/indian-express-malayalam/media/media_files/2025/06/01/WNxsHbEB0Fyp6thLImbf.jpg)
Subham OTT Release
Subham OTT Release Date, Platform: തെന്നിന്ത്യൻ ചലച്ചിത്ര താരം സാമന്ത റൂത്ത് പ്രഭു ആദ്യമായി നിർമ്മിച്ച ചിത്രമാണ് ഈ വർഷം ആദ്യം തിയേറ്ററുകളിലെത്തിയ 'ശുഭം'. ഹൊറർ കോമഡിയായാണ് ചിത്രം ഒരുക്കിയത്. ശുഭം ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്.
ഹർഷിത് റെഡ്ഡി, ഗവിറെഡ്ഡി ശ്രീനിവാസ്, ചരൺ പെരി, ശ്രിയ കോന്തം, ശ്രാവണി ലക്ഷ്മി, ശാലിനി കൊണ്ടേപ്പുടി, വംശിധർ ഗൗഡ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. പ്രവീൺ കന്ദ്രേഗുല ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Also Read: Pattth OTT: പാത്ത് ഒടിടിയിലേക്ക്
സാമന്തയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിനായി സംഗീതം ഷോർ പൊലീസും പശ്ചാത്തല സംഗീതം വിവേക് ​​സാഗറും ഒരുക്കിയിരിക്കുന്നു. വസന്ത് മാരിഗന്തിയാണ് ചിത്രത്തിന്‍റെ രചന. അതേസമയം, പത്തു കോടിയോളം ബജറ്റിൽ നിർമ്മിച്ച ചിത്രത്തിന് ബോക്സ് ഓഫീസിൽ കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
Also Read: ഡിവോഴ്സ് ഒന്നിന്റെയും അവസാനമല്ല; മകനായി വീണ്ടും ഒരുമിച്ച് ധനുഷും ഐശ്വര്യ രജനീകാന്തും
Subham OTT: ശുഭം ഒടിടി
This June 13th, katha aarambham on JioHotstar 💫
— JioHotstar Telugu (@JioHotstarTel_) June 1, 2025
Chacchina choodalsindhe 👀 #SubhamOnJioHotstar#Subham@Samanthaprabhu2@TralalaPictures#JioHotstarpic.twitter.com/If7zN9utiY
ജിയോ ഹോട്സ്റ്റാറിലൂടെയാണ് ശുഭം ഒടിടിയിലെത്തുന്നത്. ജൂൺ 13 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Read More: എല്‍ ഫോര്‍ ലവ്,' മോഹന്‍ലാലിനൊപ്പം ഉണ്ണി മുകുന്ദന്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.