രിൽ 4 മുതൽ ടെസ്റ്റ് നെറ്റ്ഫ്ളിക്സിൽ സ്ട്രീമിങ് ആരംഭിക്കും.

Read More

Advertisment
Nayanthara Meera Jasmine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: