/indian-express-malayalam/media/media_files/2025/06/02/3HrMr5Z8sxSZeSKgKq1S.jpg)
Vikram Sugumaran Died
Vikram Sugumaran Died: തമിഴ് സംവിധായകന്‍ വിക്രം സുകുമാരന്‍റെ അപ്രതീക്ഷിതമായ മരണത്തിന്റെ നടുക്കത്തിലാണ് സിനിമാലോകം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മധുരയില്‍ നിന്നും ചെന്നൈയിലേക്കുള്ള ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു എന്നാണ് വിവരം. 48 വയസായിരുന്നു.
ഒരു നിര്‍മാതാവിനോട് അടുത്ത ചിത്രത്തിന്റെ കഥ പറഞ്ഞതിനു ശേഷം മധുരയില്‍ നിന്നും ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു വിക്രം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സംവിധായകനെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
#Rip dearest brother @VikramSugumara3
— Shanthnu (@imKBRshanthnu) June 1, 2025
I’ve learnt so much from you & will always cherish every moment
Gone too soon
You will be missed #RIPVikramSugumaranpic.twitter.com/U78l3olCWI
ബാലു മഹേന്ദ്രയുടെ സഹായിയായിരുന്ന വിക്രം സുകുമാരന്‍ 2013ൽ 'മദയാനൈ കൂട്ടം' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. രാവണക്കൂട്ടം ആണ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.
Also Read: അന്നവർ കോളേജ് ഫ്രണ്ട്സ്; ഇന്ന് ലക്ഷകണക്കിനു ആരാധകരുള്ള താരങ്ങൾ
തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ പരമകുടി സ്വദേശിയാണ് വിക്രം. സംവിധായകനെന്ന രീതിയിൽ മാത്രമല്ല, നടനെന്ന രീതിയിലും വിക്രം ശ്രദ്ധ നേടി. വെട്രിമാരൻ സംവിധാനം ചെയ്ത 'പൊള്ളാദവൻ' എന്ന ചിത്രത്തിലൂടെയാണ് വിക്രം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ശശികുമാറിന്റെ 'കൊടിവീരൻ' എന്ന ചിത്രത്തിലും വിക്രം അഭിനയിച്ചു.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.