scorecardresearch

New OTT Release: പോയ വാരം  ഒടിടിയിൽ എത്തിയ ഏറ്റവും പുതിയ 7 ചിത്രങ്ങൾ

New OTT Release This Week: പുതിയ 7 ചിത്രങ്ങൾ കൂടി ഈ ആഴ്ച വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്.  ഈ മഴക്കാലത്ത് വീട്ടിലിരുന്ന് ആസ്വദിക്കാൻ ഇതാ പുത്തൻ സിനിമകൾ

New OTT Release This Week: പുതിയ 7 ചിത്രങ്ങൾ കൂടി ഈ ആഴ്ച വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്.  ഈ മഴക്കാലത്ത് വീട്ടിലിരുന്ന് ആസ്വദിക്കാൻ ഇതാ പുത്തൻ സിനിമകൾ

author-image
Entertainment Desk
New Update
New OTT Release

New OTT Release

New OTT Release: തുടരും മുതൽ ടൂറിസ്റ്റ് ഫാമിലി വരെ: ഒടിടി സിനിമാ പ്രേക്ഷകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കി 7 പുത്തൻ ചിത്രങ്ങൾ കൂടി ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രങ്ങൾ ഏതൊക്കെ? എവിടെ കാണാം? വിശദവിവരങ്ങൾ അറിയാം. 

Advertisment

Tourist Family OTT: ടൂറിസ്റ്റ് ഫാമിലി

സിനിമയിൽ ഒരു മുൻപരിചയവുമില്ലാത്ത 24കാരനായ അഭിഷാൻ ജീവിന്ത് സംവിധാനം ചെയ്ത 'ടൂറിസ്റ്റ് ഫാമിലി' തിയേറ്ററുകളിൽ സർപ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ്. 'ശശികുമാറും സിമ്രാനും ഒന്നിച്ച ചിത്രം ബോക്സ് ഓഫീസിലും നേട്ടമുണ്ടാക്കിയിരുന്നു. 7 കോടി ചെലവിൽ നിർമ്മിച്ച ചിത്രം 77 കോടിയാണ് തിയേറ്ററുകളിൽ നിന്നും കളക്റ്റ് ചെയ്തത്. മില്യൺ ഡോളർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സിമ്രാൻ, ആവേശത്തിലൂടെ ശ്രദ്ധനേടിയ മിഥുൻ ജയ്‌ശങ്കർ, കമലേഷ് ജഗൻ, രമേശ് തിലക്, ഇളങ്കോ കുമാരവേൽ, എംഎസ് ഭാസ്‌കർ, കമലേഷ് ജെഗൻ, ശ്രീജ രവി എന്നിവരാണ് പ്രധാന അഭിനേതാക്കൾ.  ജിയോഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.

Also Read: എവിടെയായിരുന്നു മുത്തേ? മുന്നേ വന്നിരുന്നെങ്കിൽ ശിഷ്യനാക്കുമായിരുന്നല്ലോ; കിലി പോളിനെ സംഗീതം പഠിപ്പിച്ച് ബിന്നി

Thudarum OTT: തുടരും

മോഹൻലാലിനെയും ശോഭനയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും' ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചു.. കെ ആര്‍ സുനിലും തരുണും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ ഷണ്‍മുഖൻ എന്ന സാധാരണക്കാരനായ ടാക്സി ഡ്രൈവറായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. ഫര്‍ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്‍ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.  

Advertisment

Retro OTT: റെട്രോ 

സൂര്യ നായകനായി അടുത്തിടെ പുറത്തിറങ്ങിയ റെട്രോ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു. കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ പൂജാ ഹെഗ്‌ഡെ ആണ് നായിക. ജോജു ജോർജ്, ജയറാം, കരുണാകരൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാം.

Also Read: റിമിയ്ക്ക് ഒപ്പം ചുവടുവച്ച് കിലി പോൾ; എന്താ ഒരു ചേലെന്ന് ആരാധകർ

HIT 3 OTT: ഹിറ്റ് 3 

സൂപ്പർഹിറ്റ് വിജയമായി മാറിയ ഹിറ്റ് ഫ്രാഞ്ചൈസിയുടെ മൂന്നാമത് ചിത്രമായ 'ഹിറ്റ് 3' നെറ്റ്ഫ്ലിക്ലിൽ സ്ട്രീമിംഗ് ആരംഭിച്ചു.  നാനി ആണ് ചിത്രത്തിലെ നായകൻ. കെജിഎഫിലൂടെ ശ്രദ്ധനേടിയ ശ്രീനിധി ആണ് ചിത്രത്തിലെ നായിക. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ഹിറ്റ് 3 കാണാം.  

Jerry OTT: ജെറി

കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അനീഷ് ഉദയൻ സംവിധാനം ചെയ്ത  'ജെറി' സിംപ്ലി സൗത്തിൽ സ്ട്രീമിംഗ് ആരംഭിച്ചു. റൂത്ത് പി. ജോൺ, കുമാർ സേതു, അനിൽ ശിവറാം, അബിൻ പോൾ തുടങ്ങിയവരാണ് ജെറിയിലെ മറ്റു അഭിനേതാക്കൾ.  

Also Read: Subham OTT: നിർമ്മാതാവായി സാമന്ത; ശുഭം ഒടിടിയിലേക്ക്

Dance Party OTT: ഡാൻസ് പാർട്ടി 

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാ​ഗ മാർട്ടിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'ഡാൻസ് പാർട്ടി' മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു. ജൂഡ് ആന്റണി, ശ്രദ്ധ ​ഗോകുൽ, ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ​ഗോപാലകൃഷ്ണൻ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. 

Big Ben OTT: ബിഗ് ബെൻ 

നവാഗതനായ ബിനോ അഗസ്റ്റിൻ തിരക്കഥ എഴുതി സംവിധാനം ചെയ്‌ത 'ബിഗ് ബെൻ' Sun NXTൽ സ്ട്രീമിംഗ് ആരംഭിച്ചു. അതിഥി രവിയാണ് നായിക. അനു മോഹൻ, വിനയ് ഫോർട്ട്, വിജയ് ബാബു, ജാഫർ ഇടുക്കി, ചന്തുനാഥ്, ബിജു സോപാനം, മിയാ ജോർജ്, എന്നിവരും ചിത്രത്തിലുണ്ട്. 

Also Read: അന്ന് ബാക്ക്ഗ്രൗണ്ട് ഡാൻസർ; ഇന്ന് 5 കോടി പ്രതിഫലം വാങ്ങുന്ന സൂപ്പർനായിക

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: