/indian-express-malayalam/media/media_files/yiiFENLPoRnOw6q4Az7p.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
പ്രശസ്ത തെലുങ്ക് നടൻ രാജേന്ദ്ര പ്രസാദിന്റെ മകൾ ഗായത്രി(38) അന്തരിച്ചു. നെഞ്ചുവേദനയെ തുടർന്ന് വെള്ളിയാഴ്ച രാത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.
മകളുടെ വിയോഗ വാർത്ത ഷൂട്ടിങ്ങിനിടെയാണ് രാജേന്ദ്ര പ്രസാദ് അറിഞ്ഞത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു. ഗായത്രിയുടെ മകൾ സായ് തേജസ്വിനി സിനിമയിൽ ബാലതാരമാണ്. തെലുങ്ക് സിനിമാലോകത്തെ പ്രമുഖ താരങ്ങൾ ഉൾപ്പെടെ നിരവധിപേർ ഗായത്രിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
നടൻ ചിരഞ്ജീവിയും ഭാര്യ സുരേഖയും രാജേന്ദ്ര പ്രസാദിന്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. വെങ്കിടേഷ് ദഗ്ഗുബാട്ടി, അല്ലു അർജുൻ എന്നുവരും അനുശോചനം രേഖപ്പെടുത്താൻ രാജേന്ദ്ര പ്രസാദിന്റെ വീട്ടിലെത്തി.
ജൂനിയർ എൻടിആർ, നാനി തുടങ്ങി നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
Deeply saddened by the loss of your beloved daughter Gayatri, #RajendraPrasad Garu. My heartfelt condolences to you and your family during this unimaginably difficult time. May her soul rest in peace. #RestInPeacepic.twitter.com/YjAfhQdNtq
— Navdeep (@pnavdeep26) October 5, 2024
കോമഡി വേഷങ്ങളിലൂടെ ശ്രദ്ധനേടിയ രാജേന്ദ്ര പ്രസാദ്, തെലുങ്ക്, തമിഴ് ഭാഷകളിലായി നൂറോളം സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിച്ചു.
Read More Entertainment Stories Here
- New OTT Release: ഈ ആഴ്ച ഒടിടിയിൽ കാണാം, ഏറ്റവും പുതിയ ചിത്രങ്ങൾ
- നവരാത്രി ആഘോഷിച്ച് ദിലീപും കുടുംബവും; കുടുംബഫോട്ടോ മാമ്മാട്ടി കൊണ്ടുപോയെന്ന് ആരാധകർ
- നവരാത്രി ആഘോഷങ്ങൾക്കായി ബോളിവുഡ് താരങ്ങൾ കൊച്ചിയിലെത്തിയപ്പോൾ; ചിത്രങ്ങൾ
- ഫാമിൽ പോയാൽ ചെടികളോട് സംസാരിക്കും, വഴക്കു പറയും, പിറ്റേദിവസം എല്ലാം കായ്ക്കും: മേഘ്ന വിൻസെന്റ്
- 'ഇതു കണ്ട് എന്റെ അമ്മ ഞെട്ടും;' മഞ്ജു പിള്ളയ്ക്ക് സർപ്രൈസുമായി മകൾ
- ഇപ്പോഴും വാടകവീട്ടിൽ താമസിക്കാൻ കാരണമിതാണ്...: വെളിപ്പെടുത്തി വിദ്യാ ബാലൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.